കാർത്തികപ്പള്ളി കത്തീഡ്രൽ മാർത്തോമൻ പൈതൃകത്തിന്റെ നേർസാക്ഷ്യം : പ്രൊഫ. ഡോ. ഹാൻസ് ജൂർജൻ ഫൂലെനർ

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ “പാപ്പൽ ഓർഡർ ഓഫ് സെന്റ്‌ ഗ്രിഗറി ദി ഗ്രേറ്റ്‌” പുരസ്‌ക്കാരം നൽകി ആദരിച്ച ലോക പ്രസിദ്ധ വേദശാസ്ത്ര പണ്ഡിതനും ഓസ്ട്രിയ വിയെന്നാ സർവ്വകലാശാലയിലെ ഹിസ്റ്റോറിക്കൽ തിയോളജി വിഭാഗം തലവനുമായ പ്രൊഫ. ഡോ. ഹാൻസ് ജൂർജൻ ഫൂലെനർ കാർത്തികപ്പള്ളി സെന്റ്‌. തോമസ്‌ ഓർത്തഡോൿസ്‌ കത്തീഡ്രൽ സന്ദർശിച്ചു. കാർത്തികപ്പള്ളി കത്തീഡ്രൽ മാർത്തോമൻ പൈതൃകത്തിന്റെ നേർസാക്ഷ്യമാണെന്നും ദേവാലയം അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന മുറിയിൽ എത്തി പ്രാർത്ഥിച്ച്. വിശുദ്ധന്റെ കബറിടവും, മേടയും, പുരാവസ്തു ശേഖരവും, പുരാതന കിണറും സന്ദർശിച്ചാണ് അദ്ദേഹം മടങ്ങിയത്. കോട്ടയം ബഥനി ആശ്രമാംഗം ഫാ. തോമസ്‌ പ്രശോബ് ഓ.ഐ.സിയും ഒപ്പമുണ്ടായിരുന്നു.

error: Thank you for visiting : www.ovsonline.in