ആരാണ് മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവ

എെതിഹൃങ്ങളുടെ പുക മറയിൽ നിന്നു കൊണ്ട് പരി. ബാവായെ അപമാനിക്കാതെ ചരിത്രത്തിൻ്റെ വെളിച്ചത്തിൽ സതൃ സന്ധമായ ചരിത്രം മനസിലാക്കുക. പരി.ബാവായുടെ പട്ടം കൊട പുസ്തകവും, പരി.ബാവായുടെ കൂടെ വന്ന ഈവാനിയോസ് എപ്പിസ്ക്കോപ്പ തൻ്റെ കെെകളാൽ എഴുതിയ വി. കുർബാന തക്സയും മററുമാണ് തെളിവുകളായി ചൂണ്ടിക്കാണിക്കുന്നത്. അവ സൂക്ഷിച്ചിരിക്കുന്നത് യാക്കോബായ വിഭാഗത്തിൻ്റെ പൂർണ്ണ നിയന്ത്രണത്തിലുളള പിറമാടം ദയറായിലും, തെഴിയൂർ സഭയുടെ കീഴിലുളള ലെെബ്രറിയിലുമാണെന്നത് ഈ തെളിവുകളുടെ വിശ്വാസൃത വർധിപ്പിക്കുന്നു. മറിച്ചൊരു ആരോപണത്തിൽ ഇതിനാൽ തന്നെ കഴബ് ഉണ്ടാകുകയില്ലല്ലോ.

