മലങ്കര സഭയില്‍ കാതോലിക്കേറ്റ് സ്ഥാപനത്തിന് 111 വയസ്സ്

ഓര്‍ത്തഡോക്‌സ്‌ സഭയുടെ സ്വാതന്ത്ര്യത്തിന്റേയും സ്വയംശീര്‍ഷകത്വത്തിന്റേയും അഖണ്‌ഡതയും ഉയര്‍ത്തിപിടിച്ച   കാതോലിക്കേറ്റ്‌ ശ്ശൈഹിക സുവിശേഷ പാരമ്പര്യമുള്ള മാര്‍ത്തോമാശ്ശീഹായുടെ അപ്പോസ്തോലിക പിന്തുടര്‍ച്ച പേറുന്ന  ക്രൈസ്‌തവ സഭയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. 111–ാം വാര്‍ഷികം ആചരിക്കുബോള്‍ ജൂലൈ 3–ാം തീയതി ഉണ്ടായ കോടതി വിധി കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ ശോഭ വര്‍ദ്ധിക്കുകയാണ്.

കാതോലിക്കേറ്റ്    സ്ഥാപനത്തിനുള്ള ശ്രമം 1889-1990 ല്‍ ആരംഭിച്ചതാണ്. അതാണ്‌ 1912 ല്‍ വിജയം കണ്ടതും. 1912 ല്‍ അന്തിയോഖ്യ പാത്രിയര്‍ക്കീസ് പരി. ഇഗ്നാത്തിയോസ് അബ്ദല്‍ മ്ശീഹ ദ്വീതിയന്‍ ബാവാ നല്‍കിയ കല്‍പനകളിലൂടെ മലങ്കരയില്‍ വി. മോറോന്‍ കൂദാശ ചെയ്യുവാനും മേല്പ്പട്ടം നല്‍കുവാനും പാത്രിയാര്‍ക്കീസിനു പത്തൊമ്പതാം  നൂറ്റാണ്ടില്‍ ലഭ്യമായ അധികാരം, മലങ്കര മെത്രാപ്പോലീത്ത അധ്യക്ഷനായ മലങ്കര അസോസിയേഷന്‍ തിരെഞ്ഞെടുക്കുന്ന പരിശുദ്ധ കാതോലിക്കായ്ക്ക് നിരുപാധികം പിന്‍തുടര്‍ച്ചാവകാശത്തോടെ കൈമാറി.

1907850_636590179772478_4218266873661246549_n

അതിനാലാണ് പില്‍ക്കാലത്ത് ഇന്ത്യയുടെ പരോനിത നീതിപീഠമായ ബഹു. സുപ്രീംകോടതി കാതോലിക്കേറ്റിന്റെ സ്ഥാപനത്തോടെ പാത്രിയര്‍ക്കീസിന്റെ അധികാരം മാഞ്ഞുപോകുന്ന നിലയിലെത്തി  എന്ന് നിരീക്ഷിച്ചത്. പിന്നീട് സഭ അന്തരീക്ഷം കലുഷിതമായെങ്കിലും പരിശുദ്ധ മലങ്കര സഭ ആഗോള സുറിയാനി സഭ പരമാധ്യക്ഷനായ പരി. പാത്രിയാര്‍ക്കീസ് ബാവായ്ക്ക് കൊടുക്കേണ്ട ബഹുമാനവും ആദരവും 1934 ലെ ഭരണഘടന പ്രകാരം വി.ആരാധന മദ്ധ്യേ കൊടുക്കുന്നു.  കാതോലിക്കേറ്റ് സ്ഥാപനത്തിന് പിന്നില്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാ പിതാക്കന്മാരെയും, അല്‍മായരെയും പ്രാര്‍ഥനകളോടെ സ്മരിക്കുന്നു !

കർത്തൃശിഷ്യനും ഇന്ത്യയുടെ കാവല്‍ പിതാവുമായ വി.മാര്‍ത്തോമ്മാ ശ്ളീഹായുടെ സിംഹാസനത്തില്‍ മോദമോടെ വാണരുളുന്ന പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തയായുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതിയൻ ബാവാ നീണാള്‍ വാഴട്ടെ !!!

ജയ് ജയ് കാതോലിക്കോസ് ,മാര്‍ത്തോമ്മാ ശ്ളീഹായുടെ സിംഹാസനം നീണാള്‍ വാഴട്ടെ …!!!