പിറവം തീര്‍ത്ഥാടനകേന്ദ്രം സംഘടിപ്പിക്കുന്ന ‘നേര്‍വഴിയിലേക്ക്’ 11,12 തീയതികളിലായി
പിറവം : സെന്‍റ് ഗ്രീഗോറിയോസ് തീര്‍ത്ഥാടന കേന്ദ്ര ദേവാലയത്തിന്‍റെ നേതൃത്വത്തിൽ കണ്ടനാട് ഭദ്രാസനാധിപനായിരുന്ന ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ ചരമ രജത ജൂബിലിയോട് അനുബന്ധിച്ച് മുളക്കുളം-പിറവം മേഖലകളിലെ ഒാർത്തഡോക്സ് പളളികളുടെ സഹകരണത്തോടെ ഒക്ടോബർ 11,12(ചൊവ്വ,ബുധ൯)തീയതികളിലായി കൗമാര പ്രായക്കാർക്ക് വേണ്ടി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
ജീവിത സാഹചരൃങ്ങളിൽ നേരിടുന്ന വെല്ലുവിളികളെ ആത്മീക വിവേകത്തോടെ നേരിടുവാനും.ജീവിത വിജയം കെെവരിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്ന ഈ പരുപാടിയിലേക്ക് 12-നും 21-നും ഇടയിൽ പ്രായമുളള എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കണമെന്ന് വികാരി ഫാ.യാക്കോബ് തോമസ് പൂവത്തുങ്കൽ അറിയിച്ചു.
ചൊവ്വാഴ്ച 9 ന് രജിസ്ട്രേഷ൯ ,9.30ന് കൗമാരക്കാർ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും റവ.ഫാ. സെറ പോൾ (എം.ടി.എച്ച് ,കൗൺസലിങ്) ,11.30 നു വി. കുബസാരം : ഒരു പഠനം റവ.ഫാ. ജോൺ വർഗീസ് മടക്കാലിൽ എന്നിവര്‍ ക്ലാസുകള്‍ നയിക്കുന്നതാണ്.12.30 നു പ്രാര്‍ത്ഥന,ഭക്ഷണം,വി.കുബസാരം .
ബുധനാഴ്ച 8 ന് വി.കുർബാനയില്‍ വെ.റവ.പി.യൂ. കുരൃാക്കോസ് കോർ എപ്പിസ്ക്കോപ്പ ,റവ.ഫാ. വി.എം പൗലോസ് ചെമ്മനം, റവ.ഫാ. ടി.പി. കുരൃ൯ തളിയച്ചിറ, റവ.ഫാ. ജോസഫ് മലയിൽ, റവ.ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, റവ.ഫാ.എബ്രാഹാം കെ. ജോൺ കൊച്ചാലുംകോട്ട് ,റവ.ഫാ. കുരൃ൯ ചെറിയാ൯ ഒാലിക്കൽ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.താല്പര്യപ്പെടുന്നവര്‍ ഒക്ടോബർ 9-ന് മുമ്പായി അതാത് പളളിയുടെ ഇടവക വികാരിയുടെ പക്കലോ താഴെക്കൊടുത്തിരിക്കുന്ന നബരുകളിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
സോണി : 9495976433,റെന്നി : 9744955668,ജിന്‍സ് : 9961406285
പിറവം തീർത്ഥാടന കേന്ദ്രത്തിൽ യുവജനപ്രസ്ഥാനം വിദ്യാർത്ഥികളെ അനുമോദിച്ചു
പിറവം സെന്‍റ് ഗ്രീഗോറിയോസ് തീര്‍ത്ഥാടന പള്ളിയില്‍ ഓര്‍മ്മപെരുന്നാള്‍