റോമോ – സുറിയാനികളും പവ്വത്തിൽ കല്ദായവാദവും: തോമസ് ജോർജ്

സീറോമലബാർ റോമൻ കത്തോലിക്കാ സഭയുടെ ചങ്ങനാശ്ശേരി വിഭാഗത്തിൻ്റെ 1986-ൽ നിലവിൽവന്ന കല്ദായവൽക്കരണത്തെ ക്കുറിച്ചുള്ള ഒരു ലഘുപഠനം.

പറങ്കികളാൽ സൃഷ്ടിക്കപ്പെട്ട സീറോമലബാർ സഭ ഇന്നു ഒരു ഐഡന്റിറ്റി ക്രൈസിസിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. ചങ്ങനാശ്ശേരി വിഭാഗം പൗവ്വത്തിൽ പിതാവിൻ്റെ നേതൃത്വത്തിൽ മുന്നോട്ടുവെക്കുന്ന കല്ദായവാദമാണോ അതോ എറണാകുളം -തൃശ്ശൂർ നേതൃത്വങ്ങൾ മുന്നോട്ടുവെക്കുന്ന ലത്തീൻ വാദമാണോ യഥാർത്ഥത്തിൽ സീറോ -മലബാർ സഭയുടെ മുഖമുദ്ര ആകേണ്ടതു ? ഈ ഐഡന്റിറ്റി ക്രൈസിസ് സീറോമലബാർ സഭയെ അടിമുടി പിടിച്ചു ഉലച്ചിരിക്കുന്നു എന്നുള്ളതു തർക്കമറ്റ സംഗതിയാണ് .

എന്താണ് കല്ദായവാദം ?
അതു മനസിലാക്കണമെങ്കിൽ നമുക്കു ഏഷ്യൻ സഭകളുടെ ചരിത്രപശ്ചാത്തലം പഠിക്കേണ്ടിയിരിക്കുന്നു . അതായതു കൽദായ സഭ എന്നാൽ എന്തു? അതിൻ്റെ ഉത്ഭവമെന്നു? ആ സഭയുടെ പ്രത്യേകതകൾ എന്തു? എന്നൊക്കെ മനസിലാക്കിയിട്ടുവേണം കല്ദായവാദത്തെ വിശകലനം ചെയ്യാൻ. ഏഷ്യൻ സഭകളുടെ ചരിത്രം വളരെ വിപുലമായതുകൊണ്ടു നമ്മുടെ വിഷയത്തെ സ്പർശിക്കുന്നതുമാത്രമായ സഭകളെ മാത്രം പരിഗണിച്ചു മുൻപോട്ടുപോകാമെന്നു വിചാരിക്കുന്നു.

എദേസ്സക്ക് കിഴക്കുള്ള സഭകളെ പ്രധാനമായും കിഴക്കൻസഭകൾ എന്നു ആദിമ നൂറ്റാണ്ടിൽ വിളിച്ചിരുന്നു എന്നതിൽ തർക്കമുണ്ടാകാൻ വഴിയില്ലല്ലോ. ഈ കിഴക്കൻ സഭകൾ പ്രാദേശിക സഭകളായി ഉരുത്തിരിഞ്ഞവയാണ്. അവയിൽ ഒന്നിനും അപ്പോസ്തോലിക പാരമ്പര്യമില്ല എന്നുള്ളത് ചരിത്രപരമായി ഒരുവസ്തുതയാണ്. അതു ഖോക്കിലെ സഭയായാലും, സൂസയിലെയും, അർബിലിലെയും, ഫാർസിലെയും ഒക്കെ സഭയായാലും ഇതൊരുവസ്തുതതന്നെ. അന്ത്യോഖ്യ കഴിഞ്ഞാൽ എദേസ്സക്കും മാത്രം ഈ അപ്പോസ്തോലിക പാരമ്പര്യം അവകാശപെടാമെന്നുമാത്രം. അതല്ല ഇവിടെ വിഷയം .

ഈ കിഴക്കിൻ്റെ സഭകൾ എദേസ്സയിൽ തുടങ്ങി പാർത്ഥ്യൻ ഇന്ത്യവരെ അല്ലെങ്കിൽ ടിബറ്റുവരെ വ്യാപിച്ചുകിടന്ന ചെറു സമൂഹങ്ങളായിരുന്നു. ഇവകൾ തമ്മിൽ ആദ്യകാലങ്ങളിൽ ഭരണപരമായ യാതൊരു വ്യവസ്ഥകളുമുണ്ടായിരുന്നില്ല. പരസ്പരം സഹായിച്ചും സഹകരിച്ചും വളർന്നുകൊണ്ടിരുന്ന ചെറുസമൂഹങ്ങളായിരുന്നു. ഇതിൽ ആദ്യമേ ഉടലെടുത്തവ താരതമ്യേനെ പിന്നീടുണ്ടായവകളെ പല കാര്യങ്ങളിലും സ്വാഭാവികമായും സഹായിച്ചിരുന്നു.

ആദിമകാലങ്ങളിൽ റോമാസാമ്രാജ്യത്തിൽനിന്നും പുറത്താക്കപ്പെട്ട ക്രിസ്ത്യാനികൾ ആണ് ഈ കിഴക്കൻ സഭകളുടെ അടിസ്ഥാനം എന്നുള്ളതു ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അതായതു ആദിമ യേശുമതത്തിൻ്റെ കാലത്തു കഹ്‌നൂസാ വരം ലഭിച്ചവരും ശെമ്മാശന്മാരും നയിച്ചിരുന്ന പ്രാദേശിക സഭകളായിരുന്നു ഇവകൾ. പിന്നീട് AD 180 -നോടടുത്തു ഉരുത്തിരിഞ്ഞ മൊണാർക്കിയൽ റീഷ് കൊഹാനെ (ബിഷപ്പ്) സിസ്റ്റവും അതിനോടുഅനുബന്ധിച്ചു പ്രധാന നഗരങ്ങളിലെ റീഷ് കൊഹാനെന്മാർക്കു ലഭിച്ച പ്രാധാന്യവും ആദിമ ക്രിസ്തുമതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. പിന്നീടു നടന്ന നിഖ്യ സുന്നഹദോസിനോടുകൂടി ഭരണതലത്തിൽ പലമാറ്റങ്ങളും വന്നുതുടങ്ങി.