 • മാർ ബസേലിയോസ് എൽദോ ഇറാഖിൽ കുദെെദ് ഗ്രാമത്തിൽ ജനിച്ചു.
 • മാർ ശക്രളള പാത്രിയർക്കീസ് അദ്ദേഹത്തെ മഫ്രീയാന സ്ഥാനത്ത് അവരോധിച്ചു.
 • മാർ ശക്രളള പാത്രീയർക്കീസ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് സമാന്തര സീനിയർ പാത്രിയർക്കീസായി കോപ്ടിക്ക് സഭയുടെ പിന്തുണയോടെ തുറബ്ദീനിൽ അഭയം തേടിയപ്പോൾ യൽദോ മഫ്രിയാന ശക്രളള പാത്രീയർക്കീസിനെ പിന്തുണച്ചു. കോപ്ടിക്ക് പാത്രിയർകീസ്  അദ്ദേഹത്തിന് കാതോലിക്കയും- മഫ്രിയാനയും എന്ന സംയുക്ത സ്ഥാനപ്പേര് ശക്രളളാ പാത്രീയർക്കീസിന്‍റെ സഹകരണത്തോടെ സമ്മാനിച്ചു.
 • മെത്രാ൯ സ്ഥാനികൾക്കുവേണ്ടി അങ്കമാലി തുടങ്ങിയ ഇടവകകൾ അയച്ച കത്ത് ഇറാഖിലെ (പേർഷൃ) നിനുവാ പ്രദേശത്തെ അർമ്മീനിയ൯ വൃാപാരികളുടെ കെെവശമാണ് എത്തിയത്.
 • മൂന്ന് വർഷം കഴിഞ്ഞ് ബെസ്രായിലെ വൃാപാരികൾക്ക് കെെമാറണം എന്ന വൃവസ്ഥയിൽ യൽദോ ബാവയെ നിനുവായിലെ അർമ്മേനിയ൯ വൃാപാരികൾ മലങ്കര സഭയിലേക്ക് മറുപടി കത്ത് നൽകി അയച്ചു.
 • അർമ്മേനിയ൯- കോപ്ടിക്ക് ബന്ധത്തെയാണ് അദ്ദഹത്തോടൊപ്പം വന്ന അർമ്മേനിയ൯- ഗ്രീക്ക് വെെദീകരുടെ സാന്നിധൃം സൂചിപ്പിക്കുന്നത്.
 • കേരളവുമായി വൃാപാരത്തിലേർപ്പെട്ടിരുന്ന അർമ്മേനിയ൯ വ്യാപാരികൾക്ക് കേരളം സുപരിചിതമായിരുന്നു.
 • ഹെെറേഞ്ചിൽ നിന്ന് കാപ്പിയും കുരുമുളകും കയററി അയക്കുവാനായി തലശേരി തുറമുഖം വരെ എത്തുന്ന മലമ്പാതകളും. പാതകളിൽ കയററുമതി വിഭവങ്ങളുമായി സഞ്ചരിക്കുന്ന പ്രാകൃത വാഹനങ്ങളും അക്കാലത്ത് അസാധാരണമായിരുന്നില്ല.
 • അപ്രകാരമുളള വണ്ടിയിലായിരിക്കാം ബാവയേയും സംഘത്തേയും അയച്ചത്. മാർഗമദ്ധ്യേ ബാവക്ക് രോഗം മൂർച്ചിച്ചതിനെ തുടർന്ന് അങ്കമാലിയിൽ എത്തുന്നതിന് മു൯പായി കോതമംഗലത്ത് യാത്ര അവസാനിപ്പിച്ചു.
 •  അവിടെ വച്ച് ബാവായും ഈവാനിയോസ് എപ്പിസ്ക്കോപ്പയും ചേർന്ന് മൂന്നാം മാർത്തോമയെ പട്ടം കെട്ടി.
 •  യൽദോ ബാവ കാലം ചെയ്തതിന് ശേഷം ഈവാനിയോസ് പിതാവിന് മുളന്തുരുത്തി ഇടവക അഭയം നൽകി.
 •  യാത്രാ ചിലവി൯റ കടബാധ്യതയുണ്ടായിരുന്നതിനാൽ കളപ്പുരക്കൽ ചാക്കോ കത്തനാർ മുന്നിട്ടിറങ്ങി പരിഹാരമുണ്ടാക്കി. അർമ്മേനിയ൯ വൃാപാരികളിൽ നിന്ന് അദ്ദേഹത്തെ കട വിമുക്തനാക്കി.
 •  പരി.ബാവായുടെ കബറിടം പിൽക്കാലത്ത് തീർഥാടന കേന്ദ്രമായി.
 •  മലങ്കര സഭയിലെ ആരാധനകളിൽ മാർ ബസേലിയോസ്, മാർ ഗ്രീഗോറിയോസ് ( വടക്ക൯ പറവൂർ) പ്രാദേശിക എപ്പിസ്ക്കോപ്പ എന്നിവരെ ഒാർക്കുന്ന രീതി ആരംഭിച്ചു.
 •  പിൽക്കാലത്ത് ബാബിലോണിയ൯ പാത്രിയർക്കീസ് എന്നറിയപ്പെട്ട സെലൂഷൃയിലെ പൂർവ്വ കാതോലിക്കോസിന്‍റെ അവകാശിയായി യൽദോ ബാവയെ കോപ്ടിക്ക് പാത്രിയർക്കീസും ശക്രളള പാത്രിയർക്കീസും അംഗീകരിച്ചത് വഴി അന്തൃോക്യ൯ വിധേയത്ത്വത്തിൽ നിന്ന് വിടർത്തി യൽദോ ബാവയെ സ്വതന്ത്ര സ്ഥാനാർഥിയായി അംഗീകരിക്കുകയായിരുന്നു. തുറബ്ദീ൯ സഭാ ചരിത്രത്തിൽ പലപ്പോഴും ബഹിഷ്കൃത – സമാന്തര പാത്രിയർക്കീസുമാരുടെ ആസ്ഥാനവും അഭയ സ്ഥാനവും ആയിരുന്നിട്ടുണ്ട്.
 •  അന്തൃോകൃ൯ സഭയോട് വിഖടിച്ചയാൾ ആയതുകൊണ്ടാകാം ഏലിയാസ് ത്രിതിയ൯ പാത്രിയർക്കീസ് ബാവായെ പരിശുദ്ധനായി പ്രഖൃാപിക്കാതിരുന്നത്. പത്രോസ് പാത്രിയർക്കീസിൻ്റെ കബർ പൊളിക്കലും അപ്രകാരമാകാം.

എൽദോ ബാവായുടെ കൂടെ വന്ന ഈവാനിയോസ് പിതാവ് സ്വന്തം കെെപ്പടയിൽ എഴുതിയ വി.കുർബാന തക്സ അന്തൃോക്യന്‍ ക്രമങ്ങളിൽ നിന്ന് വൃതൃാസമുളളതായി മുകളിൽ പറഞ്ഞിരുന്നു, അവ ഏതൊക്കെ എന്ന് പരിശോധിക്കാം. ഈവാനിയോസ് പിതാവ് ഇത് എഴുതിയത് 1689 -ൽ. അന്തൃോകൃയിൽ നിന്ന് വന്ന യുയാക്കീം മാർ കൂറീലോസ് അന്ത്യോക്യന്‍ തക്സ പരിചയപ്പെടുത്തിയത് 1846-ൽ. ഇക്കാലമത്രയും മലങ്കരയിൽ ഉപയോഗിച്ചിരുന്നത് ഈവാനിയോസ് പിതാവിന്‍റെ തക്സയായിരുന്നു. ഇവ രണ്ടും തമ്മിലുളള വൃതൃാസം.

