OVS - Latest NewsOVS-Pravasi News

കുവൈറ്റ് പഴയപള്ളിയുടെ നവതിയോട് അനുബന്ധിചുള്ള ലോഗോ പ്രകാശനം ചെയ്തു.

കുവൈറ്റ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പൈതൃകം ഉൾക്കൊണ്ട് കൊണ്ട് കുവൈറ്റിന്റെ മണ്ണിൽ രൂപീകൃതമായ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ നവതി ജനറൽ കൺവീനർ ശ്രീ. ബാബു പുന്നൂസിൽ നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി റവ.ഫാ. ഏബ്രഹാം പി. ജെ. പ്രകാശനം ചെയ്തു.

അഹ്മദി സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക ട്രസ്റ്റി ശ്രീ. അലക്സാണ്ടർ എ. ഏബ്രഹാം, സെക്രട്ടറി ശ്രീ. ജോൺസൺ കെ., മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം ശ്രീ. പോൾ വർഗീസ്, നവതി മീഡിയ കൺവീനർ ബൈജു ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു.

ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം2023 ഡിസംബർ 21 ന് വൈകുന്നേരം 8.30 മുതൽ അഹ്മദി, സെന്റ് പോൾസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്ത ഭദ്രാസനാധിപൻ അഭിവന്ദ്യ. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത, അഹ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പൊലീത്ത, ഇടവക വികാരി റവ.ഫാ. ഏബ്രഹാം പി. ജെ., മറ്റ് വൈദികർ, വിശിഷ്ട അതിഥികൾ എന്നിവർ പങ്കെടുക്കുന്നു.  പ്രസ്തുത സമ്മേളനത്തിൽ ഭവന നിർമ്മാണ പദ്ധതി, വിദ്യാഭ്യാസ സഹായ പദ്ധതി,സ്വയം തൊഴില്‍ പദ്ധതി എന്നീ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തപ്പെടുന്നു.

മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോൿസ്‌ വലിയ പള്ളി ഇടവക അംഗം ശ്രീ ബോബി ജി ജോൺ രൂപകൽപന ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.