ഇവിടെയൊക്കെ നാം മനസിലാക്കേണ്ട ഒരു കാര്യം ഈ കിഴക്കിൻ്റെ ചെറുസമൂഹങ്ങൾ സംശയനിവാരണത്തിനും, പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള സമൂഹങ്ങളെ ആശ്രയിച്ചിരുന്നു എന്നുള്ളതാണ്. പിന്നീടുവന്ന (മൊണാർക്കിയൽ ബിഷപ്പ്) സിസ്റ്റത്തിനു ശേഷം കൈവെപ്പിനും അവർ ഈ സീനിയർ സമൂഹങ്ങളെ ആശ്രയിക്കാൻ തുടങ്ങി. ഇതൊക്കെ സാമൂഹിക ഉരുത്തിരിയലിൻ്റെ ആവശ്യകതയായി കണ്ടാൽമതി. അതിനു ഭരണപരമായ സാധുത നിഖ്യ സുന്നഹദോസിനോടുകൂടി കൈവന്നു എന്നു മാത്രം.

ഖോക്കിലെ കൊഹാനെന്മാരായിരുന്ന Ambrosius (185-201), Abraham (201-213), Jacob (213-231), Ahod Abuei (231-246) ഇവരെല്ലാവരും അന്ത്യോക്കിൽ നിന്നോ, യെരുശലേമിൽ നിന്നോ അല്ലെങ്കിൽ അവരുടെ സഹായത്തോടെ തിരഞ്ഞെടുക്കപെട്ടവരാണ്. അതായതു ഈ സഭകൾ എല്ലാം കാലഘട്ടങ്ങളിൽ കൂടിയാണ് ഭരണപരമായ ഉരുത്തിരിയലുകൾക്കു വിധേയമായിട്ടുള്ളത്.

റോമൻ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും തമ്മിൽ ഉടലെടുത്ത ശത്രുത പലകാലങ്ങളിലും ഈ സമൂഹങ്ങളുടെ ഒറ്റപെടലിലും, നിസ്സഹായാവസ്ഥയിലും ചെന്നെത്തിയതുകൊണ്ടു കിഴക്കിൻ്റെ എല്ലാ സഭകളെയും കൂട്ടി ഒരു നേതാവിൻ്റെ കീഴിൽകൊണ്ടുവരേണ്ടതിൻ്റെ ആവശ്യകത ഉടലെടുത്തു. അവിടെയാണ് ചർച്ച്‌ ഓഫ് ഈസ്റ്റ് (COE) എന്നുനാം വിളിച്ച/വിളിക്കുന്ന കിഴക്കിൻ്റെ സഭയുടെ ഉത്ഭവം. അതു AD 410-ലെ ഖോക്കിൽ (സെലെയൂഷ്യ) നടന്ന സുന്നഹദോസോടുകൂടിയാണ്. പക്ഷെ അവിടെയും പിടിവലി നടന്നു. സീനിയർ സഭകളായ സൂസയിലെ സഭയും, അർബിലിലെ സഭയും ഒക്കെ താരതമ്യേന ജൂനിയർ ആയ ഖോക്കിലെ റീഷ്കോഹാനെയുടെ കീഴിൽവരുന്നതിനെ എതിർത്തു. പിന്നീട് 424-ൽ നടന്ന മർഖബാത്ത സുന്നഹദോസിലാണ് കാതോലിക്കോസ് എന്ന സ്ഥാനപ്പേരോടു കൂടി ഖോക്കിലെ ബിഷൊപ്പ് സിംഹാസനം ഉറപ്പിക്കുന്നത്. എന്നിരുന്നാലും ഫാർസിലെയും, ആർബിലിലെയും സഭകളൊക്കെ നൂറ്റാണ്ടുകൾക്കുശേഷമാണ് ഖോക്കിലെ സഭക്കു പൂർണ്ണമായി കീഴ്പെടുന്നത്.

അതായതു ഈ പുതുതായി രൂപീകരിച്ച കിഴക്കിൻ്റെ സഭകളുടെ കൂട്ടായ്മ്മ സ്വാതന്ത്ര സഭയായി മാറിയെങ്കിലും അവർ ഓർത്തോഡോക്സിയൻ സ്വഭാവ വിശേഷങ്ങളുള്ള സഭയായിരുന്നു. അതിൽ ഫാർസിലെ സഭയുടെ ഒഴിച്ച് ഭാഷ സുറിയാനി ഭാഷയായിരുന്നു. ഫാർസിലേതു സൾട്ടർ പഹ്‌ലവിയും (അഞ്ചാം നൂറ്റാണ്ടു മുതലെങ്കിലും). പ്രത്യേകം ശ്രദ്ധിക്കുക, അന്നു കിഴക്കൻ സുറിയാനി / പടിഞ്ഞാറൻ സുറിയാനി എന്നതരത്തിലുള്ള കാര്യമായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നില്ല. പ്രാദേശിക ഉച്ഛാരണ വ്യത്യാസങ്ങളല്ലാതെ കാര്യമാത്രപ്രസക്തമായ ഒന്നുമുണ്ടായിരുന്നില്ല.

പിന്നീട് ഉടലെടുത്ത നെസ്തോറിയൻ വിശ്വാസം കിഴക്കിൻ്റെ സഭകൾ (പ്രത്യേകിച്ചു ഖോക്കിലെ സഭ) സ്വന്തം ദൈവശാസ്ത്രമായി അംഗീകരിക്കുന്നത് അക്കേഷ്യസ് – Acasius (485-498) – ൻ്റെ കാലഘട്ടത്തിലാണ്. അതായതു ബേത്ത് അദ്രെയി സുന്നഹദോസിലിലൂടെ (486) നെസ്തോറിയസിനെ സഭാ പിതാവായി അംഗീകരിക്കുകയും നെസ്തോറിയൻ ദൈവശാസ്ത്രം കിഴക്കിൻ്റെ ദൈവ ശാസ്ത്രമായി അംഗീകരിക്കുകയും ചെയ്തു.