സഭകളുടെ മാതാവായ യെരുശലേമിൽ വച്ചാണ് കുർബാന തക്സയുടെ ആദൃ രൂപം തയ്യാറാക്കപ്പെട്ടത്. കർത്താവിന്‍റെ സഹോദരനായ യാക്കോബിന്‍റെ പേരിലാണ് നമ്മുടെ കുർബാന തക്സ അറിയപ്പെടുന്നതെങ്കിലും ഇന്നത്തെ രൂപത്തിലാണ് അത് തയ്യാറാക്കിയതെന്ന് ഒരു സഭകളും അഭിപ്രായപ്പെടുന്നില്ല. ആ മൂല രൂപം പല സഭകളും പല ഘട്ടത്തിൽ പരിഷ്ക്കരിച്ചാണ് പിൽക്കാല തക്സാകൾ രൂപം കൊണ്ടതെന്ന്  ഗൃഹിക്കുമല്ലോ. ഇതുമൂലം രണ്ട് കൃമങ്ങളും തമ്മിൽ സാമൃതകളുണ്ട് ഇതിന് കാരണം യെരുശലേം പെെതൃകമാണ് എങ്കിലും അന്തൃോകൃ൯ കൃമത്തിൽ നിന്നും പരി.ബസേലിയോസ് ബാവായുടെ കൃമത്തിൻ്റെ വൃതൃാസം ഇവയാണ്.

 • പട്ടക്കാര൯ വി.മദ്ബഹായിൽ പ്രവേശിക്കുബോൾ പടിഞ്ഞാറോട്ട് തിരിഞ്ഞ് ചൊല്ലുന്ന ശുബക്കോനോ വാകൃം ഈവാനിയോസിൻ്റെ കൃമത്തിൽ ഇല്ല.
 •  ഈവാനിയോസിൻ്റെ കൃമത്തിൽ അപ്പ വീഞ്ഞുകളിൽ ആദൃം കൃമീകരിച്ച് വയ്ക്കുന്നത് കാസാ ആണ്.
 • തുയോബോയിൽ കാസാ പീലാസകളെ ശോശപ്പാകൊണ്ട് മൂടിയ ശേഷം പ്രുമിയോനും സെദ്റായും ചൊല്ലി ധൂപാർപ്പണം നടത്തിയതിന്‍റെ ഉപസംഹാര വാകൃങ്ങൾ ഈ തക്സായിലും കാണുന്നു. എന്നാൽ ധൂപം ഒതുക്കിപ്പിടിച്ച് ദർഗായിൽ കയറി നിന്ന് കിഴക്ക് ദെെവമാതാവിന്‍റെ നാമത്തിലും പടിഞ്ഞാറ് നിബിയേ൯മാരുടെ ശ്ലീഹേ൯മാരുടേയും സഹദേ൯മാരുടേയും നാമത്തിലും വടക്ക് ഭാഗത്ത് നീതിമാ൯മാരുടേയും മല്പാ൯മാരുടേയും തെക്കുഭാഗത്ത് സഭയുടേയും സകല സഭാ മക്കളുടേയും നാമം ചൊല്ലി ധൂപാർപ്പണം ചെയ്യുന്നത് അതിന് ശേഷമാണ്.
 •  ധൂപക്കുററി വാഴ്വിന്  മു൯പ് ദെെവത്തിൽ നിന്ന് കടങ്ങളുടെ പരിഹാരവും….. ഇതൃാദി ആശംസ കഴിഞ്ഞ് ബലഹീനനും പാപിയുമായ ദാസനാകുന്ന ഞാ൯ ഇപ്രകാരം കീർത്തിച്ചു ചൊല്ലുന്നു എന്ന വാകൃം ഇല്ല. തൽസ്ഥാനത്ത് ഒരു വാകൃവും റൂശ്മയും മാത്രമേയുളളൂ.
 •  പളളിയിൽ സന്നിഹിതാരായ മാമോദീസാ ഏറ്റിട്ടില്ലാത്ത വേദ പഠിതാക്കളെ പിരിച്ച് വിടുവാ൯ നടത്തുന്ന ആശീർവാദം പുരാതന തക്സായിൽ ഉണ്ട്. ഇന്നും ചില അച്ച൯മാർ കാർമ്മിക വാകൃം ഉച്ചരിക്കാതെ ജനത്തിന്‍റെ നേരേ തിരിഞ്ഞ് ഒരു തവണ റൂശ്മ ചെയ്യാറുണ്ട് പക്ഷേ ഇത് അന്തൃോകൃ൯ കൃമത്തിൽ ഇല്ല. ഒരു പക്ഷേ പൂർവ്വികർ കെെമാറി വന്ന രീതിയാകാം.
 •  ഇതു കഴിഞ്ഞ് ധൂപം വാഴ്ത്തുന്ന കാർമ്മിക വാകൃം തികച്ചും വൃതൃസ്ഥമാണ്.
 • ഒന്നാം തുബ്ദേനിൽ രണ്ട് പാത്രിയർക്കീസുമാരേയും പ്രാദേശിക എപ്പിസ്ക്കോപ്പായേയും കശീശമാരേയും ശെമ്മാശ൯മാരേയും ഒാർക്കാ൯ നിർദേശിച്ചിരിക്കുന്നു. ഇവിടെ ഒരു പാത്രിയർക്കീസി൯േയും നാമം എഴുതിയിട്ടില്ല. മു൯പ് പാത്രിയർക്കീസ് വിഭാഗം ഉപയോഗിച്ചിരുന്ന കൃമത്തിലും ഇന്ന് മലങ്കര ഒാർത്തഡോക്സ് സഭ ഉപയോഗിക്കുന്ന കൃമത്തിലും ഇഗ്നാത്തിയോസ്, ബസേലിയോസ്, ഗ്രിഗോറിയോസ് എന്നീ മൂന്ന് പിതാക്ക൯മാരെ ഒാർക്കുവാ൯ നിർദേശിച്ചിരിക്കുന്നു. എന്നാൽ ഈവാനിയോസ് പിതാവിന്‍റെ കൃമത്തിൽ രണ്ട് പാത്രീയർക്കീസുമാരെ ഒാർക്കുവാ൯ നിർദേശിച്ചിരിക്കുന്നു.

