OVS - ArticlesOVS-Exclusive News

ട്രാന്‍സ്ഫര്‍ ഭാഗം 3 :-

ഭദ്രാസന മെത്രപോലീത്തന്മാരുടെ ട്രാന്‍സ്ഫര്‍ എങ്ങനെ നടപ്പാവും? എങ്ങനെ നടപ്പാക്കണം?

ഭദ്രാസന മെത്രപോലിതന്‍ ട്രാന്‍സ്ഫര്‍ സാദൂകരിക്കാന്‍ മാനേജിംഗ് കമ്മറ്റി ഇപ്പോള്‍ പാസ്സാക്കിയ പ്രമേയം മാത്രം മതിയാകും എന്ന് മുന്‍പ് കണ്ടു കഴിഞ്ഞു. ഇനി അത് എങ്ങനെ ആര് നടപ്പാക്കും എന്നും കാണേണ്ടത് ഉണ്ട്? അതിനുള്ള ഉത്തരം സഭാ ഭരണഘടന 64 ഇപ്രകാരം പറയുന്നു “ മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടും മലങ്കര എപ്പിസ്കോപ്പല്‍ സിനഡിന്റെ ശുപാര്‍ശ അനുസരിച്ചും കാതോലിക്ക മെത്രപോലീത്തന്മാര്‍ക്ക് ഇടവക തിരിക്കെണ്ടാതാകുന്നു “(consultation with the malankara association managing committee and according to the according to the recommendation of the malankara Episcopal synod) ഇവിടെ മൂന്നു കാര്യം ചര്‍ച്ച ചെയ്യപ്പെടണം 1. കാതോലിക്ക ഇടവക തിരിക്കേണം 2. മാനേജിംഗ് കമ്മറ്റി ആലോചന. 3. സുന്നഹദോസ് ശുപാര്‍ശ.

കാതോലിക്ക ഇടവക തിരിക്കേണം

കാതോലിക്ക സുന്നഹദോസ് പ്രസിഡന്റും മലങ്കര മെത്രപോലിത മാനേജിംഗ് കമ്മറ്റി പ്രസിഡന്റും ആകുന്നു. ആയതിനാല്‍ സുന്നഹദോസില്‍ കാതോലിക്ക എന്നാ നിലയില്‍ എടുത്ത തീരുമാനം മാനേജിംഗ് കമ്മറ്റിക്കു ബാധകമല്ലാത്തതും മലങ്കര മെത്രപോലീത്ത മാനേജിംഗ് കമ്മറ്റിയില്‍ എടുത്ത തീരുമാനം പരി സുന്നഹദോസില്‍ ബാധകം ആവില്ല എന്നുള്ള തര്‍ക്കം ആകും വരിക. ആയതിനാല്‍ രണ്ടു സമതിയില്‍ ഉണ്ടാകുന്ന തീരുമാനം രണ്ടു രീതിയില്‍ ആയാല്‍ അവ നടപ്പാക്കേണ്ടി വരില്ല എന്നുള്ള ഗൂഡ തന്ത്രവും ചിലര്‍ ചിന്തിക്കാതിരുന്നിട്ടില്ല. അതിനുള്ള മറുപടി ഈ ഭരണഘടനയില്‍ തന്നെ ഉള്ളതിനാല്‍ ഇത് ഒരു നിയമ പ്രശ്നം ആയി ഉയര്‍ന്നു വരുത്തുന്നതിനും സാധിക്കില്ല ഭരണഘടനാ 98 ആദ്യത്തെ വാചകം ഇപ്രകാരം പറയുന്നു കാതോലിക്ക മലങ്കര മെത്രപോലിത സ്ഥാനം കൂടി വഹിക്കാവുന്നതാകുന്നു. അവസാനം പറയുന്നു “ കതോലിക്കയും മലങ്കര മെത്രപോലിതയും രണ്ടു വ്യക്തികള്‍ ആയി വരുമ്പോള്‍ അവരുടെ അധികാര അവകാശങ്ങള്‍ സാംബന്ധിച്ചു ആവശ്യമായ വ്യവസ്ഥ ചെയ്യേണ്ടതാകുന്നു “. പരി വട്ടശ്ശേരി തിരുമേനിയുടെ കൂര്‍മ ബുദ്ധിയില്‍ ഈ രണ്ടു സ്ഥാനങ്ങല്‍ ഒരാളില്‍ തന്നെ ആക്കണം എന്നുള്ള നിര്‍ദേശം ഭാവിയില്‍ ഉണ്ടാകാവുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം എന്നാ നിലയില്‍ ആയിരുന്നു എന്ന് വേണം മനസിലാക്കാന്‍. മലങ്കര മെത്രപോലീത്ത സഭയിലെ ലൌകീക അധികാരകൂടുതലും കാതോലിക്കക്ക് ആത്മീയ അധികാര കൂടുതലും ഭരണഘടനാ പ്രകാരം നിര്‍വചിച്ചിരിക്കുന്നു. മെത്രപോലീത്ത സ്ഥലം മാറ്റം സഭയുടെ ലൌകീക സംവിധാനമായ ഭരണനിര്‍വഹനത്തില്‍ പെടുന്നതിനാല്‍ മലങ്കര മെത്രപോലീത്തയുടെ അദ്ധ്യഷതയില്‍ ഉള്ള മാനേജിംഗ് കമ്മറ്റിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ചുമതല നിര്‍വഹിക്കപ്പെടാന്‍ ഉണ്ട്. ഇന്ന് മലങ്കരസഭയില്‍ ഈ രണ്ടു സ്ഥാനം ഒരാളില്‍ തന്നെ ആയതിനാല്‍ എടുക്കുന്ന ഏതു തീരുമാനവും നടപ്പിലാക്കുക ബുദ്ധിമുട്ടാവില്ല. ആയതിനാല്‍ കതോലിക്കയും മലങ്കര മെത്രപോലീത്ത വ്യതസമില്ലാതെ ഒരു അധികാര കേന്ദ്രത്തില്‍ ആയതിനാലും മങ്കര മെത്രപോലീത്തയുടെ മേല്‍നോട്ടത്തില്‍ ഇടവക മെത്രപോലീത്തന്മാര്‍ ഭരണം നടത്തുന്നതിനാലും, മലങ്കര മെത്രപോലീത്തക്ക് മെത്രപോലീത്തന്മാരുടെ ഇടവക തിരിക്കല്‍ സ്വന്തം നിലയില്‍ നിര്‍വഹിക്കപ്പെടവുന്നതാണെന്ന് ചിലര്‍ പഠിപ്പിക്കുന്നു. എന്നാല്‍ അവ മലങ്കര മെത്രപോലീത്ത ഒറ്റയ്ക്ക് നിര്‍വഹിക്കപ്പെടെണ്ട ഒന്നല്ലന്നു ഭരണഘടനാ 64 ല്‍ വ്യക്തമായി പറയുന്നു. പ്രസ്തുത അധികാരം ഒറ്റയ്ക്ക് പ്രയോഗിക്കുമ്പോള്‍ മാനേജിംഗ് കമ്മറ്റി ആലോചനയും സുന്നഹദോസ്‌ ശുപാര്‍ശയും കണക്കിലെടുക്കേണ്ടി വരും. അവ എപ്രകാരം ആയിരിക്കണം എന്നും നമുക്ക് പരിശോധിക്കാം.

