OVS - Latest NewsOVS-Kerala News

ഓ വി സ് നിർമ്മിച്ച ആറാംകൽപനയിലെ നായക കഥാപാത്രം – വിനോദ് തോമസ് ഇനി ഓർമ്മ

മനുഷ്യസ്നേഹിയായ കലാകാരൻ, ജന്മംകൊണ്ട് ഓർത്തഡോക്സ് സഭാംഗമായ വിനോദ് തോമസ് , ജാതി മത ഭേദമെന്യേ അമ്പലങ്ങളിലും, പള്ളികളിലും, മോസ്കുകളിലും പ്രാർത്ഥനകൾ നടത്തി ഒരു സർവ്വമത വിശ്വാസിയായി ജീവിച്ചു, എവിടെയും എന്തുകാര്യത്തിനും സന്തോഷത്തോടെ, വളരെ ആൽമാർത്ഥതയോടെ പ്രവർത്തിക്കുന്ന വിനോദിനെയാണ് നമ്മൾക്ക് കാണാൻ കഴിയുക. ഓ.വി.ബി.എസിന്റെ 2020 വർഷത്തെ ഓരോ ദിവസത്തെ ചിന്താ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഹ്രസ്ചിത്രങ്ങൾ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയിൽ തുടങ്ങി, ഹാപ്പി വെഡ്ഡിംഗ്, അയ്യപ്പനും കോശിയും, കുറി, കുട്ടൻപിള്ളയുടെ ശിവരാത്രി തുടങ്ങി നിരവധി അനവധി ചിത്രങ്ങളിലൂടെ വിനോദ് മലയാളികളുടെ പ്രിയ നടനായി മാറി.

കഴിഞ്ഞ ദിവസം പാമ്പാടിയിൽ വച്ച്, കാറിൽ എസി.യിട്ടു കിടന്നുറങ്ങിയപ്പോൾ വണ്ടിയിൽ ഉണ്ടായ കാർബൺമോണോക്സൈഡ് ശ്വസിച്ചാണ് വിനോദ് മരണപ്പെട്ടത്. തിങ്കൾ വൈകീട്ടുമുതൽ 5 മുതൽ ചൊവ്വ ഉച്ചയ്ക്ക് 12 മണിവരെ പാമ്പാടിയിലെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 2 മണിക്ക് വിനോദിന്റെ ആഗ്രഹപ്രകാരം മുട്ടമ്പലത്തുള്ള പൊതു ശ്മശാനത്തിൽവച്ച് അന്ത്യകർമ്മങ്ങൾ നടക്കുകയും ചെയ്യും.