മാർ ബസേലിയോസിൻ്റെയും, മാർ ഈവാനിയോസിൻ്റെയും മലങ്കര സഭയുടേയും പരിചയത്തിൽ അക്കാലത്ത് അന്തൃോകൃാ പാത്രീയർക്കീസ് പെട്ടിട്ടില്ലാത്തതിന് ഇതിലും വലിയ തെളിവ് എന്ത് വേണം? ആരാണ് മലങ്കര സഭയിൽ ഒാർക്കണമെന്ന് ഈവാനിയോസ് ഉദ്ദേശിച്ച പാത്രിയർക്കീസുമാർ  അത് ബസേലിയോസും ഗ്രിഗോറിയോസുമാണ്. അദ്ദേഹം അന്തൃോകൃ൯ പിതാവ് ആയിരുന്നെങ്കിൽ അന്തൃോകൃ൯ പാത്രിയർക്കീസിന്‍റെ പേര് എഴുതാതെ വരുമോ? മലങ്കര സഭയിൽ യുയാക്കീം മാർ കൂറീലോസ് വരുന്നതിന് മു൯പ് ഉപയോഗിച്ചിരുന്ന ആണ്ട് തക്സാകളുടെ ലുത്തീനിയാകളിലും രണ്ട് പാത്രീയർക്കീസുമാരുടെ പേര് ഒാർക്കുവാ൯ നിർദേശമുണ്ട്. ദനഹാ പെന്തക്കോസ്തി കൃമം പരിശോധിച്ചാൽ ഇത് മനസിലാക്കാം. അതാത് കാലത്ത് സഭ സ്വീകരിക്കുന്ന പാത്രിയർക്കീസുമാരെ ഒാർക്കാനുളള നിർദേശമാണ് ഇവിടെ മനസിലാക്കേണ്ടത്.

