ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ‘ത്രിദിന പ്രാർത്ഥന സംഗമം’ ബുധനാഴ്ച്ച മുതൽ

കോട്ടയം: സഭാ സ്നേഹികളുടെ കൂട്ടായ്മയായ ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ (ഓ.വി.എസ്) ത്രിദിന പ്രാർത്ഥന സംഗമം സംഘടിപ്പിക്കുകയാണ്.ജൂ ലൈ 11 തുടങ്ങുന്ന പ്രാർത്ഥന സംഗമം ജൂലൈ 13 ന് സമാപിക്കും.

ഒരേ ദിവസങ്ങളിൽ ഒരേ സമയത്ത്  ലോകത്തിന്‍റെ വിവിധ കോണുകളിലായിരിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസികൾ പരിശുദ്ധ സഭക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ സഭ മക്കളോട് അഭ്യർത്ഥിക്കുന്നു. രാത്രി 9 മുതൽ  10 മണി വരെയാണ് നിശ്ചയിച്ചിരിക്കുന്ന സമയം.

” ഉത്തമനും കാരുണ്യവാനുമായ പിതാവേ, നിന്‍റെ മക്കളെന്നു വിളിക്കപെടുവാൻ ഞങ്ങളെ നീ അർഹരാക്കി തീർത്തുവല്ലോ..! കഠിന പരീക്ഷകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ, ദുഷ്ടനിൽ നിന്നും അവന്‍റെ സകല ശക്തിയിൽ നിന്നും, ദുഷ്ടന്മാരുടെ ഉപദ്രവങ്ങളിൽനിന്നും ഞങ്ങളെ സംരക്ഷിക്കേണമേ, ഞങ്ങൾക്കെതിരായി ദുഷ്ടതയോടെ സംസാരിക്കുന്ന വേദവിപിരീതികളുടെ വായ്കളെ നീ അടച്ചു മൗനമാക്കണമേ, നിന്‍റെ പരിശുദ്ധ സഭയെ ഉപദ്രവിക്കുന്നവരെ നീ ഭയപ്പെടുത്തി ചിതറിക്കുമാറാകണമേ, നിന്‍റെ പരിശുദ്ധന്മാർക്കായി നീ സൂക്ഷിച്ചുവച്ചിരിക്കുന്ന മഹാകൃപയ്ക്കായി ഞങ്ങളെയും വിശ്വാസികളായ ഞങ്ങളുടെ വാങ്ങിപോയവരെയും കൃപയോടെ അർഹരാക്കി തീർക്കേണമേ. ഞങ്ങൾ നിനക്കും നിന്‍റെ പിതാവിനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും സമർപ്പിക്കുന്നു, അതിപ്പൊഴുമെപ്പോഴും എല്ലായിപ്പോഴും തന്നെ. ആമീൻ.”

പരിശുദ്ധ സഭയ്ക്കുവേണ്ടിയും, പരിശുദ്ധ പിതാവിനുവേണ്ടിയും സകല മേല്പട്ടക്കാർ-പട്ടക്കാർ-ശെമ്മാശന്മാർക്കുവേണ്ടിയും ഈ പരിശുദ്ധസഭയിലെ മക്കളായ നമ്മക്കെല്ലാവർക്കും വേണ്ടിയും ഹൃദയപൂർവം ഒന്നിച്ചു ജൂലൈ 11, 12, 13 തീയതികളിൽ രാത്രി 9 മണി മുതൽ 10 മണിവരെ നാം ആയിരിക്കുന്ന സ്ഥലങ്ങളിലിരുന്ന് പരമകാരുണ്യവാനായ കർത്താവിനോടു നമ്മുക്ക് പ്രാർത്ഥിക്കാം

error: Thank you for visiting : www.ovsonline.in