Court OrdersOVS - Latest NewsOVS-Kerala News

മലങ്കര സഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകമായ നിര്‍ണ്ണായകമായ വിധിപ്പകര്‍പ്പ്‌

സുപ്രീം കോടതി ജൂലൈ 3ന് പുറപ്പെടുവിച്ച മലങ്കര സഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകമായ നിര്‍ണ്ണായകമായ വിധിയുടെ പ്രസക്ത ഭാഗങ്ങള്‍:

1. മലങ്കരസഭ 1934 ഭരണഘടന പ്രകാരം എപ്പിസ്കോപ്പല്‍ സ്വഭാവം ഉള്ളതാണ്. ഈ ഭരണഘടന എല്ലാ ഇടവക പള്ളികള്‍ക്കും ബാധകമാണ്.

2. 1995-ലെ ഡിക്രി വിധിക്ക് അനുരൂപമാണ്. അവ തമ്മില്‍ വൈരുധ്യങ്ങള്‍ ഇല്ല.

3. 95-ലെ വിധി മേലാല്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത വിധം ആ വിധിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ബാധകമായിരിക്കും. ഇത് കക്ഷികള്‍ക്കു മാത്രമല്ല, മലങ്കര സഭയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധകമായിരിക്കും. പഴയ സമുദായകേസിലെ തീരുമാനങ്ങളും ഇതേ പോലെ എല്ലാ ഇടവകകള്‍ക്കും അംഗങ്ങള്‍ക്കും ബാധകമായിരിക്കും.

4. മേല്‍പ്പറഞ്ഞ കാരണത്താല്‍, ഒരിടവകയ്ക്കും അവരുടേതായി 2002 ഭരണഘടന പോലെ 25, 26 ആര്‍ട്ടിക്കിളുകളുടെ മറവില്‍ നിര്‍മ്മിക്കാന്‍ അധികാരമില്ല. പാത്രിയര്‍ക്കീസിന്റെ ആത്മീയ അധികാരത്തിന്‍റെ മറവില്‍ ഒരിടവകയിലും സമാന്തര ഭരണം ഉണ്ടാകാന്‍ അനുവാദമില്ല.

5. പൌരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ തലവന്‍ കാതോലിക്കയാണ്. അദ്ദേഹം മലങ്കര മെത്രാപ്പോലീത്ത എന്ന നിലയില്‍ ആത്മീക അധികാരങ്ങളും കൈയാളുന്നു. 1934 ഭരണഘടന പ്രകാരം മലങ്കര സഭയുടെ ഭൌതിക, ആത്മീക, ഭരണപരമായ പ്രഥമ അധികാരങ്ങള്‍ മലങ്കര മെത്രാപ്പോലീത്തയില്‍ നിക്ഷിപ്തമാണ്.

6. പാത്രിയര്‍ക്കീസിന്റെ ആത്മീക അധികാരം അസ്തമന ബിന്ദുവില്‍ എത്തിചേര്‍ന്നിരിക്കുന്നു എന്ന് വ്യക്തമായിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തിന് ഇടവക പള്ളികളില്‍ വികാരിയെയോ, ശെമ്മാശനെയോ മേല്‍പ്പട്ടക്കാരെയോ നിയമിച്ച് ഒരു സമാന്തര ഭരണം ഏര്‍പ്പെടുത്താന്‍ സാധ്യമല്ല. അത്തരം നിയമനങ്ങള്‍ നടത്തേണ്ടത് 1934 ഭരണഘടന പ്രകാരം അതാത് ഭദ്രാസനവും മെത്രാപ്പോലീത്തയുമാകുന്നു.

7. ഏതെങ്കിലും ഒരു വ്യക്തിക്ക് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന പ്രകാരം ഇടവക വിട്ടു പോവുകയോ ഏതെങ്കിലും ഒരു അസോസിയേഷനില്‍ അംഗമല്ലാതെയിരിക്കുകയോ ചെയ്യാം എന്നിരുന്നാലും ഒരു ഇടവക യോഗത്തിന് ഭൂരിപക്ഷ തീരുമാന പ്രകാരമോ അല്ലാതെയോ മലങ്കര സഭ വിട്ടു പോവാന്‍ അനുവാദമില്ല. ഒരു ട്രസ്റ്റ് ആയിക്കഴിഞ്ഞാല്‍ എന്നെന്നേക്കും അത് അങ്ങനെ തന്നെയായിരിക്കും.