മാനേജിംഗ് കമ്മറ്റി ആലോചന

എന്താണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍? എന്തിനു വേണ്ടി ആയിരുന്നു സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ രൂപപ്പെട്ടത്? എന്താണ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി? എന്തുകൊണ്ട് മെത്രപോലിതന്‍ നിയമനത്തില്‍ മാനേജിംഗ് കമ്മറ്റിയുടെ ആലോചന? ഇവ എല്ലാം ബഹു സുപ്രീം കോടതി വിധിയിലൂടെയും ഭരണഘടനയിലൂടെയും നമുക്ക് നിയമപരമായി പരിശോധിക്കാവുന്നതാണ്. 1995 Supreme Court 2072 paragraph 145 ഇപ്രകാരം പറയുന്നു “ The resolutions passed by the Mulanthuruthy Synod establish that to prevent mismanagement of the Church affairs and to check the autocracy of the Metropolitans, it was thought necessary that there should be an organization for the entire community called “Syrian Christian Association“, (സഭയിലെ ദുര്‍ഭരണം തടയുന്നതിനും മേത്രപോലിതന്മാരുടെ ഏകാധിപത്യ പ്രവണത പരിശോധിക്കപ്പെടുവനും സമുതായത്തിനു ആകമാനമായി രൂപീകൃതമായ സംഘടന ) of which Patriarch should be the Patron and the ruling Metropolitan its President. For transacting the business of the Association, a Chief Committee consisting of eight priests and sixteen laymen with the ruling Metropolitan as the President was formed. ( അസോസിയേഷന്റെ കര്യനിര്‍വഹനതിനു വേണ്ടി രൂപീകൃതമായ കമ്മറ്റിയാണ് മാനേജിംഗ് കമ്മറ്റി) This Committee was “entrusted with complete responsibility and management of every matter connected with religious and communal affairs of the entire Syrian Community”. Neither party before us disputes the validity of these resolutions. ( ആരാലും ചോദ്യം ചെയ്യപ്പെടാത്ത അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി ഉത്തരവാദപ്പെട്ടിരിക്കുന്നതു സഭയുടെ മൊത്തത്തില്‍ ഉള്ള മതപരവും സമുതായപരവുമായ പൊതു സംഗതികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെ ഉത്തരവാദിത്വവും ഭാരന്ച്ചുമാതലയും നടത്തിപ്പുമാണ്) In Seminary suit, it was held by the Royal Court of Final Appeal on the basis of the said resolutions and other material placed before it that the Metropolitan of the Syrian Christian Church in Travancore should be a native of Malabar consecrated by Patriarch or his delegate and accepted by the people as their Metropolitan. Indeed, this aspect has been repeatedly stressed before us by the learned counsel for the Catholicos group. We too find this to be a very desirable feature – an instance of infusion of democratic spirit in religious affairs. ( മതപരമായ കാര്യങ്ങളില്‍ ജനാധിപത്യപരമായ ആശയങ്ങള്‍ കടന്നുവരുന്നതിനെ വളരെ അഭികാമ്യമായ സവിശേഷതയായി ഞങ്ങള്‍ കാണുന്നു) It may be mentioned that in the appeal preferred in this Court against the rejection of their review petition in Samudayam suit ( judgment reported in A.I.R.1954 S.C. 526), the stand of the Catholicos group was that the said judgment of the Royal Court represents the constitution of the Malankara Church. The subsequent judgments too re-affirm the said position.( നമ്മുടെ സഭയുടെ മുന്‍ നിലപാടില്‍ നിന്നും നമുക്ക് ഇനി പിന്നോട്ട് പോകാവുന്നതല്ല) It is thus clear that the Malankara Association was formed not only to manage the temporal affairs of the Church but also its religious affairs and that the appointment of Metropolitans was subject to acceptance by the people of Malankara. (മലങ്കര അസോസിയേഷന്‍ രൂപീക്രിതം ആയതു സഭയുടെ ലൌകീക ഭരണത്തിന് വേണ്ടി മാത്രമല്ല മതപരമായ ഭരണത്തിന് കൂട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു എന്നും അതുപോലെ തന്നെ മെത്രപോലീത്തന്മാരുടെ നിയമനം മലങ്കരയിലെ ഞങ്ങളുടെ അന്ഗീകാരത്തിന് വിധേയമാണെന്നും വ്യക്തമാണ്.) (ചുരുക്കത്തില്‍ മെത്രപോലീത്തന്മാരെ നിയമിക്കുന്നതിനു മാനേജിംഗ് കമ്മറ്റിക്ക് വ്യക്തമായ ചുമതലയുണ്ട് അത് നിര്‍വഹിക്കപ്പെടുകയും വേണം. കൂടാതെ ജനങ്ങളുടെ സ്വീകാര്യത ഇല്ലാതെ ഒരു മെത്രപോലീത്തയെയും ഒരു ഭദ്രസനതിലെക്കും മലങ്കര മെത്രപോലീത്തയ്ക്ക് പോലും നിയമിക്കുക്ക സാധ്യമല്ല) The emphasis is upon the people of Malankara and not upon the individual Churches/Parish Churches. It is true that the 1934 Constitution of the Malankara Association provides that the members of the said Association shall be one priest and two laymen elected by each Parish Yogam (Assembly) (clause 68), yet Clause 4 of the very Constitution declares that “all those men and women who accepted the Holy Baptism and who believe in the Godhead of the Trinity, in the incarnation of the Son and the procession of the Holy Ghost, in the Holy Church, in the performance of the seven sacraments, in the