ജനഹൃദയങ്ങളിലെ കരുണയുടെ അപ്പോസ്തലന്‍ – മാര്‍ അല്‍വാരീസ്

“ഭക്തനായ ഒരു വൈദികന്‍, കര്‍മ്മനിരതരായ ഒരു ആതുര സേവകന്‍,മഹാനായ എഴുത്തുകാരന്‍, യഥാര്‍ത്ഥ സന്യാസി, പ്രഗത്ഭനായ പ്രാസംഗികന്‍ ,ധീരോദാത്തനായപത്ര പ്രവര്‍ത്തകന്‍, അഗ്രഗണ്യനായ രാജ്യസ്നേഹി, ഉന്നതനായ വിദ്യാഭ്യാസ വിചക്ഷണന്‍, ജനഹ്രദയങ്ങളിലെ കരുണയുടെ അപ്പോസ്തോലന്‍ എന്നീ നിലകളില്‍ അതുല്യനായിരുന്ന ആ പരിശുദ്ധ പിതാവിന്‍റെ  പ്രാര്‍ത്ഥന സഭയ്ക്കും ദേശത്തിനും അനുഗ്രഹത്തിനായി ഭവിക്കട്ടെ ” ഓര്‍ത്തഡോക്സ്‌ വിശ്വാസ സംരക്ഷകന്‍ 

ലങ്കര സഭാ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കുവാന്‍ കഴിയാത്ത നാമമാണ് മാര്‍ അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടേത് . ഭാരതസഭ സ്വതന്ത്രമാണെന്നും, അതിന്‍റെ സ്വാതന്ത്ര്യം ആര്‍ക്കും അടിയറ വയ്ക്കുവാന്‍ പാടില്ലെന്നും ഉറക്കെവിളിച്ചു, കത്തോലിക്കാ സഭയുടെ പരമാധികാരത്തെ വെല്ലുവിളിച്ച് , സഭാമോചനസമരങ്ങള്‍ക്ക് അദേഹം നേതൃത്വം നല്‍ക്കി. മലങ്കരയുടെ സ്വാതന്ത്രത്തിനുമേല്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് കടന്നു കയറിയപ്പോള്‍ അതിനെ ത്രണവല്‍ഗണിച്ചുകൊണ്ട് മലങ്കര അസോസിയേഷനിലും മാനേജിങ് കമ്മിറ്റിയിലും അദേഹം നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധേയമാണ് . സഭാ ഭാസുരന്‍ പരിശുദ്ധനായ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് (വട്ടശ്ശേരില്‍) തിരുമേനിയെ മുടക്കിയ അബ്ദുള്ള പാത്രിയര്‍ക്കീസിന്‍റെ നടപടി കാനോനികമല്ലെന്ന് കല്പനയിലൂടെ പരസ്യമായി വ്യക്തമാക്കി. 1911 ജൂണ്‍ 25 -ലെ മാനേജിങ് കമ്മിറ്റിയില്‍ കാതോലിക്കേറ്റിലേക്കും സ്വാതന്ത്രത്തിലേക്കും വഴിതെളിച്ച ആശയ രൂപീകരനത്തിലും മാര്‍ അല്‍വാറീസ് അഗ്രഗണ്യനായി നിന്നിരിന്നു.

കത്തനാര്‍ അല്‍വാറീസ് കത്തോലിക്കാ സഭയിലെ ഒരു വൈദികന്‍ ആയിരുന്നുവെങ്കിലും , ഒരു സത്യവിശ്വാസ അന്വേഷകന്‍ കു‌ടിയായിരുന്ന അദേഹം വേദപരമായും വിശ്വാസപരമായും അപ്പോസ്തോലികമായുള്ള സഭ ഏതെന്ന് കണ്ടെത്തുവാന്‍ ഏറെ ആഗ്രഹിചിരിന്നു. തന്‍റെ സഭയിലെ ആചാരാനുഷ്ഠാനങ്ങളിലും കപട പ്രഹസനങ്ങളിലും അത്രപ്തി പ്രകടിപ്പിച്ചിരുന്ന അദേഹം തങ്ങളുടെ സഭാ ഭരണത്തിലുള്ള സര്‍ക്കാരിന്‍റെ അതിരുകടന്ന കൈകടത്തലുകളെയും എതിര്‍ത്തിരുന്നു.

പൗരസ്ത്യ സഭകളുടെ വിശ്വാസസംഹിതകള്‍ വേണ്ടാവണ്ണം മനസ്സില്ലാക്കിയ ആ വൈദികന്‍ ഓര്‍ത്തഡോക്‍സ്‌ വിശ്വാസാചാരങ്ങള്‍ ഉത്തമമാണെന്ന് മനസ്സിലാക്കുകയും . അദേഹത്തിന്‍റെ വിശ്വാസതീഷ്ണതയും ജീവിതരീതിയും കണക്കിലെടുത്ത് മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് (പരുമല) തിരുമേനി അല്‍വാറീസ് അച്ഛനെ റമ്പാനാക്കി. പിന്നീട് , ഈ റമ്പാച്ചനെ കോട്ടയം പഴയ സെമിനാരിയില്‍ വച്ച് 1889 -ജൂലൈ 29 ജോസഫ്‌ മാര്‍ ദിവന്നാസിയോസ് (പുലിക്കോട്ടില്‍ ), ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസ് (പരുമല ), പൗലോസ്‌ മാര്‍ ഈവാനിയോസ് (കണ്ടനാട് ), പൗലോസ്‌ മാര്‍ അത്തനാസ്യോസ് (കടവില്‍ ) എന്നിവര്‍ ചേര്‍ന്ന് ആല്‍വാരീസ് മാര്‍ യൂലിയോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്തയായി വാഴിക്കുകയും. ഗോവ , ഇന്ത്യ (കേരളം ഒഴികെ ), സിലോണ്‍ എന്നീ ഭാഗങ്ങളിലേക്കായി മലങ്കര സഭയുടെ ബാഹ്യകേരള പ്രഥമ മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു

Mar-Julius-Thirumaniറോമന്‍ കത്തോലിക്കാ സഭയില്‍നിന്നു മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാവിശ്വാസം സ്വീകരിച്ച ഫാ. അല്‍വാരീസിന്‌ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും മറ്റും ചേര്‍ന്ന്‌ 1889-ലാണ്‌ മേല്‍പ്പട്ടസ്ഥാനം നല്‍കിയത്‌. സിലോണ്‍, ഗോവ, മലബാര്‍ ഒഴികെയുള്ള ഇന്ത്യ എന്നിവിടങ്ങളിലെ സഭാപ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹം നിയോഗിക്കപ്പെട്ടു. ഗോവയിലെ റായിബന്ദര്‍ ആയിരുന്നു പ്രവര്‍ത്തനകേന്ദ്രം. ഗോവയില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ മാര്‍ അല്‍വാരിസ്‌ രോഗബാധിതരെ ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്‌തു. കോളറയ്‌ക്ക്‌ എങ്ങനെ ചികിത്സിക്കാം എന്ന ഒരു ലഖുരേഖ പ്രസിദ്ധപ്പെടുത്തി. ഗോവയില്‍ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ കാര്‍ഷികവിളകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. യാചകരെ പുനരധിവസിപ്പിക്കുന്നതിനു പഞ്ചിമില്‍ തുടങ്ങിയ കേന്ദ്രം പിന്നീട്‌ സാധുക്കളുടെ ആശാകേന്ദ്രമായി മാറി.

Gregorious_of_Parumalപോര്‍ട്ടുഗീസ്‌, ലാറ്റിന്‍, ഫ്രഞ്ച്‌ എന്നീ വിദേശഭാഷകള്‍ പഠിപ്പിക്കുന്നതിനു വേണ്ടി പഞ്ചിമില്‍ ഇംഗ്ലീഷ്‌ സ്‌കൂള്‍ ആരംഭിച്ചു. 1923-ല്‍ തന്‍റെ എണ്‍പത്തിയേഴാമത് വയസ്സില്‍ സെപ്റ്റംബര്‍ 23-ന് മാര്‍ അല്‍വാരീസ് ദൈവ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. കാലപ്പഴക്കത്തില്‍ വിസ്‌മൃതിയിലാണ്ട അദ്ദേഹത്തിന്‍റെ കബറിടം മാത്യൂസ്‌ മാര്‍ അത്താനാസിയോസിനന്‍റെ ശ്രമഫലമായി 1967-ല്‍ കണ്ടെടുത്തു. കേരളത്തിന് പുറത്തു കബറടങ്ങിയ മലങ്കരസഭയിലെ ആദ്യ മെത്രാപ്പോലീത്തയായ മാര്‍ അല്‍വാരീസിന്‍റെ കബറിടം ഗോവയിലെ പഞ്ചിം റിബന്തര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇന്നൊരു ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറിക്കഴിഞ്ഞു.

പുണ്യശ്ലോകനായ അല്‍വാരീസ് തിരുമേനിയെ  പരിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തണമെന്നാവിശ്യപ്പെട്ട്  Bishop Alvares Sainthood Campaign , Saintly Arch Bishop Alvares Mar Julius ക്യാമ്പൈന്‍ സോഷ്യല്‍ മീഡയയില്‍ നടക്കുകയാണ് .

error: Thank you for visiting : www.ovsonline.in