എന്നാൽ പല കിഴക്കിൻ്റെ സഭകളും ഈ ദൈവശാസ്ത്രം അംഗീകരിച്ചില്ലെന്നുമാത്രമല്ല പഴയ ഓർത്തഡോക്സ്‌ (അന്ത്യോഖ്യ – ജെറുസലേം – എദേസ്സാ) വിശ്വാസത്തിൽ ഉറച്ചുനിന്നു. ഇതു കിഴക്കൻസഭകളുടെ പിളർപ്പിന് കാരണമായി. അതായതു പഴയ വിശ്വാസക്കാരും പുതിയ വിശ്വാസക്കാരുമായി കിഴക്കിൻ്റെ സഭകൾ വിഭജിക്കപ്പെട്ടു. ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം യഥാർത്ഥ പേർഷ്യൻ ചർച്ചായ ഫാർസിലെ സഭ മുസ്ലിം ആക്രമണത്തിന് വിധേയമാകുന്നവരെ (എട്ടാംനൂറ്റാണ്ടുവരെ) നെസ്തോറിയനിസം അംഗീകരിച്ചിരുന്നില്ല എന്നുള്ളതാണ്. അവരുടെ ഇൻസബോർഡിനേഷനെക്കുറിച്ചു കാതോലിക്കോസ് തിമോത്തിയുടെ എഴുത്തുകൾ തന്നെയുണ്ട്.

ഇവിടെ പേർഷ്യൻ സാമ്രാജ്യത്തിൻ്റെ സഹായത്തോടെ നെസ്തോറിയന്മാർ ഓർത്തഡോക്സ്‌ പക്ഷത്തെ അടിച്ചമർത്തൻ തുടങ്ങിയപ്പോൾ അവർ വിജന പ്രദേശങ്ങളിലേക്കും കുന്നുകളിലേക്കും രക്ഷപെട്ടു. പിന്നീട് യാക്കോബ് ബുർദ്ദാനായാൽ ഏകീകരിക്കപ്പെട്ടു. ആ ചരിത്രം ഇവിടെ യഥാർത്ഥ വിഷയമല്ലാത്തതിനാൽ വിശദീകരിക്കുന്നില്ല.

അതായതു ഈ കിഴക്കൻ സഭകളുടെ ചരിത്രത്തിൻ്റെ ലഖുവിവരണം കൊടുത്തത് ഈ സഭയുടെ ആദിമ കാല വിളിപ്പേരുകളെക്കുറിച്ചു സൂചിപ്പിക്കുവാനാണ്. അതായതു എദേസ്സക്ക് കിഴക്കുള്ളതായതിനാൽ കിഴക്കൻ സഭകളെന്ന വിളിപ്പേരിലും, അതുപോലെ പേർഷ്യൻ സാമ്രാജ്യത്തിൽ ഉളള സഭകളായതിനാൽ പേർഷ്യൻ സഭയെന്നും (യഥാർത്ഥ പേർഷ്യൻ സഭ -ഫാർസിലെ സഭയാണെന്നകാര്യം ഓർക്കുക), നെസ്തോറിയൻ വിശ്വാസം സ്വീകരിച്ചതിനാൽ നെസ്തോറിയൻ സഭയെന്നും വിളിച്ചുവന്നു. ഈ കാലഘട്ടങ്ങളിൽ ഒന്നും ഈ സഭയെ “കൽദായ” സഭയെന്നു വിളിച്ചിരുന്നതായി ഒരു ചരിത്രരേഖയുമില്ല എന്നുള്ളത് ഒരു ചരിത്ര വസ്തുതയാണ്.

പിന്നെ എവിടെനിന്നാണ് ഈ കൽദായ സഭ എന്ന വിളിപ്പേരുണ്ടായത് ?

പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ പാശ്ചാത്യമിഷ്ണറിമാർ (റോമൻ) ഈ കിഴക്കൻ സഭകളെ കോളനിവൽക്കരണത്തിനു വിധേയമാക്കിത്തുടങ്ങിയപ്പോൾ അവർ നൽകിയ പേരാണ് “കൽദായ സഭ ” എന്നുള്ളത്. അതായതു കുടിപ്പക തീർക്കാൻ 1553-ൽ മാർ യൂഹാനോൻ സലൂക്ക നെസ്തോറിയൻ വിശ്വാസം വിട്ടു റോമൻ കത്തോലിക്കാവിശ്വാസം സ്വീകരിച്ചപ്പോൾ അവരുടെ സഭയുടെ വിളിപ്പേരായിരുന്നു “കൽദായ സഭ” എന്നുള്ളത് .

അവരുടെ പാത്രിക്കീസ് റാഫേൽ ബിദാവീദ്‌ പറഞ്ഞിരിക്കുന്നത് വായിക്കുക. Even their patriarch Mar Raphael BeDaweed, talk about how his family became Chaldean is true for all other members of that church. ……… “Personally, my family became Chaldean only some 100 years ago, my grandfather Daweed was a Nestorian priest, and the same is true with all the rest of us …we need to differentiate between nationality and Church, between church and politics … the Chaldean title for us does not mean ethnicity or nationality, historically there is not an Assyrian religion. True Assyrianism is an ethnicity and we all are Assyrian. We could be Assyrian ethnically, but we are Chaldeans religiously. We can not have our Church associated with ethnicity or nationality”. No one could have said it better. Historical evidences prove him right. (Christians of Iraq by William M Warda) അതായതു ‘’കൽദായ’’ എന്നുള്ളതു ഒരു കൊളോണിയൽ സഭയുടെ ഐഡന്റിറ്റി മാത്രമാണ്.

