വിധിയെ സ്വാഗതം ചെയ്യുന്നു : ഓർത്തോഡോക്‌സ്  സഭ

കുന്നംകുളം ഭദ്രാസനത്തിലെ ചേലക്കര സെന്‍റ് ജോര്‍ജ് പളളിയുടെ കേസുമായി ബന്ധപ്പെട്ട് 1934 ലെ സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്തതല്ല എന്ന ആക്ഷേപം ഉന്നയിച്ച് യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹര്‍ജി ബഹു. ജില്ലാ കോടതി തളളിയത് ശരിവച്ച ബഹു. ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. 1934 ല്‍ സഭാഭരണഘടന രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ അത് സ്വീകാര്യമല്ല എന്ന് പ്രചരിപ്പിച്ച് വിശ്വാസികളെ സ്വാധീനിക്കാനും ബഹു.സുപീംകോടതിയുടെ വിധിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും അക്രമ മാര്‍ഗ്ഗത്തിലൂടെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യാനുമുളള ശ്രമത്തില്‍ നിന്ന് പിന്മാറി സഭാ ഭരണഘടനയും സുപ്രീംകോടതി വിധിയും അംഗീകരിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഏവരും തയ്യാറാകണമെന്ന് അഡ്വ. ബിജു ഉമ്മന്‍ ആഹ്വാനം ചെയ്തു.

error: Thank you for visiting : www.ovsonline.in