പ.മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് പത്മോസ് ദ്വീപില്‍ ; ചിത്രങ്ങള്‍ പുറത്തു വിടുന്നു

മലങ്കര സഭയുടെ കാവൽപിതവും അപ്പോസ്തോലനുമായ പരിശുദ്ധനായ  മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പായ തലയോട്ടി ഇന്ന് സൂക്ഷിച്ചിരിക്കുന്നത് പത്മോസ്  ദ്വീപിലാണ്. ദക്ഷിണ യുറോപ്യന്‍ രാജ്യമായ   ഗ്രീസില്‍  പത്മോസ്  ദ്വീപിലുള്ള സെന്‍റ്  ജോൺസ് സന്ന്യാസിമഠത്തിലെ    ദേവാലയത്തിനുള്ളില്‍  സ്ഥാപിച്ചിട്ടുള്ള പ്രത്യേക അറയിലാണ് വെള്ളിപ്പേടകത്തിലാക്കിയ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ  തലയോട്ടി മുഴുവനായുള്ള തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലാണ് സന്യാസിമഠം.   അതിന്മേൽ വിലയേറിയ കല്ലുകൾ പതിപ്പിച്ച്  അലക്സിയോസ് പോംനാനോസ്  എന്ന ചക്രവർത്തിയാണ് ഇത് ആശ്രമസ്ഥാപകനായ  സെന്‍റ്  ക്രിസ്റ്റോഡൗലോസിന്‌  കൈമാറിയത്.

”സിറ്റി ഓഫ് വാട്ടേഴ്സ്” എന്നറിയപ്പെടുന്ന  എഡേസ്സയില്‍  മതസ്പർദ്ധയെത്തുടര്‍ന്ന്  അതീവകലുഷിതമായ  കാലത്ത്  രക്ഷപെട്ടോടിയ   സന്ന്യാസിമാർ രഹസ്യമായി ഇത് പത്മോസ്  ദ്വീപിൽ എത്തിച്ചു എന്നാണ്  പറയപ്പെടുന്നത് . ആണ്ടുതോറും  ഒക്ടോബർ ആറിനും, പെസഹായ്ക്ക് ശേഷം എട്ടാം ദിവസമായി വരുന്ന ഞായറാഴ്ചയും പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മദിനം വിപുലമായി പത്മോസ്  ദ്വീപിൽ ആഘോഷിച്ചു വരുന്നു. അലറിമറിയുന്ന ഐയജിയൻ കടലിലൂടെ യാത്ര ചെയ്യുന്ന കപ്പലിലെ കപ്പിത്താന്മാർ അവിടെയെത്തുമ്പോൾ ബഹുമാന സൂചകമായി തങ്ങളുടെ തോക്കിൽ നിന്നും ആചാര വെടികൾ മുഴക്കാറുണ്ട്. കപ്പൽ നാഗൂരമിട്ട ചിലർ  ആശ്രമത്തിലെ സന്ന്യാസിമാരോട്‌ മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് തങ്ങളുടെ കപ്പലിൽ കൊണ്ടുവരണമെന്ന് അപേക്ഷിക്കുകയും അങ്ങനെ ചെയ്‌ത്‌ പ്രാർത്ഥിച്ചു അപകടം തരണം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടെന്നും ഒട്ടനവധിപ്പേരുടെ  സാക്ഷ്യവിവരണത്തില്‍ പറയുന്നു.

മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന സെൻറ് ജോൺസ് സന്ന്യാസി മഠത്തിന്റെ ഉൾവശത്തിന്റെ ചിത്രം ചുവടെ:

malankara , indian orthodox church news, mar thomma sleeha

സ്മിർണ ദ്വീപിലെ കൃഷിക്കാർ തങ്ങളുടെ മുന്തിരി തോട്ടത്തിലെ പുഴുവിന്‍റെ  ശല്യം മാറുവാൻ മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് അവിടെ കൊണ്ടുപോയി പ്രാർത്ഥിച്ചു ഫലം കണ്ടതായും പിന്നീട് ഒരിക്കലും പുഴുവിന്‍റെ  ശല്യം ഉണ്ടായിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന സെൻറ് ജോൺസ് സന്ന്യാസി മഠത്തിന്റെ കവാടത്തിന്റെ  ചിത്രം ചുവടെ:

malankara, indian orthodox church news

പരിശുദ്ധ  സഭാതലത്തിൽ ഇടപെട്ട് കൂടുതൽ ശ്രദ്ധിക്കേണ്ടതും നമ്മുടെ കാവൽപിതാവും, അപ്പോസ്തോലനുമായ പരിശുദ്ധ  മാർ തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് മലങ്കരയിലേക്ക് തിരികെ കൊണ്ടുവരുവാനുമുള്ള ശ്രമം നടത്തുവാനും ദൈവത്തിൽ ആശ്രയിക്കുന്നു.