ഈ വിഷയത്തോടനുബന്ധിച്ചുള്ള പ്രാധാന്യമർഹിക്കുന്ന ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് നമുക്കു വിഷയത്തിലേക്കു കടക്കാമെന്നു വിചാരിക്കുന്നു. ഈ കിഴക്കിൻ്റെ സഭകളുടെ ആരാധനാ ഭാഷകളെക്കുറിച്ചു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഏകദേശം എണ്ണൂറാമാണ്ടോടുകൂടിത്തന്നെ എദേസ്സൻ അരമായിക് (സിറിയക്) രണ്ടു വ്യത്യസ്ത ഡയലെക്റ്റുകളായി പിരിഞ്ഞു. ഇതു ആരംഭിച്ചത് നെസ്തോറിയനിസം പ്രാബല്യത്തിൽ വരുന്നതോടുകൂടിയാണ്. അതായതു പഴയ സിറിയക് പാശ്ചാത്യ സുറിയാനി എന്നും പൗരസ്ത്യ സുറിയാനി എന്നും രണ്ടുശാഖകളായി പിരിഞ്ഞു. ആദ്യകാലങ്ങളിൽ രണ്ടും എസ്ത്രങ്കലേയ സ്ക്രിപ്റ്റ് ഉപയോഗിച്ചെങ്കിലും പിന്നീട് സിറിയക് ഓർത്തഡോക്സ്‌ സെർത്തോ എന്നുവിളിക്കപ്പെട്ട സ്ക്രിപ്ട് വികസിപ്പിക്കുകയും തങ്ങളുടെ കൂടുതൽ എഴുത്തുകളും അതിലേക്കുമാറ്റുകയും ചെയ്തു. ഈക്കാലഘട്ടത് നെസ്തോറിയന്മാർ എസ്ത്രങ്കലേയ സ്ക്രിപ്റ്റും സെർത്തോയും മിക്സ് ചെയ്തു ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് അവർ മദൻഹായാ (യോ) സ്ക്രിപ്റ്റ് വികസിപ്പിക്കുകയും അതവർ അവരുടെ ഐഡന്റിറ്റി ആയിത്തീർക്കുകയും ചെയ്തു. എന്നാൽ കിഴക്കിൻ്റെ സഭകളിൽ നെസ്തോറിയനിസം സ്വീകരിക്കാതെ പഴയ യെരുശലേം -അന്ത്യോഖ്യ -എദേസ്സ പാരമ്പര്യം തുടർന്നവർ ഈ പൗരസ്ത്യ സുറിയാനി ഉപയോഗിച്ചിരുന്നു. അവരെ നാം ”മദനഹായോ സിറിയക്സ്” എന്നുവിളിച്ചു.

ഇവിടെ വളരെ താല്പര്യം ജനിപ്പിക്കുന്ന ഒരുകാര്യം ആദ്യകാലങ്ങളിൽ ഈ കിഴക്കിൻ്റെ സഭകളെല്ലാം യെരുശലേം രീതിയിലാണ് തങ്ങളുടെ ക്രമങ്ങളും, ആചാരങ്ങളും നടത്തിയിരുന്നത് എന്നുള്ളതാണ്. ഇതിന്‌ വ്യത്യാസം വരുന്നത് നെസ്തോറിയനിസത്തിൻ്റെ വരവോടെയാണ്. നെസ്തോറിയനിസത്തിൻ്റെ വരവോടെ കിഴക്കിൻ്റെ ഖോക്കിലെ സഭയുടെയും അവരുടെ അധികാരത്തിൻകീഴിൽ വർദ്ധിച്ച കിഴക്കൻ സഭകളുടെയും ക്രമങ്ങളിൽ കാതലായ മാറ്റം പിന്നീട് ഉടലെടുക്കുവാൻ തുടങ്ങി. നെസ്തോറിയനിസത്തിന് അനുരൂപമായി തങ്ങളുടെ പ്രാർഥനകളും ക്രമങ്ങളും അവർ വ്യത്യാസപ്പെടുത്തി. പിന്നീടു വർഷങ്ങൾക്കു ശേഷം ആദായി -മാറി തക്സയെന്നപേരിൽ ഗ്നോസ്റ്റിക് തക്സ അവർ സ്വായത്തമാക്കി. ഇത്എവിടെ നിന്നും വന്നുവെന്നു ചരിത്രപരമായി ഇനിയും തെളിയിക്കപെടേണ്ടിയിരിക്കുന്നു.

കാരണം പല നെസ്തോറിയൻ എഴുത്തുകാരും അതു യഹൂദന്മാരുടെ ക്രമത്തിൻ്റെ തുടർച്ചയാണ് എന്നു വാദിക്കുന്നു. ഇതു വളരെ ഹാസ്യാത്മക അവകാശവാദമാണ്, കാരണം യേശുമതത്തിൻ്റെ ക്രമത്തിൻ്റെ അടിസ്ഥാനം (യേശു സെഹിയോൻമാളികയിൽ അപ്പോസ്തോലന്മാരെപഠിപ്പിച്ച ക്രമം) “വേർഡ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ” അത്രേ. അതില്ലാത്ത യേശുമതക്രമം എങ്ങനെയാണു യേശുവിന്റേതാകുന്നത്? അല്ലെങ്കിൽ അപ്പോസ്തോലന്മാരുടേതാകുന്നത് ?

അതായതു നെസ്തോറിയന്മാരുടെ ആദായി – മാറി തക്സ യഥാർത്ഥത്തിൽ ചരിത്രപരമായി ഒരു ഗ്നോസ്റ്റിക് തക്സയായിമാറുന്നു. അതു കത്തോലിക്കാ സഭയിലേക്കു മറുകണ്ടം ചാടിയ സലൂക്കയും കൂട്ടരും ലത്തീൻ പണ്ഡിതരാൽ കുറവു തീർത്തു ഉപയോഗിച്ചപ്പോൾ അതിനെ അവരുടെ ഐഡന്റിറ്റിക്കു സഹായകരമായി പാശ്ചാത്യർ കൊടുത്ത പേരാണ് കൽദായക്രമം. പറഞ്ഞുവന്നത് കല്ദായസഭയും, കൽദായക്രമവും പതിനാലാം നൂറ്റാണ്ടിൻ്റെ റൊമാൻ കത്തോലിക്കാ പണ്ഡിതരുടെ കണ്ടുപിടുത്തം മാത്രം.

വായിക്കുക “… Nobody can emphatically fix the year or century of the formulation of this anaphora. Though the anaphora is named after Addai and Mari, it is established beyond doubt that they had nothing to do with its formulation. We do not know original formulas of this anaphora. In fact the oldest manuscript date from the 10th-11th centuries only is that of Mar Essaya.” (Liturgical identity of Indian Catholics by Joseph Pulikkunnel)  അതായതു ഇന്നു സീറോ-മലബാർ സഭയിലെ കല്ദായവാദികളുടെ അദ്ദായി – മാറി ക്രമം എന്നതു നെസ്തോറിയന്മാരുടെ ഗ്നോസ്റ്റിക് ക്രമത്തിൻ്റെ ലത്തീൻവത്കരണമാണ്.

ഇതുവരെ എഴുതിയതു കിഴക്കിൻ്റെ സഭകളുടെ ലഘു ചരിത്രവും അതിനെ അടിസ്ഥാനമാക്കി “കൽദായം” “കല്ദായസഭ” തുടങ്ങിയ പദപ്രയോഗങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുമാണ്. അതിൻ്റെ തുടർച്ചയായി കിഴക്കിൻ്റെ നെസ്തോറിയന്മാരുടെ അദ്ദായി -മാറി ക്രമത്തെക്കുറിച്ചും ലഘു വിവരണം കൊടുത്തുമെന്നു മാത്രം.

