കുരുന്നുകള്‍ കോട്ടയത്ത് എത്തി ; റെയില്‍വേ സ്റ്റേഷനില്‍ ഹൃദയംഗമമായ വരവേല്‍പ്പ്

സ്നേഹംകൊണ്ട് മലയാള മനസിനെ ആകർഷിച്ച സ്ക്കൂൾ വിദൃാർഥികളായ അനുഗ്രഹീനെയും,ഫാത്തിമയേയും സ്വീകരിക്കാ൯ പ.കാതോലിക്കാ ബാവ കോട്ടയം റെയിൽവേ സ്റേറഷനിൽ നേരിട്ടെത്തി.11 മണിയോടെ ജനശതാബ്ദി എക്സ്പ്രസിലാണ് കുട്ടികൾ വന്നത്.ഓർത്തഡോക്സ് സഭയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങാനാണ് ഇവരുവരും എത്തിയത്. ചടങ്ങ് സഭാ ആസ്ഥാനത്ത് തുടങ്ങി.

കോഴിക്കോട് പറമ്പിൽക്കടവ് എംഎഎം യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും ഭിന്ന ശേഷിക്കാരനുമായ എം എം അനുഗ്രഹിനും, സഹപാഠി ഫാത്തിമ ബിസ്മിക്കും ഓർത്തഡോക്സ് സഭയുടെ സ്നേഹ സമ്മാനമായ 5 ലക്ഷം രൂപ ഇന്ന് കൈമാറും.  കോട്ടയം ദേവലോകം അരമന ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ വച്ചാണ് അനുഗ്രഹിനും ഫാത്തിമയും സ്നേഹസമ്മാനം  പരിശുദ്ധ  ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കൈമാറുന്നത്. ഇവരുടെ അപൂർവ്വ സൗഹൃദത്തെക്കുറിച്ച് അറിഞ്ഞ കാതോലിക്കാബാവ ഏതാനും ദിവസങ്ങൾക്ക് മുമ്പെ കോഴിക്കോട്ട് എത്തി ഇവരെ സന്ദർശിച്ചിരുന്നു.മഠത്തിൽ പറമ്പിൽ മണികണ്ഠൻ- സുധ ദമ്പതികളുടെ മകനാണ് അനുഗ്രഹ്. പൂതങ്ങര മുഹമദാലി – നസീമ ദമ്പതികളുടെ മകളാണ് ഫാത്തിമ.

 

error: Thank you for visiting : www.ovsonline.in