8. ഒരു ഇടവക രൂപീകൃതമായാല്‍ അതിലെ അംഗങ്ങള്‍ക്ക് ഭൂരിപക്ഷ തീരുമാന പ്രകാരമോ അല്ലാതെയോ അതിന്‍റെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ അനുവാദമില്ല. 1934 ഭരണഘടന പ്രകാരം , വ്യക്തികള്‍ക്ക് സഭ വിട്ടു പോകാമെങ്കിലും സഭാ നേതൃത്വത്തിന്‍റെ അനുമതി കൂടാതെ അവര്‍ക്ക് സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ അനുവാദമില്ല.

9. പാത്രിയര്‍ക്കീസിന്‍റെ ആത്മീക അധികാരത്തെപ്പറ്റി വാദികള്‍ ഉന്നയിക്കുന്ന വിഷയം പാത്രിയര്‍ക്കീസിനെയും കാതോലിക്കായെയും ഉള്‍പ്പെടെ ബാധിക്കുന്ന 1995-ലെ സുപ്രീം കോടതി വിധി ലംഘിക്കാനാണ്.

Malankara Church Court Order10. ചരിത്രപരമായ പശ്ചാത്തലം അനുസരിച്ച് പാത്രിയര്‍ക്കീസ് മലങ്കരയില്‍ വികാരിമാരെയോ, ശെമ്മാശനെയോ മേല്‍പ്പട്ടക്കാരെയോ നിയമിക്കുന്നതല്ല. അതിനാല്‍ പാത്രിയര്‍ക്കീസിന് 1934 ഭരണഘടന ലംഘിച്ച് 2002-ലും അതിന് ശേഷവും ചെയ്ത പ്രകാരം സമാന്തര ഭരണം ഏര്‍പ്പെടുത്താന്‍ അനുവാദമില്ല.

11. പാത്രിയര്‍ക്കീസ് അപ്രകാരം ഏകപക്ഷീയ മായി അധികാരം വിനിയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് 1995ലെ വിധിയില്‍ കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനവും ലംഘിക്കപ്പെട്ടിരിക്കുന്നു.

12. ഇടവകാംഗങ്ങള്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ മേലധികാരത്തിലോ ശ്ലൈഹിക പിന്തുടര്‍ച്ചയിലോ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ അത് 1934 ഭരണഘടന ലംഘിച്ചു കൊണ്ട് വികാരിയെയോ, ശെമ്മാശനെയോ മേല്‍പ്പട്ടക്കാരെയോ നിയമിക്കാന്‍ ഉപയോഗിക്കാനാവില്ല.

13. മലങ്കര സഭ 1934 ഭരണഘടനയുടെ പരിധിക്കുള്ളില്‍  എപ്പിസ്കോപ്പല്‍ സ്വഭാവമുള്ളതാണ്. അതിന് ആഭ്യന്തര വിഷയങ്ങള്‍ തീര്‍പ്പാക്കാനും സ്വന്തം മെത്രാന്മാരെ വാഴിക്കാനും മേല്‍പ്പറഞ്ഞ ഭരണഘടനപ്രകാരം അവകാശമുണ്ട്.

Supreme Court Order14.  വികാരിയെ നിയമിക്കുക എന്നത് ഒരു മതേതര വിഷയമാണ്‌. അതിനാല്‍  വികാരിമാരെയോ, ശെമ്മാശനെയോ മേല്‍പ്പട്ടക്കാരെയോ മറ്റും  1934 ഭരണഘടന പ്രകാരം നിയമിക്കുന്നത് ആര്‍ട്ടിക്കിള്‍ 25, 26 എന്നിവയുടെ ലംഘനം ആകുന്നില്ല. 1934 ഭരണഘടന ഭേദഗതി ചെയ്യാതെ പാത്രിയര്‍ക്കീസിന് ഈ വിഷയങ്ങളില്‍ ഇടപെടാന്‍ അധികാരമില്ല. ഇത് ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധകമാണ്.

