OVS - Latest NewsOVS-Kerala News

ഹൈകോടതി പോലീസിനെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചു

മൂവാറ്റുപുഴ: പുളിന്താനം സെൻ്റ് ജോൺസ് ബസ്ഫാഗെ ഓർത്തഡോക്സ് സുറിയാനിപ്പളളിയെ സംബന്ധിച്ച് കേരളാ ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടുള്ള പോലീസ് സംരക്ഷണ ഉത്തരവ് നടപ്പാക്കാത്തതിന് എതിരെ പള്ളി വികാരി ചെനയപ്പിള്ളിൽ ഐസക്ക് കോർ എപ്പിസ്കോപ്പായും സഹ വികാരി ഫാ. ഫിലിപ്പ് അരിമ്പാഞ്ചിറയിലും ചേർന്ന് നൽകിയ കോടതി അലക്ഷ്യ ഹർജി നിലനിൽക്കുമെന്ന് കണ്ടെത്തി, തുടർ നടപടി സ്വീകരിക്കുന്നതിനായി കേരളാ ഹൈക്കോടതി ഫെബ്രുവരി 8 ലെക്ക് മാറ്റി വച്ചു.

1934 ഭരണഘടനയനുസരിച്ചുള്ള വികാരിമാർ, ഇടവക മെത്രാപ്പോലീത്താ, മലങ്കര മെത്രാപ്പോലീത്ത തുടങ്ങിവർക്ക് പള്ളിയിൽ പ്രവേശിക്കുവാനും ആരാധന അർപ്പിക്കുവാനുമുള്ള പോലീസ് സംരക്ഷണം ഒരുക്കണം എന്ന് 13/4/2023 ൽ വിധി പ്രസ്ഥാവിക്കുകയും മേൽ വിധി 2 മാസത്തിനുള്ളിൽ നടപ്പാക്കണം എന്ന് പോത്താനിക്കാട് SHO ക്ക് ഉത്തരവ് കൊടുക്കുകയും ചെയ്തു. എന്നാൽ ഈ വിധി നടപ്പാക്കാത്തതിന് എതിരെയാണ് കോടതി അലക്ഷ്യ ഹർജി.

കോടതി അലക്ഷ്യ ഹർജി പല തവണ കോടതി പരിഗണിക്കുകയും പല നിർദേശങ്ങൾ കോടതി കൊടുക്കുകയും ചെയ്തു. എന്നാൽ നാളിതുവരെ വിധി നടപ്പാക്കാത്ത സാഹചര്യത്തിൽ പോത്താനിക്കാട് SHO ശ്രി ഷിബിൻ കെ. എ. യാക്കോബായ വിഭാഗം വൈദികനായ കെ. കെ മാത്യൂസ്, മറ്റു പ്രതികളായ നോബി സ്ക്കറിയാ, എൽദോസ് വർഗീസ്, ബേസിൽ മാത്യു, ബാബു ജോൺ എന്നിവർക്ക് എതിരെയാണ് കോടതി ഉത്തരവ്.

കോടതി ഉത്തരവ് പാലിക്കുന്നതിന് ശ്രമം നടത്തി വരികയാണ് എന്ന് സർക്കാരിന് വേണ്ടി അഡിഷണൽ അഡ്വക്കേറ്റ് കോടതിയിൽ വാദിച്ചു എങ്കിലും കോടതി ഉത്തരവ് പാലിക്കാത്തത് വഴി കോടതി അലക്ഷ്യം പ്രതികൾ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് കോടതി കണ്ടെത്തി.

ഈ പള്ളിയുടെ കേസ് സുപ്രിം കോടതി പരിഗണിക്കുന്നു എന്ന് മറ്റ് പ്രതികൾ കോടതിയിൽ പറഞ്ഞു എങ്കിലും അതിൻമേൽ ഇടക്കാല ഉത്തരവുകൾ ഒന്നും ബഹു സുപ്രിം കോടതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ നിലവിലെ ഉത്തരവ് പാലിക്കാൻ പ്രതികൾ ബാധ്യസ്ഥരാണ് എന്നും, അയതിനാൽ പ്രതികൾ എല്ലാവരും ഇപ്പോഴും കോടതി അലക്ഷ്യം തുടരുന്നതുമാകയാൽ നടപടിയുമായി മുന്നോട്ട് പോകുന്നതിന് കോടതി ഉത്തരവായി.

ജനുവരി 10 -ന് കോടതി ഉത്തരവ് പാലിക്കാൻ തടസം നിന്ന 30 ഓളം യാക്കോബായ വിശ്വാസികൾക്കും കണ്ടാൽ തിരിച്ചറിയുന്ന മറ്റ് 400 പേർക്ക് എതിരെ പോത്താനിക്കാട് SHO കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ എസ് ശ്രീകുമാർ അഡ്വ റോഷൻ ഡി അലക്സാണ്ടർ എന്നിവർ ഹാജരായി.

2017-ലെ വിധിക്ക്‌ വിരുദ്ധമായ ഉത്തരവു നൽകരുത്: കേസുകൾ വേഗത്തിൽ തീർപ്പാക്കണം