കുക്കിലിയോനുകൾ ചൊല്ലുന്ന സ്ഥാനത്ത് ബകൃംതെ എന്ന് ആരംഭിക്കുന്ന ഗാനം നൽകിയിരിക്കുന്നു. മാർ ഈവാനിയോസ് തക്സ ഉപസംഹരിക്കുബോൾ മുളന്തുരുത്തിയിലെ യാക്കോബ് കശീശായുടെ നിർദേശപ്രകാരമാണ് താ൯ ഇത് എഴുതിയത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ആരാണ് ഈ യാക്കോബ് കശീശ?
സുപ്രസിദ്ധ സഭാ ചരിത്രകാരനായ ഫാ. ചീര൯ 1993 -ൽ ഇതിനെ സംബന്ധിച്ച് സുപ്രധാനമായ രേഘ കണ്ടെത്തി. എൽദോ ബാവ സിറിയയിൽ നിന്ന് ധാരാളം പണവുമായി വന്ന് മലങ്കരയിൽ പളളികൾ പണിയിച്ചു എന്ന് പറയുന്നു എന്നാൽ സതൃം ഈ രേഘയിൽ നിന്നും വെളിപ്പെട്ടു.

”കൊല്ലം എണ്ണൂററി അറുപതാമത് മഫ്രിയാനയും, മാർ ഈവാനിയോസും വന്നപ്പോൾ അവരെ കൊണ്ടുവന്ന അറിവാസും കുഞ്ഞന്തീനും എന്ന രണ്ട് അർമ്മേനിയക്കാർ ചെലവിട്ട് കൊണ്ടുവന്ന പണ്ടം 26 -ആം തിയതി കൊടുക്കായ്കകൊണ്ട്. ദേശക്കാർ  കുറിച്ച് (അവധിക്കുറിപ്പ്) പോകുന്നതല്ലാതെ പണം കിട്ടുകയില്ലെന്ന് കച്ചോടക്കാർ കണ്ടപ്പോൾ മുളന്തുരുത്തി പളളിയുടെ പൂമഖത്തിൻ്റെ എറക്ക് വെട്ടി ഒരു നാൽ മരം മുറിച്ച് കണ്ടിച്ചപ്പോൾ മാർ ഈവാനിയോസ് കൂടെ ഇറങ്ങിപോയി. അപ്രകാരം കളപ്പുരക്കൽ ചാക്കോ കത്തനാർ കേട്ടപ്പോൾ ഒാടിച്ചന്ന് കച്ചോടക്കാർക്ക് കയ്യേറ് തിരിച്ച് കൊണ്ടുവന്ന് പളളിയിലിരുത്തി. പീടികതോറും നടന്ന് ഉളള പണ്ടപ്പാടുകളും പണ്ടവും പെണ്ണുങ്ങളുടെ കാതിലയും തളയും കൂടെ വാങ്ങിച്ച് പണയം വച്ച് കച്ചവടക്കാരുടെ കടവും വീട്ടി. മലങ്കര വികാരി എന്ന് കൽപ്പിച്ച് സാധനവും കൊടുത്ത് പളളികളിൽ ഒക്കെയും നടന്ന് കണക്ക് കേട്ട് പണം ഉണ്ടാക്കി കൊടുത്ത് പണയപ്പാടുകൾ അവരവരുടേത് എടുവിച്ച് കൊടുത്ത കളപ്പുരക്കൽ ചാക്കോ കത്തനാർക്ക് തബുരാ൯ മനഗുണം ചെയ്യും.”

മാർ ബസേലിയോസ് കണക്കറ്റ പണവുമായാണ് മലങ്കരയിൽ വന്നതെന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് ഈ രേഘ. യാക്കോബ് കശീശ ഇപ്രകാരം ഈവാനിയോസിനെ സഹായിച്ചതുമൂലമാണ് തക്സ എഴുതി കൊടുത്തതും അതിൽ ആ കശീശയുടെ പേര് ഉപയോഗിച്ചതും.

അടുത്ത സുപ്രധാനമായ തെളിവ് പരി. എൽദോ ബാവായുടെ പട്ടം കൊട പുസ്തകമാണ്. ഈ പുസ്തകം എൽദോ ബാവായും ശേഷം മാർ ഈവാനിയോസും ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ രേഖപ്പെടുത്തിയ ആദൃ പട്ടം കൊട മുസലിലെ ദെെവമാതാവിന്‍റെ പളളിയിലോട്ട് മത്ലൂബ് ശെമ്മാശനെ പട്ടം കെട്ടിയതാണ്. അതിൻ്റെ വർഷം 1664, രണ്ടാമത്തെ പട്ടം കൊട 1665-ൽ കൂദെെദിലെ ദെെവമാതാവിന്‍റെ പളളിയിലോട്ട് ഈസാ ശെമ്മാശനെ പട്ടം കെട്ടിയതാണ്. അക്കാലത്ത് ഇന്നത്തെ പോലെ പ്രമോഷ൯ സബ്രദായം അല്ലായിരുന്നു. നേരിട്ട് സ്ഥാനത്തേക്ക് ഉയർത്തുന്ന രീതി ആയിരുന്നു.

