മലങ്കര സഭയുടെ അഭിമാനമായ കോലഞ്ചേരി പള്ളി

എറണാകുളം:  മലങ്കര സഭയുടെ അതിപുരാതന ദേവാലയയങ്ങളില്‍ ഒന്നാണ് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട പരിശുദ്ധ പത്രോസ് പൗലോസ്‌ ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള  കോലഞ്ചേരി  സെന്റ്‌.പീറ്റേഴ്സ് & സെന്റ്‌.പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി.അതുവരെ ദേശത്തുകാരുടെ ആരാധന കേന്ദ്രം നിലവില്‍ ചാപ്പലായ കോട്ടൂര്‍ സെന്റ്‌.ജോര്‍ജ് പള്ളി ആയിരിന്നു.

Ω കോലഞ്ചേരി പള്ളി ഉണ്ടാവുന്നതിന് മുന്‍പ് തന്നെ സ്ഥാപിതമായ കോട്ടൂര്‍ സെന്റ്‌.ജോര്‍ജ്  പള്ളി

kottoor_church_2

ഴക്കമുള്ള കോട്ടൂര്‍ പള്ളി  സ്ഥാപിതമായത് ഒരു കുരിശുതൊട്ടിയായിട്ടാണ് അതിന്‍റെ പിന്നിലുള്ള ഐതിക്യമിതാണ് .ആദിമ നുറ്റാണ്ടുകളിലെങ്ങനെയോ കോട്ടൂര്‍ മനയിലെ പെണ്‍കുട്ടി ഒരു നസ്രാണി യുവാവിനെ സ്നേഹിക്കുകയും വിവാഹം കഴിക്കുക്കയും ചെയ്തു.തന്നിമിത്തം സ്വന്തം മനയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇവര്‍ ഇളംകുളം എന്നറിയപെടുന്ന കോലഞ്ചേരിയിലെ ഒരു ഭാഗത്ത്‌ വന്ന് താമസിച്ചു.എങ്കിലും ,സ്നേഹിനിധിയായ പിതാവ് ഇവിടെയുള്ള നിലങ്ങളും ജീവനോപാധിയും അവര്‍ക്ക് നല്‍ക്കുകയും ചെയ്തു .അവര്‍ ആരാധനയ്ക്ക് സ്ഥാപിച്ചതാണ് ഈ കുരിശ് .

കാലക്രമേണ പള്ളിപ്പുറം പള്ളിയുടെ കീഴില്‍ ആയിതീര്‍ന്ന ഇത് പിന്നീട് പിറവം പള്ളിയുടെ തുടര്‍ന്ന് കടമറ്റം പള്ളിയുടെയും ചാപ്പലാവുകയും ചെയ്തു .മലയളം ആണ്ട് 7 -മത്  നുറ്റാണ്ടില്‍ തങ്കന്‍ മാപ്പിലയെന്ന വാര്‍ത്തക പ്രമാണിയുടെ നേതൃത്വത്തില്‍  കടമറ്റം,പിറവം പള്ളി എന്നീ പള്ളി ഇടവകക്കാരായി  ഈ ഭാഗത്തു വന്ന് താമസിച്ചിരിന്നവര്‍ക്കായി കോലഞ്ചേരി പള്ളി സ്ഥാപിതമായപ്പോള്‍ കോട്ടൂര്‍ പള്ളിയും കോലഞ്ചേരി പള്ളിയുടെ ഭാഗമായിതീര്‍ന്നു.

കോലഞ്ചേരി പള്ളി  

74416_436027499814657_2095116163_n

 

                                                                                           വി.മദ്ബഹ 

കോലഞ്ചേരി പള്ളി സ്ഥാപിച്ചതിനെപറ്റി പള്ളിയുടെ മുന്‍ വശത്ത് സ്ഥാപിച്ചിട്ടുള്ള ശിലാഫകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്

DSC_0001

പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശ കര്‍മ്മം 1963 ജനുവരി 28-ന് പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ടാണ് നിര്‍വഹിച്ചത്.

