കറ്റാനം വലിയപള്ളി

മാവേലിക്കര ഭദ്രാസനത്തിൽപ്പെട്ട കറ്റാനം സെന്റ്‌.സ്റ്റീഫൻസ് ഓർത്തഡോക്സ്‌ വലിയപള്ളി
 
ആലപ്പുഴ : ഓണാട്ടു കരയിലെ പ്രധാന ദേവാലയങ്ങളിൽ ഒന്ന്.പരി.സ്തേഫാനോസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ ദേവാലയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.പളളി തമ്പുരാൻ എന്ന് ദേശവാസിളാൽ പുകൾപ്പെറ്റ പരി.സഹദായുടെ പ്രധാന പെരുന്നാൾ മകരമാസത്തിലാണ്.മറ്റൊരു ദേവാലയത്തിലുമില്ലാത്ത ദേശം ചുറ്റിയുളള മൂന്നു ദിവസത്തെ റാസ ഈ ദേവാലയത്തിന്റെ പ്രധാന ആകർഷണീയതയാണ്.മൂന്നു പഞ്ചായത്തുകളിലായി ആയിരത്തി അഞ്ഞൂറിലധികം കുടുംബങ്ങൾ ഈ ദേവാലയത്തിലുണ്ട്..നവീകരണ വാദം;മലങ്കര റീത്ത് എന്നിവയുടെ ചലനങ്ങൾ ദേവാലയത്തിൽ ഉണ്ടായെങ്കിലും ബാവാ കക്ഷി വിഭാഗത്തിന്റെ സ്വാധീനങ്ങൾ ദേവാലയത്തിൽ ഒരുതരത്തിലും ഉണ്ടായില്ല.പരി.പരുമല തിരുമേനി;പരി.വട്ടശേരിൽ തിരുമേനി ചേപ്പാട് മാർ ദിവന്നാസിയോസ് തിരുമേനി എന്നിവരുടെ പാദ സ്പർശങ്ങളാൽ ഈ ദേവാലയം അനുഗ്രഹീതമാണ്.1500 ൽ അധികം കുടുംബങ്ങൾ ഉളള ഈ ദേവാലയം ഇന്ന് ആത്മീയമായും ഭൗതികമായും വികസന പാതയിലാണ്.അതി വിസ്തൃതമായ ദേവാലയത്തിൽ ഒരേ സമയം 3000 ൽ അധികം ആളുകൾക്ക് ആരാധനയിൽ സംബന്ധിക്കാം.13 ദേശത്ത് പട്ടക്കാരും 2 കന്യാ സ്ത്രീകളും ഒരു സെമിനാരി വിദ്യാർത്ഥിയും ഇടവകയിലുണ്ട്.സെന്റ്.സ്റ്റീഫൻസ് ഇംഗ്ളീഷ് മീഡിയം സ്കൂൾ;മലയാളം മീഡിയം(എയ്ഡഡ്) സ്കൂൾ;ഐ.റ്റി.സി;രണ്ട് ചാപ്പലുകൾ;4 സൺഡേസ്കൂൾ;19 പ്രാർത്ഥനാ യോഗങ്ങൾ;നിരവധി കുരിശുംമൂടുകൾ എന്നിവ ദേവാലയത്തിന്റെ അഭിമാനമാണ്.എല്ലാത്തിലും ഉപരി ദേശമക്കളുടെ പളളി തമ്പുരാന്റെ അളവില്ലാത്ത കരുണയും മാദ്ധ്യസ്ഥവും..
error: Thank you for visiting : www.ovsonline.in