കല്ദായവാദവും സീറോ-മലബാർ റോമൻ കത്തോലിക്കാരും.
റോമൻ കത്തോലിക്കർ മലങ്കരനസ്രാണികളെ കൊളോണിവൽക്കരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ഉടലെടുത്ത ഒരു ഉപോല്പന്നമാണ് ഇന്നു നാം കാണുന്ന സീറോ-മലബാർ റോമൻ കത്തോലിക്കാ സഭ. അതു പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിൽ തീവ്രമായ റോമൻ പേപ്പസിയുടെ മത കൊളോണിയലിസത്തിൻ്റെ ഇന്ത്യൻ പതിപ്പാണ്. റോമൻ പാത്രിയർക്കീസിനെയും അദ്ദേഹത്തിൻ്റെ ചട്ടുകങ്ങളെയും ധീരമായി നേരിട്ട മലങ്കര മൂപ്പനും മലങ്കര നസ്രാണികളും തങ്ങളുടെ വരുതിയിൽ വരുന്നില്ലെന്നു കണ്ടപ്പോൾ കൃത്രിമ ചരിത്ര നിർമ്മിതിയിലൂടെ മലങ്കര നസ്രാണികളുടെ ചരിത്രത്തെ കീഴടക്കാം എന്ന വ്യാമോഹമാണ് ഇത്തരത്തിൽ ഒരു സഭയുടെ സൃഷ്ഠിയിലേക്കു വഴിതെളിച്ചത്.

റോമൻ സഭയുടെ വക്രബുദ്ധി അതിലേക്കുള്ള തന്ത്രങ്ങൾ വിദഗ്ധമായി മെനഞ്ഞു. എങ്ങനെ ?

ആദ്യം അവർ മലങ്കര നസ്രാണികളെ നെസ്തോറിയന്മാരായി /പാഷണ്ഡതയുള്ളവരായി ചിത്രീകരിച്ചു രേഖകളും തെളിവുകളും ഉണ്ടാക്കി. കേവലം പോർച്ചുഗീസുകാർക്കു വരുന്നതിനു എട്ടു വർഷം മുമ്പു മാത്രം ബന്ധം സ്ഥാപിച്ച നെസ്തോറിയന്മാരെ അതിനു കരുവാക്കി. നെസ്തോറിയ വിശ്വാസം മലങ്കര നസ്രാണികളുടെ വിശ്വാസമായി ചിത്രീകരിച്ചു. അതുകൊണ്ടു അതു മാറ്റാൻ വേണ്ടി സുന്നഹദോസുകൂടാൻ നിശ്ചയിച്ചു. പക്ഷെ മലങ്കര മൂപ്പൻ്റെ എതിർപ്പുമൂലം കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിൻ്റെ അനുവാദമില്ലാതെ ഏകദേശം നൂറോടടുത്തു നാട്ടുനസ്രാണി യുവാക്കളെ പണം കൊടുത്തുമയക്കി പാട്ടിലാക്കി പട്ടക്കാരാക്കി. ഇവരുടെ ഭൂരിപക്ഷത്തിൽ “ദി അമ്പെരിതനാ സിനോദോ “ എന്നു പോർച്ചുഗീസ് രേഖകളിൽ കാണപ്പെടുന്ന സുന്നഹദോസ് രേഖകൾ ഉണ്ടാക്കി ചരിത്രം സൃഷ്ടിച്ചു.

അന്നു ഇവിടെയുണ്ടായിരുന്ന നെസ്തോറിയൻ ബിഷോപ്പുമാരെയെല്ലാം നിര്ബന്ധമായി കത്തോലിക്കാരാക്കി (പലരും കച്ചവടക്കാരു , മലങ്കര നസ്രാണികളുടെ ഔദാര്യത്തിൽ കഴിഞ്ഞിരുന്ന വരുമായിരുന്നു) 1553-ൽ ഉണ്ടായ സലൂക്കയെന്ന കല്ദായ ഗ്രൂപ്പിൻ്റെ (കത്തോലിക്കാ വൽക്കരിക്കപ്പെട്ട നെസ്തോറിയൻ ഗ്രൂപ്) ഭാഗമാക്കുകയും ചെയ്തു. അവർക്കുവേണ്ടി ശുദ്ധീകരിച്ച ക്രമങ്ങൾ ഇവിടെ അടിച്ചേൽപ്പിക്കുകയും ചെയ്തു. പക്ഷെ മലങ്കര മൂപ്പൻ്റെ ധീരോദാത്തമായ ചെറുത്തുനിൽപ്പ് റോമൻ കത്തോലിക്കാരുടെ കുതന്ത്രങ്ങളെ കാറ്റിൽപറത്തി. പോർച്ചുഗീസ്കാർക്ക് അധികാരം നഷ്ടപ്പെട്ടപ്പോൾ പുതുതായി വന്ന ഡച്ചുകാർ എല്ലാ കത്തോലിക്കാ അധികാരികളെയും രായ്ക്കുരാമാനം മലങ്കരയിൽനിന്നു പായിച്ചപ്പോൾ അവർ പറമ്പിൽ ചാണ്ടിയെന്ന മൂപ്പൻ്റെ സഹായിയെ പണം കൊടുത്തു മയക്കി ബിഷോപ്പാക്കി സൃഷ്ടിച്ച സഭയാണ് ഇന്നുനാം കാണുന്ന സീറോമലബാർ സഭ.

ഇത്തരത്തിൽ പറങ്കികളാൽ സൃഷ്ടിക്കപ്പെട്ട സീറോ മലബാർ സഭ ഒരു ലത്തീൻ സഭയായി രണ്ടു നൂറ്റാണ്ടുകൾ നിലകൊണ്ടു. ഏകദേശം 1850-കളിലാണ് സീറോ-മലബാറിലെ വളരെ ചെറിയ ഗ്രൂപ്പ് ഇറാക്കിലെ കൽദായ പാത്രിക്കീസുമായി ബന്ധപ്പെട്ടുനിൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. അതു അപ്പോൾ തന്നെ റോം അടിച്ചൊതുക്കുകയും ചെയ്തു. പിന്നെയും അവിടെയും ഇവിടെയും ചില അപശബ്ദങ്ങൾ കേൾക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും സീറോമലബാർ സഭയുടെ ലത്തീൻ സംസ്കൃതിക്ക്‌ വിലങ്ങുതടിയായില്ല.

