OVS - Latest NewsOVS-Kerala News

നികുതിപ്പണം കൊണ്ട് ജീവിക്കുന്നവർ നില മറന്ന് പ്രവർത്തിക്കരുത്

മലങ്കര നസ്രാണി മഹാ സംഗമം മലങ്കര സഭാ ചരിത്രത്തിൽ ഇടം പിടിച്ച ദിനം അതിൽ അസഹിഷ്‌ണ പൂണ്ട ചിലരുടെ നിലവിളി കേൾക്കുവാൻ ഇടയായി. സത്യവിരുദ്ധ പ്രസ്താവന നടത്തി പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനുള്ള വിഫല ശ്രമമാണ് നടക്കുന്നത്. 1934 ഭരണഘടനയുടെ ഒറിജിനൽ ഓർത്തഡോക്സ്‌ സഭയുടെ കയ്യിൽ ഇല്ല. ചർച്ച് ബില്ല് മാത്രമേ സഭാ തർക്കത്തിന് പരിഹാരം ഉള്ളൂ എന്നതായിരുന്നു ആ നിലവിളി ശബ്ദ്ദത്തിൽ ഉയർന്ന് കേട്ടത്. സർവ്വീസിൽ നിന്ന് വിരമിച്ചിട്ടും ചാഞ്ഞും ചരിഞ്ഞും ഉള്ള പ്രവർത്ത മികവ് കൊണ്ട് പാവപ്പെട്ടവന്റെ വിയർപ്പിന്റെ അംശം നെറ്റിയിൽ അല്പം പോലും വിയർപ്പ് പൊടിക്കാതെ ഭക്ഷിക്കുന്നവർക്ക് ശരിക്കും ഉള്ള വിയർപ്പിന്റെ വില അറിയണം എന്നില്ല.

സത്യവിരുദ്ധ പ്രസ്താവന പറയാൻ ഇൻഡ്യയിൽ IAS റാങ്ക് വേണം എന്നില്ല. ആർക്കും എന്തും പറയാം അതിന് ഐ എ സുകാരൻ എന്നോ സാധാരണക്കാരൻ എന്ന വ്യത്യാസമില്ല. പക്ഷെ പറയുന്ന വിഡ്ഢിത്തം എത്ര ഉന്നതൻ ആയാലും മറ്റുള്ളവർ വിശ്വസിച്ചു കൊള്ളണം എന്ന് ശഠിക്കരുതെന്ന് മാത്രം.

ഓർത്തഡോക്സ് സഭ 1934 ലെ ഭരണഘടനയുടെ പകർപ്പ് കാണിച്ചിട്ടില്ല എന്ന ഇണ്ടാസ് കാണിച്ച് മാന്യദേഹം വിരട്ടാൻ നോക്കിയിട്ട് കാലം കുറച്ച് ആയി. അദ്ദേഹത്തോട് വിനീതമായി ഒരു അഭ്യത്ഥന ഉള്ളത് അങ്ങ് ഈ സത്യവിരുദ്ധ പ്രസ്താവന നടത്തുന്നതിന് മുമ്പ് അങ്ങക്ക് ചുറ്റുമുള്ള പിതാക്കന്മാരോടു ഒന്ന് ചോദിക്കണം. കാരണം താങ്കൾ പിന്താങ്ങുന്ന, വേദി പങ്കിടുന്ന വിഭാഗത്തിലെ തലവൻ ഉൾപ്പടെ ഉള്ള സീനിയർ മെത്രാപ്പോലീത്തമാർ 1934 -ലെ സഭാ ഭരണഘന അംഗീകരിച്ച് ബഹു. കോടതിയിൽ ഒപ്പിട്ടു കൊടുത്ത് വിധയത്വം പ്രഖ്യാപിച്ചവർ ആണ്. വിവരാവകാശം വഴി അതിന്റെയും ഒർജിനൽ താങ്കൾ ഒന്ന് കാണുന്നത് നല്ലതായിരിക്കും. ബഹു. കീഴ്കോടതികളും, പിന്നീട് ഇൻഡ്യയുടെ പരമോന്നത നീതിപീഠവും 1958 മുതലുള്ള മലങ്കര സഭയെ സംബന്ധിച്ച വിധികളിലെല്ലാം വിശദമായി പഠിച്ച് അരക്കിട്ടുറപ്പിച്ച ഭരണഘടനയാണ് 1934 -ലെ ഭരണഘടന. അതിന് വിധേയപ്പെട്ട് തന്നെയാണ് 1958 -ലെ സഭ യോജിപ്പുണ്ടായതും പന്ത്രണ്ട് വർഷം അത് തുടർന്നതും. പിന്നെയും ഇടങ്കോലിട്ട് സഭയെ പിളർത്തിയതും സമാധാനം ഇല്ലാതാക്കിയതും ആരാണെന്നും എന്തിന് വേണ്ടിയാണെന്നും മറ്റുമുള്ള ചരിത്രം എല്ലാവർക്കും അറിവുള്ളതാണ്. അന്ത്യോഖ്യായുടെ പരി. പിതാക്കന്മാർ ഈ ഭരണഘടനയുടെ അന്തസത്ത മനസിലാക്കി പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തയുമായ മലങ്കര ഓർത്തഡോക്സ്‌ സഭാ തലവനെ അംഗീകരിക്കുകയൂം ചെയ്തിട്ടുള്ളതാണ്, അന്ന് ഒന്നും ഇല്ലാത്ത ന്യൂനത എങ്ങനെ ആണ് ഇപ്പോൾ ഉണ്ടായത്?