15. ഉടമ്പടികളില്‍ വികാരിമാരെയോ, ശെമ്മാശനെയോ മേല്‍പ്പട്ടക്കാരെയോ നിയമിക്കുന്നതിനുള്ള മാര്‍ഗങ്ങളില്ല. അല്ലെങ്കില്‍ തന്നെയും അവ 1934 ഭരണഘടന സ്വീകരിച്ചതിനു ശേഷം അതു പ്രകാരം മാത്രം നടത്തേണ്ടതാകുന്നു. ഈ നിയമനങ്ങള്‍ പാത്രിയര്‍ക്കീസിന്റെ ആത്മീയ അവകാശങ്ങളില്‍ പെടുന്നില്ല.  ആത്മീയ അധികാരങ്ങള്‍ മലങ്കര സഭയുടെ മറ്റു ചുമതലക്കാരില്‍ .

16. സഭയുടെ ഭരണനിര്‍വഹണം അതിന്‍റെ പല തലങ്ങളിലായി ഭാഗിച്ചിരിക്കുന്നു. അത് ഒനിക്ഷിപ്തമാകുന്നുരു വ്യക്തിക്ക്, ആ വ്യക്തി എത്ര ഉന്നതനായിരുന്നാലും,  ഒറ്റയ്ക്ക് തട്ടിയെടുക്കാനാവില്ല.  സഭയുടെ സുഗമമായ ഭരണനിര്‍വഹണത്തിനു വേണ്ടിയാകുന്നു 1934 ഭരണഘടന അധികാരങ്ങള്‍ വിഭാഗിച്ചിരിക്കുന്നത്.  അത് സഭയുടെ എപ്പിസ്കോപ്പല്‍ സ്വഭാവത്തിനെ രോധിക്കുന്നില്ല.  1934 ഭരണഘടന  പാത്രിയര്‍ക്കീസിന്റെ ആത്മീയ മേല്‍ക്കോയ്മ എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമെന്ന് വ്യാഖ്യാനിക്കാനാവില്ല. അത് പാത്രിയര്‍ക്കീസിന്റെ ആത്മീയ മേല്‍ക്കോയ്മയില്‍ വിശ്വസിക്കുന്നവര്‍ക്ക് നീതി നിഷേധിക്കുന്നു എന്നും പറയാനാവില്ല.

Malankara Church Supreme Court Order17. പള്ളിയോ സെമിത്തേരിയോ ആരും കയ്യടക്കാന്‍ പാടുള്ളതല്ല. അത് ഇടവകക്കാരുടെ ആചാരപരമായ അവകാശങ്ങള്‍ക്കു വിധേയവും മലങ്കര സഭയുടെ വിശ്വാസത്തില്‍ ആയിരിക്കുന്നിടത്തോളം ഇടവകാംഗം എന്ന നിലയില്‍ അവിടെ കബറടക്കപ്പെടാന്‍ അവര്‍ക്ക് അവകാശമുള്ളതും ആകുന്നു. മലങ്കര സഭയുടെ സ്വത്തുക്കളില്‍ ഉള്‍പ്പെട്ടതായിരിക്കുന്ന ഇടവക സ്വത്തുക്കള്‍ ആദി മുതലേ ആ ട്രസ്റ്റിനു കീഴില്‍ അതിലെ അംഗങ്ങള്‍ക്ക് വേണ്ടി ഉണ്ടായിരുന്നത് പോലെ തുടരുന്നതും ഭൂരിപക്ഷ പ്രകാരമോ അല്ലാതെയോ അവ വേറെ ആര്‍ക്കും അവകാശമാക്കാന്‍ പാടില്ലാത്തതും ആകുന്നു.

18. സഭയുടെ പൊതുവായ വിശ്വാസം യേശുക്രിസ്തുവില്‍ ആയിരിക്കുമ്പോള്‍ തന്നെ അനാവശ്യമായി കാതോലിക്കയുടെയും പാത്രിയര്‍ക്കീസിനും കീഴില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അധികാരത്തിനു വേണ്ടി കാതോലിക്കയുടെയും പാത്രിയര്‍ക്കീസിന്റെയും മേല്‍ക്കോയ്മ ഉന്നയിച്ച് ആത്മീയതയുടെ മറവില്‍ ഭരണം കയ്യാളാന്‍ ശ്രമം നടന്നിട്ടുണ്ട്. ഈ തര്‍ക്കങ്ങളില്‍ നന്മയോ സത്യസന്ധതയോ ഇല്ല.

