OVS-Kerala News

കാർത്തികപ്പള്ളി പള്ളിയില്‍ മൂന്നാം മാര്‍ത്തോമ്മായുടെ ഓര്‍മ്മപ്പെരുന്നാള്‍

കാർത്തികപ്പള്ളി കോട്ടയ്ക്കകത്ത് സുറിയാനി പള്ളിയും  അസ്ഥാനമാക്കിയും  മലങ്കര സഭയെ മേയിച്ച് ഭരിച്ചിരുന്ന  പരിശുദ്ധ മൂന്നാം മാർത്തോമ്മായുടെ ഓർമ്മപ്പെരുന്നാൾ 2017 ഏപ്രിൽ 30ന് കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

മൂന്നാം മാർത്തോമ്മാ കാർത്തികപ്പള്ളി പള്ളി മേടയിൽ താമസിച്ചിരുന്നതുകൊണ്ട് ആ പിതാവിന്റെ ഓർമ്മ എല്ലാ വർഷവും ദേവാലയത്തിൽ നടത്തി വന്നിരുന്നു എന്നാൽ പിൽകാലത്ത് കാർത്തികപ്പള്ളി പള്ളി മേടയിൽ താമസിച്ചിരുന്ന പാലക്കുന്നത് മാത്യൂസ്‌ മാർ അത്തനാസിയോസ് തിരുമേനി 1854-ൽ ചാത്തം നിർത്തലാക്കിയതായിട്ടാണ് ചരിത്രം. യുവജനപ്രസ്ഥാനത്തിന്റെ അപേക്ഷ പ്രകാരം പരിശുദ്ധ മൂന്നാം മാർത്തോമ്മായുടെ ഓർമ്മ പെരുന്നാൾ കഴിഞ്ഞ വർഷം പുനരാരംഭിച്ചു.