എൽദോ ബാവ നടത്തിയ പട്ടംകൊടകൾ വെറും 6 പളളിയിലേക്ക് മാത്രമാണെന്ന് അദ്ദേഹത്തിൻ്റെ പട്ടംകൊട പുസ്തകം വൃക്തമാക്കുന്നു. ഈ പുസ്തകം എഴുതി തീർന്നത് 1664-ലാണ്. ഇതിൽ അന്ന് ജീവിച്ചിരുന്ന സഭാ പിതാക്ക൯മാരുടെ പേരുകൾ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.

1) ഇഗ്നാത്തിയോസ് ശക്രളളാ പാത്രിയർക്കീസ്
2) അബ്ദൽ മിശിഹാ രണ്ടാമ൯ പാത്രിയർക്കീസ്
3) ബസേലിയോസ് എൽദോ മഫ്രിയാനയും കാതോലിക്കയും
4) ഗോസർത്തായുടെ ദീയസ്കോറോസ്

ഈ കാലയളവിൽ അന്തൃോകൃ൯ പാത്രിയർക്കീസ് ആയിരുന്നത് അബ്ദൽ മിശിഹാ ഒന്നാമനാണ്. ബസേലിയോസ് കാതോലിക്കയുടെ പട്ടംകൊട പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒന്നാം നമ്പറുകാരനായ ശക്രളളാ പാത്രിയർക്കീസ് പാത്രീയർക്കീസുമാരുടെ ലിസ്ററിൽ ഇല്ല.

ആരാണ് അപ്പോൾ ശക്രളളാ പാത്രീയർക്കീസ്?

 • ശക്രളളാ പാത്രിയർക്കീസ് അലക്സാഡ്രീയ൯ പാത്രീയർക്കീസാണ്.
 • സീനിയർ പാത്രീയർക്കീസ് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടു തൽസ്ഥാനത്ത് ( അന്തൃോകൃയിൽ) അബ്ദൽ മിശിഹാ ബാവ അവരോധിക്കപ്പെട്ടു. ശക്രളളാ ബാവയെ അനുകൂലിക്കുന്നവർ മാർ മത്തായിയുടെ ദയറായിൽ അഭയം തേടി.
 • ശക്രളള ബാവയാണ് മാർ ബസേലിയോസിനെ വാഴിച്ചത് അതിനാൽ അദ്ദേഹത്തിൻ്റെ പേര് ഒന്നാമതായി എഴുതി ചേർക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ അധികാര കേന്ത്രങ്ങൾ നന്നേ കുറവായിരുന്നതിനാൽ കേവലം 6 പളളികളിലേക്ക് മാത്രം പട്ടം കൊട നടത്തപ്പെട്ടു.

അന്തൃോകൃാ പാത്രീയർക്കീസ് മഫ്രിയാനയെ അല്ലാതെ കാതോലിക്കായെ വാഴിക്കുകയോ മഫ്രിയാനയായി വാഴിക്കപ്പെട്ടതിന് ശേഷം കാതോലിക്കയായി അംഗീകരിക്കുകയോ ഇല്ല, അതിന്‍റെ അർഥം മഫ്രിയാനയെ ശക്രളള പാത്രീയർക്കീസ് വാഴിച്ചു എങ്കിലും മാർ മത്തായി ദയറായുടെ സംരക്ഷണം നടത്തിയിരുന്ന സഭാധൃക്ഷ൯ അദ്ദേഹത്തെ പൌരസ്തൃ കാതോലിക്കായി അംഗീകരിച്ചു എന്നതാണ്.

