ആശ്വാസം ലഭിക്കാൻ സ്നേഹം പങ്കിടണം: പരിശുദ്ധ കാതോലിക്കാ ബാവ

പത്തനംതിട്ട ∙ സ്നേഹം പങ്കിട്ടെങ്കിൽ മാത്രമേ വിവിധ മേഖലകളിൽ നാം നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കൂവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മാക്കാംകുന്നിൽ നടക്കുന്ന മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്നേഹം എന്നത് പരസ്പര ബന്ധം മാത്രമല്ല ത്യാഗപൂർണമായ അനുഭവം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദീമോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്കു ശേഷം ന‌ടന്ന സുവിശേഷയോഗത്തിൽ ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ, ഡോ. ജോസഫ് കറുകയിൽ കോറെപ്പിസ്കോപ്പ, ഫാ. കെ.ജി. മാത്യു, പി.ഐ. മാത്യു, ബിജു വർഗീസ്, ഫാ. ഡോ.എം.ഒ. ജോൺ, ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കൺവൻഷനിൽ ഇന്ന്
11.00 മണിക്ക് ഡോ. ഏബ്രഹാം മാർ സെറാഫിമിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന.
1.30 നു സുവിശേഷ സമ്മേളനം. ഡോ. ജോഷ്വാ മാർ നിക്കോദീമോസ്, ഡോ. പോൾ മണലിൽ
4.00 നു കൗൺസലിങ്.– ഫാ. ബിബിൻ യോഹന്നാൻ നയിക്കുന്ന
7.00. കുടുംബസംഗമം. കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഫാ. ഡേവിസ് ചിറമ്മൽ

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ 102മത് മദ്ധ്യതിരുവിതാംകൂർ ഓർത്തഡോക്സ്‌ കൺവൻഷൻനടുനോമ്പ്‌ സുവിശേഷ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവയുടെയും സഭയിലെ പിതാക്കന്മാരുടെയും സാന്നിധ്യത്തിൽLive Broadcasting: #IVANIOSMEDIA

Posted by Ivanios Media on Monday, 11 February 2019

error: Thank you for visiting : www.ovsonline.in