വിദ്യാഭ്യാസപരമായി മലങ്കരനസ്രാണികളേക്കാൾ വളരെ താഴേക്കിടന്ന സീറോ മലബാർ കത്തോലിക്കർ പുതുതായി ആർജിക്കപ്പെട്ട വിദ്യാഭ്യാസത്തിൻ്റെ വെളിച്ചത്തിൽ മലങ്കര നസ്രാണികളുടെ സംസ്കൃതിയും, ആചാര മര്യാദകളും, സ്വയംഭരണവും മറ്റും തങ്ങളുടെ സഭയുമായി താരതമ്യം ചെയ്യാനാരംഭിക്കുകയും തന്മൂലം തങ്ങളുടെ പതിത അവസ്ഥ തിരിച്ചറിയുകയും ചെയ്തു. തൽഫലമായി ഉടലെടുത്ത അപകര്ഷതാബോധത്തിൽനിന്നും രക്ഷപെടാൻവേണ്ടി അവർ നവ ചരിത്രനിർമ്മിതിക്കു 1970 -കളിൽ ആരംഭം കുറിച്ചു.

അതിനു ഒരു ഏകീകരണം കൈവരുന്നത് ആഴ്ച്ച ബിഷൊപ് പൗവത്തിലിൽകൂടിയാണ്. അതിനുവേണ്ടി അദ്ദേഹം മുന്നോട്ടുവെച്ച പാതയാണ് “കല്ദായവാദം”. ഒരു ചരിത്രകാരനല്ലാത്തതിൻ്റെ കുറവു ഉണ്ടെങ്കിൽക്കൂടിയും അദ്ദേഹം മുന്നോട്ടുവെച്ച കല്ദായവാദം സീറോമലബാർ സഭയെ നെടുകെ പിളർക്കാൻ തക്കവിധം ബലവത്തായിരുന്നു.

ഇനി നമുക്ക് കുറച്ചു കത്തോലിക്കാ ചരിത്ര രേഖകളിലേക്കു തിരിഞ്ഞു നോക്കാം. കാരണം കത്തോലിക്ക കല്ദായവാദികൾക്കു അവരുടെ തന്നെ ചരിത്രരേഖകൾ മറുപടി പറഞ്ഞുകൊള്ളും. അതായതു 1850 -കൾക്കുശേഷം ലത്തീൻ ഭരണത്തിൽ അധികാരങ്ങളുടെ അപ്പക്കഷ്ണങ്ങൾ ലഭിക്കാതിരുന്ന ചുരുക്കം ചില കുബുദ്ധികൾ ആണ് ലത്തീൻ സഭയുടെ അധികാരത്തെ അട്ടിമറിക്കാൻ സംഘം ചേർന്നത്. അതിനു അവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു സലൂക്കയുടെ നേതൃത്വത്തിൽ 1553-ൽ രൂപീകൃതമായ നെസ്തോറിയന്മാരുടെ ഇറാക്കിലെ റോമൻ കത്തോലിക്കാ വിഭാഗം. അവരുമായുള്ള ബന്ധം ഈ കുബുദ്ധികൾക്കു അധികാരത്തിൻ്റെ അപ്പക്കഷ്ണങ്ങൾ കൊണ്ടുകൊടുക്കുമെന്നു അവർ മനക്കോട്ട കണ്ടു. ഇതിലേക്ക്‌വെളിച്ചം വീശുന്ന വത്തിക്കാൻ ആർക്കൈവ്സിൽ ഉള്ള പോർട്ട് നമ്പർ 7403 (Port No. 7403) എന്നൂ രേഖപ്പെടുത്തിയ എഴുത്തു . വായനക്കാർക്കുവേണ്ടി താഴെ കൊടുക്കുന്നു.

Rome Port No.7403
25/09/1897

You’re Excellency,
The agitation, fostered by some turbulent Syrians from the ranks of both clergy and laity, aimed at securing from the Holy See a change in(their)ecclesiastical government, namely ,the annexation (connection as a subordinate part) to Chaldean Patriarchate far from coming to an end, with the erection of the three Vicariates Apostolic, still continue to upset the peace of these (local) churches and now seem to assume catastrophic dimensions. It has become imperative, therefore, to take measure to curb such agitations which (in fact) constitute a veiled rebellion against the will of the supreme pontiff. I request your lordship there fore to warn plainly and repeatedly the priests and people of your vicariate that the decision taken by the Holy see with regard to the Syrian church are in fact irrevocable; that the idea of the annexation to the Chaldean Patriarchate has been categorically rejected by the pope and there fore shall never be realized at all; that even the very thought of an attempt or any appeal what so ever made for this purpose will be rejected, nay more, will be considered as an act of insubordination and revolt. Exhort, there fore your faithful not to associate themselves with this intrigue of ambitious agitators and to respect, as it is proper, the decision of the Holy See with the sentiments of deep gratitude towards the supreme pontiff, who by granting indigenous bishops, has amply favored and has shown very great sympathy to this chosen nation.
Praying Lord that HE may grant you all the best

Yours Excellency’s devotedly
Sd/-

ചരിത്രം വളരെ വ്യക്തമായി കൊടുത്തിരിക്കുന്നു. റോം സീറോമലബാർ സഭയെ അന്ത്യശാസനം നൽകികൊണ്ട് എഴുതിയ കത്താണ്. ഒരു കാരണവശാലും ഇത്തരത്തിലുള്ള നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്നു അസ്സന്നിഗ്ദ്ധമായി റോം പ്രഖ്യാപിക്കുന്നു. അതിനുശേഷവും ഈ ചെറുകൂട്ടം ഇത്തരത്തിലുള്ള നീക്കങ്ങൾ തുടരുകയും അതിനെക്കുറിച്ചു അന്നു അധികാരത്തിലിരുന്ന സീറോ-മലബാർ സഭയുടെ നാലു മെത്രപ്പോലീത്താമാരും ചർച്ചചെയ്യണമെന്നും നടപടികളെടുക്കണമെന്നും റോം ആവശ്യപ്പെടുകവഴി അവർ കൂടി അവസ്ഥകളും, ചരിത്രവും, പാരമ്പര്യങ്ങളും പഠിക്കുകയും, വിചിന്തനം ചെയ്യുകയും അതിൻ്റെ പൂർത്തീകരണമായി റോമിനെ കാര്യങ്ങൾ രേഖാമൂലം അറിയിക്കുകയും ഉണ്ടായി. അതും വായനക്കാർക്കുവേണ്ടി താഴെ കൊടുക്കുന്നു .