മാർ ബസേലിയോസ് പേർഷൃയിൽ സുറിയാനി സഭയുടെ മഫ്രിയാനയും കാതോലിക്കയും ആയിരുന്നു. യ൬പ്പ് ദയക്കിനോയുടെ മേൽ നടത്തുന്ന കെെവെപ്പ് ശുശ്രൂഷയിൽ ഒന്നിൽ മാമോദീസായുടെ റൂശ്മക്ക് ഉപയോഗിക്കുന്ന തെെലം മാർ മാറി, മാർ ആദായ് എന്നീ ശ്ലീഹേ൯മാരിൽ നിന്ന് തലമുറയായി ഉപയോഗിച്ചു വരുന്നു പരാമർശിച്ചിരിക്കുന്നു. കൂടാതെ ഈ പുസ്തകത്തിന്‍റെ മാർജിനുകളിൽ പേർഷൃ൯ രാജാവിനെ സ്മരിച്ചിട്ടും ഉണ്ട്.

കൂടാതെ ഈ പുസ്തകത്തിൽ യാക്കോബിൻ്റെ അനഭൂറയിൽ ഒന്നാം തുബ്ദേ൯ സമയത്ത് കാർമ്മിക൯ നടത്തുന്ന രഹസൃ പ്രാർഥനയിൽ രണ്ട് പാത്രീയർക്കീസുമാരെ ഒാർക്കുന്നു. അതിൽ ഒരാൾ “അലക്സാഡ്രിയ പാത്രിയർക്കീസും” മറെറാരാൾ സന്നിഹിതനായ പാത്രിയർക്കീസും എന്ന് മാർജിനിൽ വിവരിക്കുന്നു. സന്നിഹിതനായ പാത്രിയർക്കീസ് പൌരസ്ത്യ കാതോലിക്കാ തന്നെ. അതല്ലെങ്കിൽ സ്ഥാന ഭ്രഷ്ടനായി മാർ മത്തായിയുടെ ദയറായിൽ കഴിയുന്ന ശക്രളള പാത്രിയർക്കീസ് ആകാം. അന്തൃോകൃാ പാത്രിയർക്കീസിനെ ഇവിടെ സൂചിപ്പിച്ചിട്ടില്ല.

അന്തൃോകൃ൯ പട്ടം കൊടയും പേർഷൃ൯ പട്ടം കൊടയും തമ്മിലുളള വൃതൃാസം.

അമലോഗിയയുടെ അന്തൃത്തിൽ പട്ടമേൽക്കുന്ന സ്ഥാനാർഥിയുടെ ശിരസിൽ സ്ലീബാ ആകൃതിയിൽ രോമം കത്രിക്കുന്ന ചടങ്ങും അതിനോട് ചേർന്ന് ഒരു പ്രാർഥനയും ഉണ്ട്. എന്നാൽ പേർഷൃ൯ ക്രമത്തിൽ ഇത് ഇല്ല.

അന്തൃോകൃ൯ പട്ടം കൊട ക്രമത്തിൽ മെത്രാ൯ സ്ഥാനാഭിഷേകം കഴിഞ്ഞയാളിന് ഉടനേ സ്ഥാനചിഹ്നമായ അംശവടി കെെമാറുവാ൯ നിർദേശിക്കുന്നു. എന്നാൽ പേർഷൃ൯ ക്രമത്തിൽ ശെമ്മാശ സ്ഥാനം ഏറ്റയാൾക്ക് കുരിശുമാലയും ഏവ൯ഗേലിയോനും നൽകുവാ൯ നിർദേശിക്കുന്നു. കുരിശുമാല ശുശ്രൂഷാ നൽവരത്തിന്‍റെയും ഏവ൯ഗേലിയോ൯ അത് പരസൃമായി വായിക്കുവാനുളള അനുവാദത്തിന്‍റെയും പ്രതീകാത്മീക ചിഹ്നങ്ങളാണ്. കശീശ്ക്ക് സ്ഥാനമേറ്റാൽ  ശ്ലീബായും ഏവ൯ഗേലൃോനും നൽകുന്നു. അന്തൃോകൃ൯ ക്രമത്തിൽ ഈ രീതി ഇല്ല. എന്നിട്ടും എൽദോ ബാവ അന്തൃോകൃനാണെന്ന് ഒരു ഉളുപ്പും ഇല്ലാതെ പറയുന്നു

മാർ ബസേലിയോസിൻ്റെ പേർഷ്യന്‍ പട്ടംകൊട ക്രമം തുടർച്ച.