Supreme Court Order - Malankara Church19. പാത്രിയര്‍ക്കീസിന്റെ അധികാരം ഒരിക്കലും പള്ളികളുടെ ലൌകിക ഭരണത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. 1995-ലെ വിധിയുടെ ലംഘനമായി പാത്രിയര്‍ക്കീസ് പള്ളികളുടെ ഭരണത്തില്‍ അനാവശ്യമായി ഇടപെടുന്നതിനെ ചോദ്യം ചെയ്യുന്നത് മൂലം കാതോലിക്കാ കക്ഷി പാത്രിയര്‍ക്കീസിന്റെ ആത്മീയ മേല്‍ക്കോയ്മയെ ചോദ്യം ചെയ്തു എന്ന് വരുന്നില്ല. 1995-ലെ വിധിക്കു ശേഷമുണ്ടായ അവസ്ഥയ്ക്ക് പാത്രിയര്‍ക്കീസ് കക്ഷിയാണ് ഉത്തരവാദി.  സഭയുടെ സ്വത്തുക്കള്‍ 1934 ഭരണഘടന  പ്രകാരം ഭരിക്കപ്പെടെണ്ടതാണ്. എല്ലാവര്‍ക്കും ബാധകമായിരുന്ന 1995-ലെ വിധിയെ പാത്രിയര്‍ക്കീസ് കക്ഷി മാനിച്ചില്ല. 1995ലെ വിധി ലംഘിച്ച് വികാരിമാരെയും മറ്റും നിയമിക്കുന്നതില്‍ നിന്ന് പാത്രിയര്‍ക്കീസിനെയും പ്രതിനിധികളെയും തടയാനാണ് കാതോലിക്കാ കക്ഷി കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി കൊടുത്തത്.

Malankara Church Court Order20. 1934 ഭരണഘടന ഇപ്പോള്‍ നിലനില്‍ക്കുന്നതും പാത്രിയര്‍ക്കീസ് വിഭാഗം അത് ലംഘിക്കാന്‍ പാടില്ലാത്തതുമാകുന്നു. ഏതെങ്കിലും കക്ഷിയോ വിഭാഗമോ ഭൂരിപക്ഷ പ്രകാരമോ അല്ലാതെയോ മലങ്കര സഭയുടെ സ്വത്തുക്കള്‍ കൈക്കലാക്കുന്നത് നിയമവിരുദ്ധമാകുന്നു. അതിന്‍റെ ഭരണം മാറ്റാനുള്ള ഏക വഴി 1934 ഭരണഘടന നിയമപ്രകാരം ഭേതഗതി ചെയ്യുന്നതാകുന്നു. ഇടവകപള്ളികള്‍ ഇതിനു വിരുദ്ധമായി ബൈലോകള്‍ പോലും നിര്‍മ്മിക്കാന്‍ പാടില്ലാത്തതാകുന്നു.

21. 1890-ലും 1913-ലും ഉണ്ടായ ഉടമ്പടികള്‍ പള്ളികളുടെ ഭരണത്തെ സംബന്ധിച്ച് മാത്രമുള്ളതും ട്രസ്റ്റ് രൂപീകരിക്കാനുള്ള രേഖകള്‍ അല്ലാത്തതും അതിനാല്‍ ഇപ്പോള്‍ പ്രസക്തമല്ലാത്തതും അല്ലാത്തപക്ഷവും 1934 ഭരണഘടന 132 വകുപ്പ് പ്രകാരം ആ ഭരണഘടനയ്ക്ക് വിരുദ്ധമായി വകുപ്പുകള്‍ ഉണ്ടാകാന്‍ പാടില്ലത്തതുമാണ്.

22. 1934 ഭരണഘടന യാതൊരു സ്വത്തോ പുതുതായി നിര്‍മ്മിക്കുകയോ  Supreme Court Order 2017 Malankara Churchപ്രഖ്യാപിക്കുകയോ നിയന്ത്രി ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യാത്തതും ഭരണനിര്‍വഹണ ത്തിനു വേണ്ടി മാത്രമുള്ളതുമാകയാല്‍ അത് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം ഇല്ലാത്തതാകുന്നു. ഏതു കാരണവശാലും മേല്‍പ്പറഞ്ഞ ഉടമ്പടികള്‍ അവ രജിസ്റ്റര്‍ ചെയ്തു എന്ന കാരണം കൊണ്ട് 1934 ഭരണഘടനയ്ക്കു മേലുള്ളതാകാന്‍ പാടില്ലാത്തതാകുന്നു.