observance of the precepts, in the use of the Nicean creed and who have undertaken the responsibility of performing them are members of this Church”. It thus appears that while the membership of the Malankara Association is limited to one priest and two laymen elected by each Parish Assembly, the membership of the Malankara Church as such consists of all men and women, who accept the tenets and the faith mentioned in Clause (4) aforesaid. The learned counsel for the appellants contended that with a view to retain control over the Malankara Association, the Catholicos group have created a large number of Parish Churches though among the individual members of the Church, the majority swears allegiance to Patriarch. His contention is that because in the Malankara Association each Parish Church, whether big or small, is entitled to have three delegates, the Association is not a true representation of the will of the members of the Church as such. He suggests that while some Churches have a large body of believers running into several thousands, there are Churches having as little as fifty members and yet each of them has equal representative in the Malankara Association. On this account, the learned counsel says, the proceedings of the Malankara Association cannot be said to be reflecting the will of the majority of the Malankara Christians truly. It cannot be said that there is no substance in this submission. If the Malankara Association is to be vested with the control over the religious and communal affairs of the entire Malankara Christian community, it must truly and genuinely reflect the will of the said community. For ensuring it, its composition must be so structured as to represent the entire spectrum of the community. A powerful body having control over both spiritual and communal in a reasonable and fair manner. ( മലങ്കര അസോസിയേഷനു അവരോധിക്കപ്പെട്ടിരിക്കുന്ന മതപരവും സാമുതായീകപരവുമായ അധികാരം നിര്‍വഹിക്കപ്പെടുമ്പോള്‍ ആ സമുതായതിന്റെ എല്ലാ മേഘലയില്‍ നിന്നുമുള്ളവരുടെ താല്പര്യവും അഭിലാഷവും യദാര്‍ത്ഥമായും ശരിയായും പരിഗണിക്കപ്പെടെണ്ടാതുണ്ട്. അത് ഉറപ്പുവരുത്തുന്നതിന് വേണ്ടി സമുതയത്തിലെ സമസ്ത മേഘലയില്‍ നിന്നുള്ളവരുടെയും ആശയങ്ങള്‍ പ്രതിഫലിക്കതക്കവണ്ണം അസോസിയേഷന്‍ ഘടന രൂപപ്പെടുതെണ്ടതും ഉണ്ട്. അങ്ങനെ ഉള്ള ഒരു ശക്തവും, നീതിപൂര്‍വവും ശരിയതുമായ സമതിക്ക് മാത്രമേ സമുതയത്തിലെ ആത്മീയപരവും സമുതയീക പരവുമായ കാര്യങ്ങളില്‍ ശരിയായ നിയന്ത്രണം വരുത്തുന്നതിന് സാധിക്കൂ.) Judged from this angle, clause (68) of the 1934 Constitution cannot be said to be a fair one. ( ഇപ്രകാരം നോക്കുമ്പോള്‍ ഭരണഘടനയുടെ 71 മത്തെ ക്ലോസ് അങ്ങയുള്ളതായി തോന്നുന്നില്ല ആയതിനാല്‍ അത് ഭേദഗതി വരുത്തണം) [After 1967 amendment, the corresponding clause is Clause (71) which reads, “a priest and two laymen elected by each Parish Assembly (and the members of the existing Managing Committee?) shall be members of the Association”]. It may, therefore, be necessary to substitute Clause (68) (now Clause(71) and other relevant clauses of the Constitution to achieve the aforesaid objective which would also affirm the democratic principle, which appears to be one of the basic tenets of this Church. Accordingly, we direct both the parties as well as the Rule Committee (mentioned in clause (120) (ഭരണഘടനാ ഭേതഗതിക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഇരു കഷികലോടും ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന റൂള്‍ കമ്മട്ടിയോടും നിര്‍ദേശിച്ചു) of the Constitution) to place before this Court within three months from today draft amendments to the Constitution. After perusing the same, we shall give appropriate directions. Thereafter, elections to the Malankara Association shall be held on the basis of the amended Constitution. The Association so elected shall be the Association for all purposes within the meaning of and for the purposes of the 1934 Constitution (as amended from time to time). ആയതിനാല്‍ ഇപ്രകാരം ബഹു സുപ്രീം കോടതിയാലും ഭരണഘടനയാലും അംഗീകാരം കിട്ടിയ ഒരു സമതിയാണ് മാനേജിംഗ് കമ്മറ്റി. ഈ മാനേജിംഗ് കമ്മറ്റി എന്ന സമതി മെത്രപോലീത്ത ട്രാന്‍സ്ഫര്‍ നടത്തരുത് എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമുള്ളത്. അതുനു വേണ്ടി പ്രമേയം പസ്സാക്കരുത് എന്ന് പറയുന്നതിനും അത് വീറ്റോ ചെയ്യുന്നതിനും സഭയിലെ മറ്റു ഏതങ്കിലും സമതിക്ക് അവകാശം ഇല്ല എന്നുള്ളതാണ് അതിനുള്ള ശരിയായ മറുപടി.

