Court OrdersOVS - Latest NewsOVS-Kerala News

കോലഞ്ചേരി പള്ളി റിവ്യൂ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കും: ബഹു സുപ്രീം കോടതി

കോലഞ്ചേരി:- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍ പെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന്‌  കേരളാ ഹൈകോടതി ( RFA Nos. 589 & 655 of 2011)  വിധിച്ചിരുന്നു. ഈ വിധി നടപ്പില്‍ വരുത്തുന്നതിന് മുന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നപ്പോള്‍  ഇടവകാംഗങ്ങള്‍ ആയ ഓ.വി മാത്തുക്കുട്ടിയും,ജോജി ചോലാട്ടും , തോമസ്‌  എം.ഏലിയാസും ചേര്‍ന്ന്  സമര്‍പ്പിച്ച WPC  25413  Of  2013 ഹര്‍ജിയില്‍ പള്ളിക്കും വികാരിമാര്‍ക്കും  പോലീസ് സംരക്ഷണം നല്‍കണം എന്ന് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ഉള്‍പ്പെടുന്ന ബെഞ്ച്  08.02.2016 ല്‍ ഉത്തരവായിരുന്നു. എന്നാല്‍ ഈ പോലീസ് സംരക്ഷണ ഉത്തരവ് എതിര്‍ വിഭാഗം ബഹു സുപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജിയായി (SLP(C) No. 4290/2016) ചോദ്യം ചെയ്യുകയും അത് വഴി ഇരു വിഭാഗത്തോടും വരിക്കോലി പള്ളി ഉത്തരവ്  മാതൃകയാക്കി ആത്മീയ കാര്യങ്ങള്‍ നിര്‍വ്വഹിച്ചുകൊള്ളണം എന്നും 16.02.2016 ല്‍ ഉത്തരവിട്ടു.

ഈ ഉത്തരവ് പുനപരിശോധിക്കണം (റിവ്യൂ) എന്നും വിധിന്യായം പിന്‍വലിക്കണം (Recall) എന്നും ആവശ്യപ്പെട്ടു ഒാര്‍ത്തഡോക്സ് സഭ രണ്ടു ഹര്‍ജികള്‍ നല്‍കിയിരുന്നു. സ്വഭാവത്തില്‍ ഈ രണ്ടു ഹര്‍ജികള്‍ ഒരാവശ്യത്തില്‍ മുന്‍നിര്‍ത്തിയാണ് എന്ന് മനസിലാക്കിയ കോടതി ഓഫീസ് ഒരു ഹര്‍ജി പിന്‍വലിക്കാന്‍ ഓര്‍ത്തഡോക്സ് സഭയോട് ആവശ്യപ്പെടുകയും ഒന്ന് പിന്‍വലിക്കുകയും മറ്റൊന്ന് നിലനിര്‍ത്തുകയും ചെയ്തു. ഈ ഹര്‍ജി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടു ഇന്ന് കോടതിയില്‍ വിഘടിത വിഭാഗം ശക്തമായ വാദപ്രതിവാദങ്ങള്‍ നടത്തിയെങ്കിലും കോടതി പരിഗണിച്ചില്ല, മാത്രമല്ല ഒര്‍ത്തഡോക്സ്‌ സഭ നല്കിയ റിവ്യൂ ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഇരു വിഭാഗങ്ങള്‍ക്ക് പള്ളിയില്‍ ആത്മീയ ആവശ്യങ്ങള്‍ തുല്യമായി നല്കിയ ബഹു സുപ്രീം കോടതി വിധിന്യായം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടു എതിര്‍ കഷികള്‍ക്ക് നോട്ടീസ് അയക്കുന്നതിനും അടുത്ത മൂന്നാഴ്ചക്കകം കേസ് വിശദമായി പരിഗണിക്കുന്നതിനും ഇന്ന് (16.08.2016) ബഹു സുപ്രീം കോടതി ഉത്തരവായി. ഓര്‍ത്തഡോക്സ്‌ സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ കെ വേണുഗോപാലും എതിര്‍ കഷിക്കു വേണ്ടി സി എ സുന്ദരവും ഹാജരായി.

SC Order :- kolencherry review I.A. NOS. 1 & 2/2016 in Petition(s) for Special Leave to Appeal (C) No(s). 4290/2016