OVS - Latest NewsOVS-Kerala News

പരുമല പെരുന്നാൾ ; 36-മത് വടക്കൻ മേഖല തീർത്ഥാടന യാത്ര മുളന്തുരുത്തിയിൽ നിന്നും

കൊച്ചി : മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 122-മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് വടക്കൻ മേഖല  തീർത്ഥാടന യാത്രസംഘത്തിന്റെ ആഭിമുഖ്യത്തിൽ യുവജന പ്രസ്ഥാന കമ്മിറ്റികളുമായി ചേർന്ന് നടത്തുന്ന 36-മത് കാൽനട തീർത്ഥാടന യാത്ര പരിശുദ്ധന്റെ മാതൃ ഇടവകയായ മുളന്തുരുത്തി മാർത്തോമ്മൻ ഓർത്തഡോക്സ് പള്ളിയിൽ നിന്ന് ഒക്ടോബർ 30ന് ആരംഭിക്കുകയാണ്.

രാവിലെ 5.30 മണിക്ക് കൊച്ചി ഭദ്രാസന അധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസിന്റെ മുഖ്യ കാർമ്മീകത്വത്തിൽ വിശുദ്ധ കുർബ്ബാനയോടെ 8 മണിക്ക് തീർത്ഥാടന യാത്രയെ ആശീർവദിക്കും.യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് അഭിസംബോധന ചെയ്യും.തീർത്ഥാടന യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾ ഒക്ടോബർ 17 ന് മുമ്പായി പേരുകൾ രെജിസ്റ്റർ ചെയ്യണ്ടതാണ്.

വിശദാംശങ്ങൾ അടങ്ങിയ നോട്ടീസ് ചുവടെ.