എന്താണ് ഭരണഘടനയില്‍ പറയുന്ന മാനേജിംഗ് കമ്മറ്റിയിലെ ആലോചന കൊണ്ട് അര്‍ത്ഥമാക്കുന്നത്‌? ആരോക്കെയാണ് അംഗങ്ങള്‍? ഈ ആലോചനയുടെ നിയമ വശം എന്ത്? മാനേജിംഗ് കമ്മറ്റിയുടെ ആലോചന കൂടാതെ മേത്രപോലീതന്‍ നിയമനം സാധ്യമാണോ? മലങ്കര മെത്രപോലീത്ത പ്രസിഡണ്ട്‌ ആയി വരുന്ന അസ്സോസ്സിയേഷന്‍ മാനേജിംഗ് കമ്മറ്റി തീരുമാനം പരി സുന്നഹദോസിനു ഭേതഗതി വരുത്താവുന്നതാണോ?

ഇപ്പോള്‍ മലങ്കര സഭയില്‍ മലങ്കര മെത്രപോലീത്ത സ്ഥാനവും കാതോലിക്കാ സ്ഥാനവും ഒരാള്‍ തന്നെ വഹിക്കുന്നു. ഇനി അങ്ങനെ അല്ലാത്ത സാഹചര്യം ആണ് വരുന്നത് എങ്കിലും ഭരണഘടനാ അതിനും ഉത്തരം നല്‍കുന്നു ക്ലോസ് നമ്പര്‍ 80 “ മലങ്കര മെത്രപോലീത്ത മാനേജിംഗ് കമ്മറ്റിയുടെ പ്രസിഡന്റും ഭരണമുള്ള ശേഷം മെത്രാന്മാര്‍ വൈസ് പ്രസിഡന്റ്‌ന്മാരും ആയിരിക്കുന്നതാകുന്നു “ ഇവിടെ മലങ്കര മെത്രപോലീത്ത കാതോലിക്ക സ്ഥാനങ്ങള്‍ രണ്ടു പേര്‍ കൈകാര്യം ചെയ്യുന്ന സാഹചര്യം ആണെകില്‍ പോലും തര്‍ക്കത്തിന് ഇട വരികയില്ല എന്ന് വേണം മനസിലാക്കാന്‍ കാരണം ഈ സമതിയില്‍ കാതോലിക്ക ശേഷം ഭരണമുള്ള മെത്രപോലിത എന്നാ നിലയില്‍ വൈസ് പ്രസിട്ന്റ്റ് ആയി സമതിയില്‍ ഉണ്ടാകും എന്നതുകൊണ്ട്‌ തന്നെ. (ഇവിടെ ഇക്കാര്യം ഊന്നി പറഞ്ഞതു അങ്ങനെ ഒരു സംശയം ആര്‍ക്കെങ്കിലും ഉണ്ടെകില്‍ അതും മാറ്റപ്പെടനം എന്ന ഉദ്ദേശത്തില്‍ മാത്രം ഈ സാഹചര്യം ഇനി മലങ്കര സഭയില്‍ ഉണ്ടാവില്ല എന്നും നമുക്ക് ഉറപ്പിക്കാം). മലങ്കര സഭയെ സംബന്ധിച്ച് മാനേജിംഗ് കമ്മറ്റി എന്നത് ഭരണഘട്നയാല്‍ ഉറപ്പിച്ചിട്ടുള്ള സഭയുടെ അത്യുന്നത സമതി തന്നെയാണു (ഭരണഘടന 78). ഈ സമതിയില്‍ പരി സുന്നഹദോസ്, വര്‍ക്കിംഗ്‌ കമ്മറ്റി, മലങ്കര മെത്രപോലീത്ത അസിസ്റ്റന്റ്‌, തിരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ്ടുമായ അംഗങ്ങള്‍ സഭാ വൈദീക അല്‍മായ ട്രസ്ടിമാര്‍ തുടങ്ങിയ എല്ലാ സമതികളും ഉള്‍ക്കൊള്ളുന്ന ഏക സംവിധാനവും തന്നെ ( ഭരണഘടന 79) . ആയതിനാല്‍ തന്നെ ഈ സമതിയുടെ പ്രാധാന്യം കൊണ്ട് തന്നെ ഈ സമതിയില്‍ എടുക്കുന്ന ഏതൊരു തീരുമാനവും അട്ടിമറിക്കാന്‍ മറ്റു ഒരു സമതിക്കും സാധ്യമല്ല എന്നതും വ്യക്തം. എന്നാല്‍ മലങ്കര സഭയുടെ വിശ്വാസം, പട്ടത്വം, ശിഷണം എന്നിവയെബാധിക്കുന്ന യാതൊരു നിശയവും പാസ്സാക്കാന്‍ മറ്റൊരു സമതിക്കും അവകാശം ഇല്ല അത് പരി സുന്നഹദോസിനു തന്നെയെന്നു ഭരണഘടനാ 107ഉം 128 ഉം വ്യകതമാക്കുന്നു. മുന്‍പില്‍ പ്രതിപാദിച്ച പ്രകാരം മെത്രപോലീത്തന്മാരുടെ സമയബന്ധിത ട്രാന്‍സ്ഫര്‍ ഈ മൂന്നു കാര്യങ്ങളിലും വരുന്നത് അല്ല എന്ന് വ്യകതമാക്കിയിരുന്നല്ലോ. ആവിഷയത്തെ സംബന്ദിച്ചു ഒരു ചര്‍ച്ചയും ഇവിടെ വന്നിട്ടില്ല എന്നും വ്യക്തം. അപ്രകാരം മാനേജിംഗ് കമ്മറ്റിയുടെ ആലോചന എന്ന ഭരണഘടനാപരമായ അവകാശം വന്നു ചേരുന്നത്. എപ്രകാരം ഉള്ള ആലോചനയാണ് മലങ്കര മെത്രപോലീത്ത കൈക്കോളെണ്ടത്? വെറും ഒരു ആലോചനകൊണ്ട് അവസാനിക്കുന്നതാണോ ഈ കര്‍ത്തവ്യം. അല്ല എന്ന് നിശംശയം പറയാം. കാരണം കാലാ കാലങ്ങള്‍ ആയി മലങ്കര സഭയിലെ മെത്രപോലീത്തന്മാരെ വാഴിക്കുമ്പോഴും അവരെ നിയമിക്കുമ്പോഴും മലങ്കര മെത്രപോലീത്ത പള്ളികള്‍ക്ക് അയച്ച കല്പനകള്‍ പരിശോദിക്കപ്പെടുബോഴുമെല്ലാം മാനേജിംഗ് കമ്മറ്റി ആലോചനയെപ്പറ്റി പറയുന്നു അതോടൊപ്പം അതെ സമയത്തുള്ള മാനേജിംഗ് കമ്മറ്റി മിനുടുസും പരിശോദിക്കപ്പെടുമ്പോഴും. അവിടെയൊക്കെ വളരെ വ്യക്തമായ ചര്‍ച്ചകളുടെയും തീര്പ്പിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഭദ്രാസന രൂപീകരണം മുതല്‍ ഭദ്രാസന മെത്രപോലീത്തന്മാരെ നിയമിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നടപ്പാക്കിയിരിക്കുന്നത് എന്ന് മനസിലാക്കാം. ഇത് സഭയെ സംബന്ധിച്ച് നടന്നു വരുന്ന ഒരു കീഴ്വഴക്കം മാത്രമാണ്. അതില്‍ പുതുതായി ഒന്നും ഇല്ല എന്നും അറിയേണ്ടതാണ്. അതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു ആലോചന സമതിയാണ് സഭയുടെ വര്‍ക്കിംഗ്‌ കമ്മറ്റി അധവ പ്രവൃത്തക സമതി എന്നത് (ഭരണഘടന 87,88 ). ഈ സമതിയും മാനേജിംഗ് കമ്മറ്റിയുടെ കീഴില്‍ വരുന്നതും മാനേജിംഗ് കമ്മറ്റിയുടെ നിശ്ചയങ്ങള്‍ക്ക് അനുസരിച്ച് സംഗതികള്‍ നടത്തുന്നവരും ആകുന്നു കൂടാതെ ഈ സമതി മലങ്കര മെത്രപോലീത്ത ആലോചനാ സമതി കൂടിയാണ്. എന്താണ് ഈ ആലോചന? എന്താണ് ഇതിന്റെ പ്രസക്തി?. അതിന്റെ ഉത്തരം ബഹു സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിര്‍വചനത്തിലൂടെ മനസിലാക്കാം. ഗുജറാത്ത് ഗവണ്മെന്റ് ലോകായുക്ത നിയമനവും ആയി ബന്ധപ്പെട്ടു ഉണ്ടായ കേസില്‍ ഇക്കാര്യം വളരെ വ്യക്തമായി പ്രതിപതിചിരിക്കുന്നു (S.L.P(C) Nos. 2625-2626 of 2012 & 2687-2688 of 2012) CONSULTATION- means: 9. In State of Gujarat & Anr. v. Gujarat Revenue Tribunal Bar Association & Anr., JT 2012 (10) SC 422, this Court held that, the object of consultation is to render its process meaningful, so that it may serve its intended purpose. Consultation requires the meeting of minds between the parties that are involved in the consultative process, on the basis of material facts and points, in order to arrive at a correct, or at