CHALDEAN MISSAL AND BREVIARY NOT TO BE RESTORED
( Petition of Syro- Malabar bishops)

Archbishop’s house, Ernakulam-1, India
6th December, 1938.
To His Eminence Cardinal Tisserant

Your Eminence,
His Excellency the Delegate apostolic of the east Indias has communicated to us your letter Port No. 4130 dated January 17, 1938 addressed to him regarding the Chaldean Missal and Breviary. We the Ordinaries of the Syro- Malabar Hierarchy, assembled here in our annual conference yesterday and today have given very careful attention to Your Eminence’s communication and beg to submit that if it be your mind that we should change our existing missal and Breviary which have been in use for centuries, thus bringing about momentous changes in our Syro-Malabar Rite, it would be a regretful surprise to us and to the flock entrusted to our care.
We desire on this occasion to bring to Your Eminence’s kind attention Prot No. 7403, dated 25th September 1897, from the sacred Congregation of the propaganda Fide per “Gli Affari Di Rito Orientali” (a copy of there of is sent herewith) and respectfully request that Syro Malabar Rite already confirmed by the holy See continue without any change and without any connection whatever with the Chaldean patriarchate.

Kissing your Eminence’s hand with profound veneration and deep respects,
We remain Your Eminence‘s most humble and obedient servants

sd

1 Abp Kandathil 2 Bp Chulaparambil 3 Bp Vazhapilly 4 Bp Kalassery.

അതായതു സീറോമലബാർ സഭ നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന “ബ്രെവിയാറിയും മിസ്സാലും” മാറ്റേണ്ട കാര്യമില്ലെന്നും റോം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചപോലെ സീറോ-മലബാർ സഭക്ക് കൽദായ പത്രിയാർക്കെറ്റുമായി യാതൊരുവിധ ബന്ധവുമില്ലെന്നും നാലു മെത്രാപ്പോലീത്തമാരും ഒന്നിച്ചു തീരുമാനമെടുത്തിരുന്നു. ആദ്യകാല കല്ദായവാദത്തിൻ്റെ അടിവേരുതന്നെ സീറോമലബാർ സഭ ആധികാരികമായി അറുത്തതിൻ്റെ രേഖയാണിത്. ഇതെല്ലാം ഒളിച്ചുവെച്ചിട്ടാണ് പൗവ്വത്തിൽ ബിഷപ്പ് തൻ്റെ പുതു കല്ദായവാദം അവതരിപ്പിക്കുന്നത്‌ എന്നുള്ളത് വളരെ അപഹാസ്യമാണ്.

ഉപസംഹാരം.
ഈ ലഘുപഠനത്തിൽ വിശകലനം ചെയ്തതിനെ നമുക്കൊന്നു സംഗ്രഹിക്കാം. യേശുമതത്തിൻ്റെ ആദിമകാലത്തു കല്ദായസഭയെന്ന ഒരു സഭയില്ല. കിഴക്കിൻ്റെ സഭകൾ ഒരു വിശാല കൂട്ടായ്മ്മയാണ്. അതു ആദിമകാലത്തു അന്ത്യോക്യയോടും യെരുശലേമിനോടും ചേർന്നു പ്രവർത്തിച്ചു. അവരുടെ പ്രാർത്ഥനാ രീതികളും ക്രമങ്ങളും അനുകരിച്ചിരുന്നു. പിൽക്കാലത്തു റോമാ-പേർഷ്യൻ സാമ്രാജ്യങ്ങൾ തമ്മിലുള്ള ചേരിപ്പോരിൽപെട്ടു സ്വാതന്ത്രസഭയായി ഒരു കുടക്കീഴിൽ ഒന്നിച്ചു. അതിൽ തന്നെ മൂപ്പു-ഇളപ്പു വഴക്കുകാരണം പല സഭകളും ഖോക്കിലെ കാതോലിക്കോസിനു കീഴ്പെടുന്നതു നൂറ്റാണ്ടുകൾക്കുശേഷം മുസ്ലിം അധിപത്യത്തിൽ വരുമ്പോഴാണ്.

നെസ്തോറിയൻ വിശ്വാസം കൈകൊള്ളുന്നതിനുശേഷമാണ് കിഴക്കിൻ്റെ സഭകളുടെ ക്രമങ്ങളിൽ വ്യത്യാസം വരാൻ തുടങ്ങുന്നതു. അതിനുശേഷം മാത്രമാണ് പൂർണ്ണമായി പാശ്ചാത്യ -പൗരസ്ത്യ സുറിയാനി ഡയലെക്റ്റുകൾ വേർതിരിയുന്നതും വ്യക്തിഗത സ്ക്രിപ്റ്റുകൾ ഉടലെടുക്കുന്നതും. ആദിമകാലത്തു ഈ സഭകൾ കിഴക്കിൻ്റെ സഭകളെന്നോ, പേർഷ്യൻ സാമ്രാജ്യത്തിലെ സഭകളെന്നോ അറിയപ്പെടുകയും (അതിൽ പേർഷ്യൻ സഭയായ ഫാർസിലെ സഭയും ഉൾപെടും) കാതോലിക്കോസ് എന്ന ഒരു പൊതു അധികാരിയുടെ ഉയർത്തലിനുശേഷം COE (കിഴക്കിൻ്റെ സഭ) എന്നുമറിയപ്പെടാൻ തുടങ്ങി. ഇതിൽ ഒരുവിഭാഗം ഖോക്കിലെ (സെലൂഷ്യ) പള്ളി കേന്ദ്രീകരിച്ചു ഭരിച്ച കാതോലിക്കോസിൻ്റെ കീഴിൽ നെസ്തോറിയനിസം തങ്ങളുടെ വേദ ശാസ്ത്രമായി അംഗീകരിച്ചപ്പോൾ ആ വിഭാഗം നെസ്തോറിയൻ സഭയെന്നും അറിയപ്പെടാൻ തുടങ്ങി. മറുവിഭാഗം അന്ത്യോക്യക്കുകീഴിൽ സ്വാതന്ത്രസഭയായി “മദൻഹയോ സിറിയാക്സ് “ എന്നുമറിയപ്പെടാൻ തുടങ്ങി.

