സത്യവും നീതിയും കുഴിച്ചു മൂടാന്‍ ഉള്ളതല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് മാമലശ്ശേരി പള്ളിയുടെ കേരള ഹൈക്കോടതി വിധി.

എറണാകുളം :- ബഹു പറവൂര്‍ ജില്ലാ കോടതിയില്‍ നിന്നുണ്ടായ CMA 12/2013 വിധി പ്രകാരം പള്ളിയിലും പള്ളി വക ചാപ്പലിലും ആരാധന ക്രമീകരങ്ങള്‍ നടത്തുന്നതിന് 1934 ലെ സഭാ ഭരണഘടനപ്രകാരം കണ്ടനാട് ഈസ്റ്റ്‌ മെത്രാപ്പോലീത്ത അഭി ഡോ തോമസ്‌ മാര്‍ അത്തനാസിയോസ് തിരുമേനിയാല്‍ നിയമാനുസൃതം നിയമിതരായ വികാരി ഫാ ജോര്‍ജ് വേമ്പനാട്ടു, സഹ വികാരിമാര്‍ ഫാ ജോണ്‍ കോര്‍ എപ്പിസ്കോപ്പ, ഫാ പോള്‍ മത്തായി എന്നിവരേ അനുവദിക്കുകയും അവരെ യാതൊരു തരത്തിലും എതിര് കക്ഷികള്‍ ആയ യാക്കോബായ വിഭാഗം തടസ്സപ്പെടുതിക്കൂടാ എന്നു ഉത്തരവുണ്ടായി നിരോധിക്കുകയും ചെയ്തു. പള്ളിയുടെ ഭരണം ബഹു ജില്ലാകൊടതിയും പിന്നീടു ഹൈക്കോടതി വിധിയിലൂടെ ഉറപ്പിച്ച റിസിവറില്‍ താല്‍ക്കാലീകമായി ആക്കുകയും ചെയ്തു.

14.08.2014 പ്രസ്തുത ജില്ലാക്കോടതി വിധി ഉണ്ടാവുകയും ഈ വിധി നടപ്പില്‍ വരുതുന്നതിന്നായി 31.08.2014 ല്‍ പള്ളിയില്‍ പ്രവേശിച്ച വികാരിയും വിശ്വാസികളെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പള്ളിയില്‍ നിന്ന് ഇറക്കി വിടുകയും പള്ളി ആര്‍ ഡി ഓ പൂട്ടി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് യാക്കോബായ വിഭാഗം ഫയല്‍ ചെയ്ത 38558/2015 ഹര്‍ജിയും അതോടൊപ്പം ഓര്‍ത്തഡോക്‍സ്‌ സഭ ഫയല്‍ ചെയ്ത 26257,26196/2014 ഹര്‍ജികളും തീര്‍പ്പ് കല്പിച്ചുകൊണ്ട് കേരളാ ഹൈകോടതിയില്‍ നിന്നും 08.01.2016 ല്‍ ഉണ്ടായ ഉത്തരവ് പ്രകാരം പള്ളിയുടെ താക്കോല്‍ ആര്‍ ഡി ഓ റിസിവറില്‍ തിരികെ എല്പ്പിക്കുന്നതിനും പള്ളി ആരാധനക്ക് വിഘടിത വിഭാഗം തടസ്സം ഉണ്ടാക്കിയാല്‍ റിസിവര്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടറെയോ പോലിസിനെയോ സമീപിക്കാം എന്നും ഉത്തരാവായി.

യാക്കോബായ വിഭാഗം പ്രസ്തുത പറവൂര്‍ ജില്ലാക്കോടതി വിധി അംഗീകരിക്കുന്നു എന്നും ഓര്‍ത്തഡോക്‍സ്‌ സഭാ വൈദീകര്‍ മതപരമായ ചടങ്ങുകള്‍ പള്ളിയില്‍ നടത്തുന്നതിനെ എതിര്‍ക്കുന്നില്ല എന്നും വിധിന്യായം  (പേജ് 5 പോയിന്റ്‌ നമ്പര്‍ (ii) ) പറയുന്നു. ആയതിനാല്‍ എതിര്‍ കക്ഷികളും സര്‍ക്കാരും  ഈ ഉത്തരവ് നടാപ്പാക്കുന്നതിനു തടസ്സം നിലക്കില്ല എന്ന് പ്രത്യാശിക്കുന്നു.

error: Thank you for visiting : www.ovsonline.in