least a satisfactory solution. If a certain power can be exercised only after consultation, such consultation must be conscious, effective, meaningful and purposeful. To ensure this, each party must disclose to the other, all relevant facts, for due deliberation. The consultee must express his opinion only after complete consideration of the matter, on the basis of all the relevant facts and quintessence. Consultation may have different meanings in different situations, depending upon the nature and purpose of the statute. എന്തുകൊണ്ടും മെത്രപോലീത്ത നിയമന കാര്യങ്ങള്‍ പോലെ പ്രസക്തമായ് വിഷയത്തെ വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണ്ടതുണ്ട് അതിനു മാനേജിംഗ് കമ്മറ്റിയുടെ (Consultation) ആലോചന തന്നെ വേണം എന്ന് ബഹു സുപ്രീം കോടതി മേല്‍ വിധികളിലൂടെ ഉറപ്പിക്കുന്നു. ഒരു ആലോചനയോട് കൂടി അധികാരം പ്രയോഗിക്കപ്പെടുമ്പോള്‍ അങ്ങനെ ഉള്ള ആലോചന ബോധപൂര്‍വവും, ഫലപ്രദവും. അര്‍ത്ഥവത്തായതും, ഉദ്ദേശ ലക്ഷ്യത്തോടെയും ആയിരിക്കണം എന്നും ഊന്നിപ്പയയവുന്നതുമാണ്. (If a certain power can be exercised only after consultation, such consultation must be conscious, effective, meaningful and purposeful.) അത് കൊണ്ട് മാത്രമാണു സമുദായ കേസിലും ഈ കാര്യത്തിന് പ്രസക്തി കൊടുത്തുകൊണ്ട് 1996 ലും 2002 ലും ബഹു സുപ്രിം കോടതി വിധിച്ചത്. അത് നമ്മുടെ ഭരണഘടന അടിസ്ഥാനത്തില്‍ തന്നെയും ആയിരുന്നു. അത് പ്രകാരം നമ്മുടെ സഭാ മാനേജിംഗ് കമ്മറ്റിക്ക് ഇക്കാര്യത്തില്‍ വിപുലമായ അദികാരം നല്‍കപ്പെട്ടിരിക്കുന്നു.. കോടതി വിധിയുടെ ആദ്യഭാഗം മുകളില്‍ പറഞ്ഞിരിക്കുന്ന ഭരണഘടനാ ഭേതഗതിയും അത് എപ്രകാരം ആയിരിക്കണം എന്നുള്ള നിര്‍ദേശവുമാണ്. പ്രസ്തുത വിധിയുടെ രണ്ടാം ഭാഗം ഇപ്രകാരം ആണ്. AIR 1996 SC 3126 Part 2 “Another controversy which was raised before us relate to the appointment made on or after January 1. 1971 up to the date of the judgment of this court. It is submitted that in respect of some posts, appointment have been made by both the groups, with the result that in respect of certain offices/posts, there is more than one claimant. At this juncture, it is not possible to give any specific direction as to who among the two contenders is the legitimate incumbent. It is