23. അല്ലാത്തപക്ഷം എപ്പിസ്കോപ്പല്‍ ആയ സഭയില്‍, എവിടൊക്കെ ഭരണഘടനയില്‍ ഇടവകകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടോ അവ ഭരണനിര്‍വഹണത്തിനു വേണ്ടിയും സെക്ഷന്‍ 22-ല്‍ കാണുന്ന പ്രകാരമുള്ള ചെലവുകള്‍ നടത്തുന്നതിന് വേണ്ടിയുമാകുന്നു.

24. 2002 ഭരണഘടന നിയമവിരുദ്ധവും നിലനില്‍ക്കാത്തതുമായ പ്രക്രിയയുടെ ഫലമാകുന്നു. അത് അംഗീകരിക്കാ നാവാത്തതും ഇടവക പള്ളികളുടെ ഭരണത്തിന് അതുമൂലം ഉണ്ടാക്കിയിരിക്കുന്ന സമാന്തര സംവിധാനം സ്വീകാര്യമല്ലാത്തതും ആകുന്നു. അവ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടെണ്ടതാകുന്നു.

Malankara Church Court Order 201725. മണ്ണത്തൂർ പള്ളിയുടെ കാര്യത്തിൽ വീണ്ടും മറ്റൊരു നടപടിക്രമത്തിന്റെ ആവശ്യമില്ല. 26– ഇടവകപ്പള്ളികളുടെ ഭരണത്തിന് 1934 ലെ ഭരണ ഘടന അനുയോജ്യവും ശരിയായതുമാണ്. അതിനാൽ സിപിസി 92 പ്രകാരം മറ്റൊരു സംവിധാനം തയ്യാറാക്കേണ്ട ആവശ്യമില്ല.

26. 1934 ഭരണഘടന ഇടവക പള്ളികള്‍ ഭരിക്കപ്പെടാന്‍ ഉത്തമവും പര്യാപ്തവും ആയതിനാല്‍  സെക്ഷന്‍ 92 പ്രകാരം ഭരണത്തിന് പ്രത്യേക സ്കീം രൂപീകരിക്കേണ്ട ആവശ്യം ഇല്ലാത്തതാകുന്നു.

27. ഇപ്പോഴത്തെ തര്‍ക്കങ്ങളും ഭാവിയില്‍ രമ്യതയ്ക്കുള്ള വിദൂര സാധ്യതയും കണക്കിലെടുത്ത് രണ്ടു വിശ്വാസത്തിലെയും വികാരിമാര്‍ക്ക് മതപരമായ ചടങ്ങുകള്‍ നടത്താന്‍ അനുവാദം കൊടുക്കണം എന്ന അപേക്ഷ സ്വീകാര്യമല്ല. എന്തെന്നാല്‍ അത് സമാന്തര ഭരണത്തിന് വഴി വയ്ക്കും.

28. രണ്ടു കക്ഷികള്‍ക്കും അവര്‍ ഉത്ഘോഷിക്കുന്ന പരിശുദ്ധ വിശ്വാസത്തിനു വേണ്ടിയും സമുദായത്തിന് ദോഷം ചെയ്യുന്ന അസുഖകരമായ തര്‍ക്കങ്ങളും ഒഴിവാക്കാനും എന്തെങ്കിലും ഒത്തു തീര്‍പ്പ് ചെയ്യണമെങ്കില്‍ അത് ഭരണഘടനയില്‍ വേണ്ട ഭേദഗതികള്‍ ചെയ്ത് നടപ്പാക്കാം എന്നല്ലാതെ ഏതു രീതിയിലുമുള്ള സമാന്തര സംവിധാനങ്ങള്‍ ഉണ്ടാക്കുകയും തന്മൂലം നിയമവാഴ്ച തകരാറില്‍ ആവുകയും പള്ളികള്‍ പൂട്ടപ്പെടുകയും വരെ ചെയ്യുന്നത് സ്വീകാര്യമാല്ലാത്തതാകുന്നു.

പൂര്‍ണ വിധി പകര്‍പ്പ്‌  ഇവിടെ വായിക്കാം >>  Supreme court Order-1-1

 

2017-ലെ വിധിക്ക്‌ വിരുദ്ധമായ ഉത്തരവു നൽകരുത്: കേസുകൾ വേഗത്തിൽ തീർപ്പാക്കണം