OVS - Latest NewsOVS-Kerala News

ഡിജിറ്റൽ വൽക്കരണവുമായി ഓർത്തഡോക്സ് സഭാ ; ഡേറ്റാ സെന്ററും ഓൺലൈൻ മീഡിയയ്ക്കും തുടക്കം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രീകൃത ഡാറ്റ സെൻറർ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കൂദാശ ചെയ്തു. സഭാ സംബന്ധമായ എല്ലാ വിവരങ്ങളും കേന്ദ്ര, ഭദ്രാസന , ഇടവക തലത്തിൽ സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡാറ്റാ സെൻറർ രൂപീകരിക്കുന്നത്.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ കാതോലിക്കേറ്റ് ഓൺലൈൻ മീഡിയായുടെ ലോഗോ പ്രകാശനം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിർവഹിച്ചു.വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി ശ്രീ. റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ, ഫാ. ബൈജു ജോൺസൻ, ഫാ. ബ്രിജിത്ത് കെ. ബേബി എന്നിവർ സന്നിഹിതരായിരുന്നു.

Official Facebook Page : https://www.facebook.com/profile.php?id=61565333385535

Official YouTube Page : https://www.youtube.com/@CatholicateOnlineMedia