accordingly directed that the status quo as on the date of judgment shall continue until a new Managing Committee is elected. The said Managing Committee can decide the said dispute, if and when decide the said dispute, if necessary”. എന്തുകൊണ്ട് കോടതി ഇങ്ങനെ പറഞ്ഞു? ഈ പറഞ്ഞത്‌ പ്രത്യക സാഹചര്യത്തെ മുന്‍ നിറുത്തി ആയിരുന്നോ? എന്നിങ്ങനെ ഉള്ള സംശയങ്ങള്‍ ചോദിക്കുന്നവര്‍ നിരവധിയനാണ്. പക്ഷെ ഈ കാര്യം കോടതി മാനേജിംഗ് കമ്മറ്റിയെ ചുമതപ്പെടുതിയത് 1934 ലെ സഭാ ഭരണഘടനാ അടിസ്ഥാനത്തില്‍ തന്നെ ആയിരുന്നു. കാരണം സഭയുടെ അസോസിയേഷന്‍ ആണ് മെത്രപോലീത്തന്മാരെ തിരഞ്ഞെടുക്കുന്നതും നിയമിക്കുന്നതും എന്ന് മുകളില്‍ കണ്ടു കഴിഞ്ഞു അപ്രകാരം യോജിച്ച സഭയുടെ അസോസിയേഷനാല്‍ തിരഞ്ഞെടുക്കാത്ത മെത്രപോലീത്തന്മാര്‍ ആയിരുന്നു 1.1.1971 ശേഷം ഇരു കഷിയിലും ഉണ്ടായിരുന്നതു എന്ന് കോടതി കണ്ടെത്തി. അപ്രകാരം ഇരു കഷി ആയി പിരിഞ്ഞതിനു ശേഷം ഒരു സ്ഥാനത്തേക്ക് ഒന്നിലധികം പേര്‍ ഉണ്ടായിരുന്നതു ഒഴിവാക്കേണ്ടതും അങ്ങനെ ഉള്ളവര്‍ക്ക് നിയമപരമായ അംഗീകാരം കൊടുക്കുന്നതിനും അവര്‍ക്ക് ഭദ്രാസന ഭരണം ഏല്പിച്ചു കൊടുക്കുന്നതിനും അസോസിയേഷന്‍, അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി എന്നിവയുടെ ചുമതല തന്നെ ആയിരുന്നു. അതാണ് സഭയില്‍ നില നിന്നിരുന്ന കീഴ്വഴക്കവും നടപടിയും. ആയതിനാല്‍ ഇവിടെ ഒരു പ്രത്യക സാഹചര്യം ഉണ്ടായില്ല എന്നതാണ് വസ്തുത. സഭയില്‍ നില നിന്നിരുന്ന കാര്യങ്ങള്‍ ബഹു സുപ്രീം കോടതി ഊന്നിപ്പറയുക മാത്രമാണ് ഉണ്ടായതു. എന്നാല്‍ ഇവിടെ പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായത് മലങ്കര മെത്രപോലീത്ത തെരഞ്ഞെടുപ്പാണ്. അത് കൃത്യമായി നടക്കുകയും ചെയ്തു. ചുരുക്കത്തില്‍ മെത്രപോലീത്തമാരുടെ സമയബന്ധിത ട്രാന്‍സ്ഫര്‍ ഒരു നിയമം ആയി മാനേജിംഗ് കമ്മറ്റി പാസാക്കിയാല്‍ അത് അട്ടിമറിക്കുന്നത്തിന്‍ മലങ്കര മെത്രപോളിതയ്ക്കോ, പരി സുന്നഹദോസിനോ, മറ്റു സമതികല്‍ക്കോ അവകാശം ഇല്ല എന്ന് വീണ്ടും അടിവരയിട്ടു പറയട്ടെ. അതോടൊപ്പം ഈ അവസരത്തില്‍ മാനേജിംഗ് കമ്മറ്റി ഐകകണ്ടേന പാസ്സാക്കിയ പ്രമേയം തന്നെ മതിയാകും അത് നടപ്പില്‍ വരുത്തുന്നതിനും. ഇനിയും ഇപ്രകാരം കാര്യങ്ങള്‍ അവസാനിച്ചില്ല എങ്കില്‍ മലങ്കര സഭയുടെ അവസാന വാക്കായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വിളിച്ചു കൂട്ടി തീരുമാനം കൈക്കൊള്ളവുന്നതും അത് ഏവരും അന്ഗീകരിക്കെണ്ടതുമാണ്. അതും ബഹു സുപ്രീം കോടതി വിധിയിലൂടെ നമുക്ക് ഉറപ്പു നല്‍കുന്നു.