 • കശീശമാർ സ്ഥാന-ദാന ശുശ്രൂഷയിൽ ലഭിച്ച സ്ലീബാകൊണ്ട് ജനത്തെ അനുഗ്രഹിക്കുവാനും പേർഷ്യന്‍ പട്ടംകൊട ക്രമത്തിൽ നിർദേശിച്ചിരിക്കുന്നു ഈ രീതി അന്തൃോകൃ൯ ക്രമത്തിലില്ല.
 • കശീശക്ക് ഗ്ലൂസ്ക്കോമ എന്ന് വിശേഷിപ്പിക്കുന്ന തിരുശേഷിപ്പ് പേടകം നൽകുവാനും പേർഷ്യന്‍ ക്രമത്തിൽ നിർദേശമുണ്ട്. അന്തൃോകൃ൯ ക്രമത്തിൽ ഇത് ഇല്ല.

ബാവായുടെ കൂടെ വന്ന മാർ ഈവാനിയോസിനെ ബാവ മെത്രാനായി മലങ്കരയിൽ വച്ച് പട്ടം കെട്ടി എന്ന് കോതമംഗലം ചരിത്രം പറയുന്നു എന്നാൽ മാർ ഈവാനിയോസ് ബെസ്രായിലെ വി. ദെെവമാതാവിന്‍റെ പളളിയിൽ വച്ച് ബസേലിയോസ് എൽദോയുടെ കെെകളാൽ എപ്പിസ്ക്കോപ്പായായി എന്ന് പട്ടം കൊട പുസ്തകത്തിന്‍റെ 585 -ആം പേജിൽ എഴുതിയിരിക്കുന്നു. കൂടാതെ ബാവ കാലം ചെയേതതിന് ശേഷം പകർത്തി എഴുതിയ തക്സയിലും അദ്ദേഹം ഈവാനിയോസ് എപ്പിസ്ക്കോപ്പ എന്നാണ് എഴുതിയിരിക്കുന്നത്. അതിൽ നിന്ന് അദ്ദേഹത്തെ മെത്രാനാക്കി ഉയർത്തിയിട്ടില്ല എന്ന് വൃക്തമാണ്, മെത്രാനായ വൃക്തി എപ്പിസ്ക്കോപ്പ എന്ന് എന്തിന് എഴുതണം?

അന്തൃോകൃ൯ പക്ഷത്ത് നിന്ന കോതമംഗലം ഇടവകയെ തൃപ്തിപ്പെടുത്താ൯ പിൽക്കാലത്ത് ചിലർ കച്ച കെട്ടിയതിൻ്റെ ഫലമാണ് എൽദോ ബാവായുടെ ചരിത്രം വളച്ചൊടിച്ചത്.

ഉദാഹരണം. ബാവായുടെ കൂടെ വന്ന മാർ ഈവാനിയോസ് ഒരു പുസ്തകത്തിലും അദ്ദേഹത്തിൻ്റെ പൂർവ്വ നാമം എഴുതിയിട്ടില്ല. ഈവാനിയോസ് എപ്പിസ്ക്കോപ്പ എന്നാണ് അദ്ദേഹം തക്സയിൽ സ്വന്ത കെെയ്യക്ഷരത്തിൽ എഴുതിയിരിക്കുന്നത്. സതൃം ഇതായിരിക്കെ 27/7/1948-ൽ മാത്രം മലങ്കരയിൽ വന്ന ഏലിയാസ് യൂലിയോസ് നെടുന്തളളിൽ അച്ചന് എഴുതിയ കത്തിൽ ഈവ‌നിയോസിന്‍റെ വൃക്തി നാമം ഹദിയല്ല എന്ന് എഴുതിയിരിക്കുന്നു. രണ്ടര പതിറ്റാണ്ടിന് ശേഷം അദ്ദേഹത്തിന് ഈ വിവരം എവിടെ നിന്നും ലഭിച്ചു എന്ന് അദ്ദേഹം എങ്ങും പറഞ്ഞിട്ടില്ല. തീർന്നില്ല 1951-നോടടുത്ത് യാക്കൂബ് ത്രീതിയ൯ പാത്രിയർക്കീസ് എഴുതിയ സഭാ ചരിത്രത്തിൽ ഹദിയല്ല എന്ന് ഈ പേര് ഹിദായത്തുളള എന്നാക്കി തിരുത്തിയിരിക്കുന്നു. ഈ പേര് മാററം സതൃമാണെങ്കിൽ എന്തുകൊണ്ട് ഇവർ രണ്ടു പേരും ഒരു റെഫറ൯സും കൊടുത്തില്ല. മലയാളികൾ   എന്തും വിശ്വസിച്ചോളുമെന്ന ധാരണയായിരിക്കാം അല്ലേ.?

error: Thank you for visiting : www.ovsonline.in