OVS - Latest NewsOVS-Kerala News

കുറുപ്പംപടി പള്ളിക്കേസ്‌ ; ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യം തള്ളി

പെരുമ്പാവൂർ :അങ്കമാലി ഭദ്രാസനത്തിലെ കുറുപ്പുംപടി സെൻ്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി മലങ്കര സഭയുടെതാണെന്നും മലങ്കര സഭയുടെ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും പള്ളിയും പള്ളിയുടെ വസ്തുവകകളും മലങ്കര സഭയുടെ വികാരി വി.വി.ബഹനാൻ കോർ എപ്പിസ്കോപ്പക്ക് കൈമാറണം എന്നുമുള്ള ബഹുമാനപ്പെട്ട എറണാകുളം ഫസ്റ്റ് അഡീഷണൽ ജില്ലാ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ബഹുമാനപ്പെട്ട ഹൈക്കോടതി നിരാകരിച്ചു. അപ്പീൽ ഫയൽ സ്വീകരിച്ച ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് പുറപ്പെടുവിച്ചു. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ.എം.ജി.ജീവൻ ഹാജരായി.