OVS-Pravasi News

ബെർമിങ്ങാം പള്ളിയില്‍ ഈസ്റ്റര്‍ ആഘോഷിച്ചു

യു.കെ : ബെർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. ഫാ.ഗീവർഗീസ് ജേക്കബ് തരകൻ മുഖ്യകാർമികനായിരുന്നു. സന്ധ്യാ നമസ്കാരം, ഉയിർപ്പ്ശുശ്രൂഷകൾ, പ്രസംഗം, വി.കുർബാന പ്രദക്ഷിണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.

ഇടവക ട്രസ്റ്റി രാജൻ വർഗീസ്, നിയുക്ത ട്രസ്റ്റി ജേക്കബ് തോമസ്, സെക്രട്ടറി മോൻസി ഏബ്രഹാം,
മാനേജിങ് കമ്മിറ്റിയംഗങ്ങൾ . ആധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.