OVS - Latest NewsOVS-Kerala News

“ജീവിതത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ ക്രിസ്തുവിലൂടെ അതിജീവിക്കണം”ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത

അയിരൂര്‍ : വെല്ലുവിളികളെ ക്രിസ്തുവിലൂടെ അതിജീവിക്കാന്‍ കഴിയണമെന്ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം അയിരൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക് സ്‌  ചെറിയപളളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ തിരുമേനി. നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എം വൈസ്പ്രസിഡന്‍റ് റവ.ഫാ.അജി തോമസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്ത്, പ്രൊഫ.പി.എ.ഉമ്മന്‍, ശ്രീ.അനു വി.വര്‍ഗീസ്, ഡോ.റോബിന്‍ പി.മാത്യു, ശ്രീമതി വിമല സൂസന്‍ വര്‍ഗീസ്, ശ്രീ.ജിജിന്‍ മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. “വിദ്യാര്‍ത്ഥികളും ജീവിത ദര്‍ശനവും” എന്ന വിഷയത്തെ ആസ്പദമാക്കി എം.ജി.ഒ.സി.എസ്.എം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ.ഫാ.ഫിലന്‍ പി.മാത്യു ക്ലാസ്സ് നയിച്ചു.

വാര്‍ത്ത : സിനു തോമസ്‌