13

വാലയില്‍ ഏലിയാസ് കത്തനാര്‍,കെ വി തോമസ്‌,എം ചാക്കോപ്പിള്ള എന്നിവരുടെ സ്തുത്യര്‍ഹമായ നേതൃത്വം പള്ളിയുടെ പുനര്‍നിര്‍മ്മാണത്തിലുണ്ടായിരിന്നു.

nirmanacommitee

മലങ്കര സഭയിലെ മെത്രാപ്പോലീത്തമാരുടെ ആസ്ഥാനമായി പല കാലഘട്ടങ്ങളിലും ഈ ദേവാലയം നിലനിന്നിരിന്നു.ഏഴാം മാര്‍ത്തോമ്മായെ കബറടങ്ങിയിരിക്കുന്നത് ഈ ദേവാലയത്തിലാണ്.കണ്ടനാട് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയും പിന്നീട് ഒന്നാം കതോലിക്കായുമായ പരിശുദ്ധ മുറിമറ്റത്തില്‍ ബാവ ഈ ഇടവകാംഗമായിരിന്നു.

murimattathil_bava

 1876 ല്‍ നടന്ന മുളന്തുന്തുരുതി സുന്നഹദോസില്‍ കോലഞ്ചേരി പള്ളിയില്‍ നിന്നും കോട്ടൂര്‍ പള്ളിയില്‍ നിന്നും പ്രധിനിധികള്‍ സംബന്ധിച്ചിട്ടുണ്ട് .

mathew-II-qurbana old-church_big

ആദ്യ ഘട്ടത്തില്‍ കണ്ടനാട് ഭദ്രാസനത്തിന്റെ ആസ്ഥാനമായും ഈ ദേവാലയം നിലകൊണ്ടിരുന്നു.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ഉള്‍പ്പടെ മൂന്നു പേരെ മെത്രാപ്പോലീത്തമാരായി ഈ പുണ്യ ദേവാലയത്തില്‍ വെച്ച് വാഴിച്ചിട്ടുണ്ട്.

1382015_528296693921070_904716395_n

 

              1958 ല്‍ ബഹു .സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മലങ്കര സഭയില്‍ സമാധാനംമുണ്ടാവുകയും ,1959 ല്‍ ഔഗേന്‍ മാര്‍ തേമോത്തിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ പൗലോസ്‌ മാര്‍ പീലക്സിനോസിന്റെ സാന്നിധ്യത്തില്‍ കോലഞ്ചേരി പള്ളിയുടെ പൊതുയോഗം വിളിച്ചുകൂട്ടുകയും 1934 ലെ ഭരണഘടന പൊതുയോഗം അംഗീകരിച്ചു

10354939_701975986553139_1483146610093911495_n

അതിനനുസ്രതമായി ശ്രീ.കെ .വി തോമസിനെ കൈക്കാരനായി തിരെഞ്ഞെടുക്കുകയും ചെയ്തു .തുടര്‍ന്ന് പൊതുയോഗ തീരുമാന പ്രകാരം ഒന്നാം കാതോലിക്കാ മുറിമാറ്റത്തില്‍ ബാവയുടെ ഓര്‍മ്മപ്പെരുനാല്‍ ആഘോഷിക്കുകയും ചെയ്തു .

10392324_819908451426558_6255084577536122155_n

പരിശുദ്ധ പത്രോസ് പൗലോസ്‌ ശ്ലീഹന്മാരുടെ നാമത്തിലുള്ള ഈ പള്ളിയിലെ പ്രധാന പെരുന്നാള്‍ ജൂലൈ 11,12 തീയതികളിലാണ് ആഘോഷിക്കുന്നത്.

                         → കോലഞ്ചേരി പള്ളയില്‍ സേവനം അനുഷ്ഠിച്ച വൈദീകര്‍

Capture

                                               → കോലഞ്ചേരി ഓര്‍ത്തഡോക് സ്‌  ഇടവകാംഗങ്ങായ  വൈദീകര്‍ 

Capture

                                                                           ഇടവക യുവജനപ്രസ്ഥാനം

                                                                                                   ↓

13043454_1015953261822075_4841471401438354297_n

 

 

കോലഞ്ചേരി പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റ്  www.mockolenchery.com 

error: Thank you for visiting : www.ovsonline.in