അഭിവന്ദ്യ ക്രിസോസ്റ്റമോസ് തിരുമേനിക്ക് അയർലണ്ടിൽ സ്വീകരണം
ഡബ്ലിൻ:-നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിക്ക് അയർലണ്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ആദ്യമായി അയർലണ്ടിൽ സന്ദർശനം നടത്തുന്ന അഭിവന്ദ്യ തിരുമേനിയെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഡബ്ലിൻ എയർപോർട്ടിൽ സ്വീകരിച്ചു. 20/06/2016 തിങ്കളാഴ്ച അയർലണ്ടിലെ കാതോലിക്കേറ്റ് കേന്ദ്രമായ ഡബ്ലിൻ മലങ്കര മന്ദിരത്തിൽ എത്തിച്ചേർന്ന അഭിവന്ദ്യ തിരുമേനിയെ ഡബ്ലിൻ സെൻറ് തോമസ് ഇടവക അംഗങ്ങൾ ആദരപൂർവം സ്വീകരിച്ചു. മലങ്കര മന്ദിരത്തിൽ അഭിവന്ദ്യ തിരുമേനിമാരുടെ കാർമികത്വത്തിൽ സന്ധ്യാ നമസ്കാരം നടത്തപ്പെട്ടു.തുടർന്ന് അഭിവന്ദ്യ ക്രിസോസ്റ്റമോസ് തിരുമേനി ധ്യാന പ്രസംഗം നടത്തി. വികാരിഫാ. അനിഷ് കെ. സാം സ്വാഗതം ആശംസിച്ചു. ഫാ. റ്റി. ജോർജ്, ഫാ. എൽദോ വർഗീസ് എന്നിവർ സന്നിഹിതർ ആയിരുന്നു. 22/06/2016 ബുധനാഴ്‌ച ഡ്രോഹിഡാ സെൻറ് പീറ്റേഴ്‌സ് & സെൻറ് പോൾസ് പള്ളിയിൽ സ്വീകരണവും സന്ധ്യാ നമസ്കാരവും ധ്യാന പ്രസംഗവും നടത്തപ്പെടും.