മലങ്കര സഭയില്‍ തികച്ചും ഭരണഘടനാതിഷ്ടിടതവും ജനധ്യപത്യപരവും ആയി തിരഞ്ഞെടുക്കപ്പെട്ട സമതിയാണ് മാനേജിംഗ് കമ്മറ്റി. അതുകൊണ്ട് തന്നെ ആ കമ്മറ്റി തീരുമാനം വിലപ്പെട്ടതും ആണ്. നിയമാനുസരണം കൊണ്ടുവന്ന പ്രമേയം പിന്നീടു അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് യാതൊരു തടസ്സവും ഉണ്ടാകുവാന്‍ പാടില്ലാത്തതും അങ്ങനെ ഉണ്ടായാല്‍ അത് നിയമ വിരുദ്ധവും ആകുന്നു.

ഈ നിയമാനുസൃത സമതിയില്‍ മലങ്കര മെത്രപോലീത്ത ശേഷം മെത്രപോലീത്തന്മാരും തിരഞ്ഞെടുക്കപ്പെട്ട സഭാ സ്ഥാനികള്‍ ആയ സഭാ വൈദീക അല്‍മായ ട്രസ്റിമാരും സെക്രട്ടറി കൂടാതെ തിരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റി നോമിനറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവര്‍ എല്ലാം അംഗങ്ങള്‍ ആയി ഉണ്ട്. ഒരു പ്രമേയമോ അജണ്ടയോ ചര്‍ച്ചക്ക് വരുമ്പോള്‍ അനുകൂലവും പ്രതികൂലവും ആയി സംസാരിക്കാന്‍ ഈ ഉത്തരവാദപ്പെട്ട എല്ലാവര്ക്കും അവസരവും ഉണ്ട്. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ വോട്ടിനിട്ട് തീരുമാനിക്കാവുന്ന സംവിധാനവും ഉണ്ട്. ട്രാന്‍സ്ഫര്‍ വിഷയം മാനേജിംഗ് കമ്മറ്റി പരിശോദിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് ആരും സംസാരിച്ചില്ല എന്നതാണ് വസ്തുത. തിരുവനന്തപുരം ഭദ്രാസനത്തില്‍ നിന്നും ഈ വിഷയം സംബന്ദിച്ചു കോടതിയില്‍ കേസ് നല്‍കിയ ആള്‍ക്ക് പോലും എതിര്‍ അഭിപ്രായം ഉണ്ടായില്ല എന്നതും പിന്നീടു അത് പിന്‍വലിച്ചതും പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. ആ സഹചര്യത്തില്‍ ഇപ്പോള്‍ പാസാക്കിയ പ്രമേയത്തിന് പൂര്‍ണ നിയമ പിന്‍ബലവും ഉണ്ട് എന്ന് നാം മറക്കരുത്. അതോടൊപ്പം ഈ പ്രമേയത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു മലങ്കര മെത്രപോലീത്ത എത്രയും വേഗം തീരുമാനം കൈക്കൊള്ളുകയാണ്‌ വേണ്ടത്

മലങ്കര സഭയില്‍ പൊതുവായ രീതിയില്‍ മെത്രോപോലിത്തമാരുടെ ട്രാന്‍സ്ഫര്‍ നടപ്പാക്കണോ ?

View Results

Loading ... Loading ...

എന്താണ് മലങ്കര സഭ? എന്താണ് മലങ്കര സഭയുടെ സ്വഭാവം?