മൈലാപ്പൂരില്‍ നിന്ന്  തിരുശേഷിപ്പ്  എഡേസ്സയിലേക്കും  അവിടെനിന്ന് പത്മോസിലേക്കും  
മലങ്കരയിൽ സഭക്ക് അടിസ്ഥാനമിട്ട ശേഷം അദ്ദേഹം ഇന്ത്യയ്ക്ക് പുറത്തും സുവിശേഷ വേലക്കായി പോകുകയും തിരികെ ഇന്ത്യയിൽ എത്തി സുവിശേഷ  പ്രഘോഷണം തുടരുകയും ചെയ്തു. ഇതിനിടയിൽ മൈലാപ്പൂരിനടുത്തുള്ള ഒരു പ്രദേശത്തു വച്ച് ഡിസംബർ 18 നു കുന്തത്താൽ കുത്തേൽക്കുകയും ഡിസംബർ 21 നു രക്തസാക്ഷി മരണം വരിക്കുകയും ചെയ്തു. ആ ദിവസത്തെ സ്മരിച്ചുകൊണ്ടാണ് മലങ്കര ഓർത്തോഡോക്സ് സഭ ഡിസംബർ 21 മാർത്തോമ്മാ ശ്ലീഹായുടെ ‘ദുക്‌റോനോ’ ആയി ആചരിക്കുന്നത്.  പരിശുദ്ധ മാർ തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് മൈലാപ്പൂരിൽ നിന്നും  എ.ഡി 232 ജൂലൈ 3  നു  എഡേസ്സയിലേക്ക് (മെസപ്പൊട്ടോമിയ) കൊണ്ടുപോയി എന്ന് ചരിത്ര രേഖകളിൽ നിന്നും വ്യക്തമാണ്. ഇന്ത്യന്‍  രാജാവ് മസ്ടെയ്യ് -യാണിതിനു പിന്നില്‍ . എഡേസ്സ  638 -ൽ  മുസ്ലിം അധിപത്യത്തിലായി. തുടർന്ന് കോൺസ്റ്റാന്റിനോപ്പിൾസ്, അർമേനിയൻസ്, തുർകിസ്, ഗ്രീക്സ് എന്നിവരുടെ അധിപത്യത്തിലും. 1099 -ൽ കുരിശു യുദ്ധക്കക്കാരുടെ  ( ക്രൂസാന്ഡേഴ്സ്) അധിപത്യത്തിലുമായിരിന്നു അവിടം. തുർക്കിഷ് അധിപത്യത്തിലിരിക്കെ  1144-ൽ അക്രമം അഴിച്ചുവിടുകയും അവിടെ സ്ഥിതി ചെയ്തിരുന്ന പള്ളികളെല്ലാം നശിപ്പിക്കുകയും ആളുകളെ  കൊന്നൊടുക്കുകയും ചെയ്തു. ആക്രമിച്ച കൂട്ടത്തിൽ പരിശുദ്ധ മാർ തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥിതി ചെയ്തിരുന്ന ദേവാലയം അക്രമിക്കപ്പെടുകയും, പ്രാണ പ്രാണ രക്ഷാര്‍ത്ഥം    ചില സന്യാസി മാർ തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പുമായി  എഡേസ്സയില്‍   നിന്നും പത്മോസ്സിലേക്കു ഓടി രക്ഷപെട്ടെന്നും ‘ആക്ട് ഓഫ് തോമ ‘ ചരിത്ര രേഖകൾ സാക്ഷിക്കുന്നുണ്ട്. സപ്പോര്‍  രണ്ടാമൻ രാജാവിന്‍റെ  കാലത്താണ് ക്രിസ്ത്യാനികൾ കൂടുതലും പീഡകൾ വഹിക്കേണ്ടി വന്നത്.
കടപ്പാട് : ദിവ്യബോധനം യൂണിറ്റ്, ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യന്‍  ഓർത്തോഡോക്സ് കത്തീഡ്രൽ. (വിശുദ്ധനാട് തീര്‍ത്ഥയാത്രാ വിവരണത്തിൽ നിന്നും)
error: Thank you for visiting : www.ovsonline.in