ഭർശനമുള്ള യുവതലമുറ നവസമുഹ സൃഷ്ടിക്ക് ആവശ്യമെന്ന് അഭി.ഡോ.ജോസഫ് ദിവന്നാസിയോസ്

നിരണം: ദർശനമുള്ള യുവതലമുറ സമുഹത്തെ നന്മയുടെ പുതിയ പാതകളിലേക്ക് നയിക്കുമെന്ന് ഓർത്തഡോക്സ് സഭ  കൊൽക്കത്ത   ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസന പടിഞ്ഞാറൻ മേഖലാ സമ്മേളനം മലങ്കര  സഭയുടെ തലപ്പള്ളികളിൽ തലപ്പള്ളിയായ നിരണം പള്ളിയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജോഷ്  തോമസ് ആദ്ധ്യക്ഷനായിരുന്നു , മെർലിൻ.ടി.മാത്യു മുഖ്യ സന്ദേശം നൽകി . ഫാ. വർഗ്ഗീസ് മാത്യു  മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഫാ.ജിജി വർഗ്ഗീസ്, ഫാ. പി.ടി. നൈനാൻ , ഭദ്രാസന സെക്രട്ടറി മത്തായി ടി വറുഗീസ്, കേന്ദ്ര ട്രഷറർ ജോജി പി തോമസ്, നിരണം പള്ളി ട്രസ്റ്റി ജോർജ് വർഗ്ഗീസ് , ഭദ്രാസന കൗൺസിൽ അംഗം പി തോമസ് വർഗ്ഗീസ്, ട്രഷറർ അനുപ് വർഗ്ഗീസ്, മേഖലാ സെക്രട്ടറി ജിജോ ഐസക്ക് , യുണിറ്റ് വൈസ് പ്രസിഡന്റ് കെ.ബി.മാത്യു കണിയാoകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ഓർഗ്ഗനൈസർമാരായ   നിധിൻ ഡാനിയേൽ, ജിതിൻ ചെറിയാൻ ജോൺ, അജോ ജോൺ, ജോബിൻ .കെ .എസ്  എന്നിവർ ഡിസ്ട്രിക്ട് പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

error: Thank you for visiting : www.ovsonline.in