പൗരസ്ത്യ കാതോലിക്ക-മലങ്കര മെത്രാപ്പോലീത്ത ആയ സഭാ തലവനെ അധികാര ഹുങ്കിന്റെയും, പക്ഷപാത നിലപാടിനെയും വെളിച്ചത്തിൽ അധികാരത്തിന്റെ പിൻബലമുയോഗിച്ച് സ്വന്തം ഓഫീസിൽ വിളിച്ച് വരുത്തി അപമാനിച്ച് വിടാം എന്ന വ്യാമോഹം നടക്കാതെ പോയതിന്റെ ഇച്ഛാഭംഗം ഇപ്പോഴും തീർന്നിട്ടില്ല എന്നതാണ് ആ നിരുത്തരവാദപരമായ പ്രസ്താവനയിൽ നിന്ന് പൊതുസമൂഹം മനസിലാക്കുന്നത്. കീഴ്കോടതി മുതൽ ബഹു. സുപ്രീം കോടതിവരെ ഇഴകീറി പരിശോധിച്ച് ഇന്ത്യയുടെ ഭരണഘടന നിലവിൽ വരും മുമ്പേ തയ്യാറാക്കിയ സഭാ ഭരണഘടനാ എന്ന നിലയിൽ സഭയുടെ ദീർഘ വീക്ഷണത്തെയും, കെട്ടുറപ്പിനെയും മുക്തകണ്ഡം പ്രശംസിക്കുകയും യാതൊരു ന്യൂനതയും ഇല്ല എന്നും, ഇത് പ്രകാരം മാത്രമേ സഭയുടെ ദേവാലയങ്ങൾ ഭരിക്കപ്പെടാവു എന്നും വിധി പറയുകയും ചെയ്‌ത ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ വഹേളിക്കുവാനും, ഭരണഘടനാ മൂല്യം ഉയർത്തിപിടിക്കണ്ട ഉദ്യോഗസ്ഥർ അത് പരസ്യമായി അപഹസിക്കുകയും ചെയ്യുന്നത് ഭാരത സഭാ എന്ന നിലയിൽ മലങ്കര ഓർത്തഡോക്സ്‌ സഭക്ക് കൂട്ടുനിൽക്കുവാൻ കഴിയുന്നതല്ല. സഭാ വിഷയം പറഞ്ഞു തീർക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അത് ഞങ്ങൾക്ക് ആവശ്യമില്ല. കോടതി വഴിയുള്ള തീർപ്പ് മതി എന്ന് പറഞ്ഞവർ ബഹു. കോടതികൾ മലങ്കര സഭയുടെ നിലപാടും, ഭരണ ഘടനയും സാധുവാണ് എന്നും അപ്രകാരം തെരഞ്ഞെടുക്കപെട്ട മലങ്കര മെത്രാപ്പോലീത്തയായും കാതോലിക്കയും മാത്രമേ മലങ്കര സഭയുടെ പള്ളികളികളിൽ അധികാരം നടത്തുവാൻ പാടൊള്ളു എന്നും പ്രഖ്യാപിച്ചപ്പോൾ അതിനെ തള്ളി ഞങ്ങൾക്ക് കോടതി വേണ്ട, മധ്യസ്ഥത മതി എന്ന് നിലപാടില്ലാതെ മലക്കം മറിഞ്ഞു പറയുമ്പോൾ മലങ്കര ഓർത്തഡോക്സ്‌ സഭക്ക് ഒരു നിലപാടെ ഒള്ളു എന്നും അത് ബഹു. കോടതി മുമ്പാകെ ബോധിപ്പിച്ച് ആ വിധി പ്രകാരം പരിഹാരം കാണണം എന്നും അന്നും ഇന്നും പറയുന്നു. അതിൽ വെള്ളം ചേർക്കാൻ സാമൂഹിക പ്രതിബദ്ധത ഉള്ള മലങ്കര സഭയ്ക്ക് ആവില്ല. പഞ്ചായത്ത് മുതൽ സർക്കാരിന്റെ എല്ലാ ഭരണ കാര്യങ്ങളും ദിനം പ്രതി ഇന്ത്യൻ ഭരണഘടനയുടെ ഒർജിനൽ നോക്കിയാണോ ഈ ബഹുമാന്യ വെക്തി നടപ്പാക്കുന്നത്?

ചർച്ച്ബില്ലിന്റെ നിലയും ഇനിയും അതിനുള്ള വിലയും ഭരണഘടന സ്ഥാനിയായ ബഹു. കേരള ഗവർണ്ണർ നടത്തിയ പ്രസ്താവനയിൽ കൂടി മനസിലാക്കിയാൽ കൂടുതൽ വിവരണം ആവശ്യമില്ല. ബഹു. സുപ്രീം കോടതി വിധി രാജ്യത്ത് നിയമം ആയിരിക്കെ അതിന് മുകളിൽ ഒരു നിയമം എന്നത് ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥയോട് ഉള്ള വെല്ലുവിളിയാണ്. ഉന്നത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ ഇത്തരം വിഷയങ്ങളിൽ പക്ഷം പിടിച്ച് പൊതുസമൂഹത്തിൽ കലഹം ഉണ്ടാക്കൻ ശ്രമിക്കുമ്പോൾ ഉത്തരവാദപെട്ടവർ നടപടിയെടുക്കണം എന്ന് ആവശ്യപെടുന്നതിനും മടിക്കുന്നില്ല. ഇത്തരം ഉന്നത സ്ഥാനികളുടെ നിരുത്തരവാദപരമായ പ്രസ്താവനയോടുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത

ആചന്ദ്രതാരമേ സന്തതിപ്രവേശമേ !