കല്ദായസഭ ഉടലെടുക്കുന്നത് 1553 -ൽ കുടിപ്പകമൂലം റോമിൽ നിന്നു പണം പറ്റി സലൂക്ക എന്ന കാതോലിക്കോസിൻ്റെ സഹോദരൻ റോമൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിലൂടെയാണ്. അവർക്കുവേണ്ടി നെസ്തോറിയന്മാരുടെ പിൽക്കാല അദ്ദായി-മാറി ഗ്നോസ്റ്റിക് തക്സ റോമാവൽക്കരിച്ചു ഉണ്ടാക്കിയതാണ് ഇന്നു കൽദായ ക്രമം എന്നറിയപ്പെടുന്ന തക്സ. സീറോമലബാർ സഭ പോർച്ചുഗീസുകാരാൽ സൃഷ്ടിക്കപെടുന്നസമയത് അവർക്കുവേണ്ടി ഈ തക്സ കുറേക്കൂടി ലത്തീൻവൽക്കരിച്ചു ഉപയോഗത്തിൽവരുത്തി. അതിനുകാരണം അവരിവിടെ വരുന്നകാലത്തു നെസ്തോറിയൻ ബിഷോപ്പുമാരുമായി മലങ്കര നസ്രാണികൾ നല്ലബന്ധത്തിലായിരുന്നു. അതുവെച്ചു മുതലെടുപ്പു നടത്തിയാണ് റോമൻ സഭ മലങ്കരസഭയെ കോളനിവൽക്കരിക്കാൻ ശ്രമിക്കുന്നത്.

അതായതു സീറോമലബാർ സഭയുടെ പൗവ്വത്തിൽ ഗ്രൂപ്പിൻ്റെ കല്ദായസഭാ വാദത്തിനും, കൽദായ ക്രമത്തിനും അത്രയുമേ പഴക്കമുള്ളൂ എന്നു ചരിത്രം.

വാൽകഷ്ണം:

1). It is agreed by contemporaries like Mathews Dias a Latinized ST.Thomas Christian, Fr.Dionysio, the Rector of the cochin college, Fr. Melchior Carneiro, Barretto, Monserrate Soledade, Pentiado, Joseph the Indian and Barbosa that the Indian priests (kathanars) were celebrating the holy Eucharist in a way totally different from that of Chaldean bishops. (Fr. Jacob Vellian & Fr. Varghese Pathikulangara in the ‘Eucharistic Liturgy in the Christian East’ p255-256).
2). Portuguese missionaries reported that during the advent of Portuguese Kattanars of Malankara Nazranies celebrated Qurbana entirely different from Chaldean Raza. (Eucharistic liturgy of Christian east by J. Madey).
3.) The two Anaphoras are supposed to have been introduced into the Chaldean Church by Mar Aba. They are of Greek origin and their attribution of the Theodore and Nestorius is not scientifically proved. (Patrose Yousif quoted in The Eucharistic Liturgy of Christian East Page 177).
4). It is childish to argue that the liturgy introduced by St. Thomas was Chaldean liturgy and the reasoning what ever may be is not acceptable. It is possible that the liturgy of those days was Indianised one. Cardinal Parekkattil “Liturgy Ente Drushtiyil” Read chapter 1.
5). ’’ .. in 1985 congregation of oriental churches ignoring the majority view of the bishops and members of the church imposed the liturgy of the Chaldean church on the St. Thomas Christians and declared it as its tradition’’ ‘…. the SMC had a claim to be declared as a major Episcopal church even in 1970. But a small minority of bishops has been objecting to the elevation with the connivance of the congregation for the eastern churches. The stand taken by the congregation was that unless the bishops agree for the Chaldeanisation of the church, the church would not be allowed the status of ‘sui juris’…….’  ‘IMPOSITION OF CHALDEAN LITURGY —– Then in 1986, over ruling the opinion of the vast majority of the bishops, oriental congregation imposed the Chaldean liturgy as the legitimate liturgy of the Nazrani church!….’’ (Joseph Pulikkunnel)
6). Proff. K M CHANDY an eminent member of the church and formerly Governor of Gujarat petitioned to Pop on2/1/1992. ‘…..with deep anguish and distress over the present state of affairs in the SMC I am approaching the Holy See with the request for fresh look at the RECENTLY INTRODUCED LITURGY which has provoked great resentments among the laity in general as also a large section of the clergy. ’
7). The Metropolitans and bishops, who came to rule the Malabar church were sent by Babylonian patriarchs, who were Nestorians. No wonder there fore that the liturgical books brought down from Babylon contained Nestorian formulae. Still it can be said with sufficient certainty that the Christians of Malabar were never formal heretics (The origin and progress of Syro-Malabar hierarchy By Mar Varkey Vithayathil)
8). It is quite significant that in the canonical collection of the east Syrian church there is not a single canon referring to the church of the Thomas Christians (G Chediath ,K.V. Joseph –Synodicon Orientale, kottayam, 1996)
9). There is the testimony of MONSERATE and several other foreign missionaries that the churches and chapels of St. Thomas Christians were exactly as those of their Hindu brethren. A cross on the roof and another one in the open square in front of the church distinguished a Christian church or chapel from a Hindu temple . A model for such construction can still be seen at Chengannur orthodox church” (The Eucharistic Liturgy of Christian East)
10). The so called Latinisation of the church was officially started at the so called synod of Diamper . Many churches in Trichur did not participated in the synod. Yet not a single copy of the Liturgy of the Chaldean Raza is retrieved in Kerala. (Liturgical identity of Indian Nazrani Catholics by Joseph Pulikkunnel)
11). Indian churches were never designed to celebrate the Chaldean Raza is clear from the various testimonies of like Patrose Yousuf, Fr. Vellian, Fr. Pathikulngara etc.
12). Graphically we could present the following schemes of the Chaldean church. These are the following in the order:-1) altar, 2) tabernacle 3) Bishops throne 4) Sacristy (beth Diaqon) 5) Qustroma 6) Relice Niche 7) Bema 8) Small altar 9) Lectern(N.T.) 10) Lectern (O.T) 11) Bishop’s throne 12) Archdeacon’S see 13) Relice niche 14) Martyrium (Beth Sahde) (Patrose Yousuf ) How many of SMC pallies have this type of structure?

തോമസ് ജോർജ്

error: Thank you for visiting : www.ovsonline.in