OVS - Latest NewsOVS-Kerala News

മലങ്കര ഓർത്തഡോക്സ് സഭയുടെ ലഹരി വിരുദ്ധ വിഭാഗം ഡ്രഗ്ക്സിറ്റ് കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിൽ പ്രവർത്തനം ആരംഭിച്ചു

മലങ്കര ഓർത്തഡോക്സ് സഭയുടെ   ഹ്യൂമൻ എംപവർ ഡിപ്പാർട്ട്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന *ഡ്രഗ്ക്സിറ്റ്*  എന്ന വിഭാഗം ഐപള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ബോധവൽക്കരണ സെമിനാർ നടത്തി. ദേവാലയത്തിന്റെ വികാരിയും, ഭദ്രാസനത്തിലെ ലഹരി വിരുദ്ധ  സമിതിയുടെ അധ്യക്ഷനുമായ ഫാദർ സാജൻ തോമസിന്റെ അധ്യക്ഷതയിൽ, ഭദ്രാസനത്തിലെ എല്ലാ റിസോഴ്സ് പേഴ്സൺസും  യോഗത്തിൽ പങ്കെടുത്തു.

 സാജൻ തോമസ് അച്ചന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം, കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിലെ റിസോഴ്സ് പേഴ്സണായ ഡോക്ടർ സുമൻ അലക്സാണ്ടർ  ( കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ) സഭയിലും സമൂഹത്തിലും വർദ്ധിച്ചുവരുന്ന    ലഹരി ഉപയോഗത്തെ പറ്റി  വിശദമായ ക്ലാസ് നയിച്ചു. അദ്ധ്യാത്മിക തലത്തിലും, സാമൂഹിക രംഗങ്ങളിലും ഉണ്ടാകുന്ന മൂല്യച്യുതിയെ പറ്റിയും  ലഹരി ഉപയോഗം കൊണ്ടുള്ള അപകടത്തെപ്പറ്റിയും  വിശദമായി പ്രതിപാദിച്ചു.  തുടർന്ന് അഡ്വക്കേറ്റ് ജേക്കബ് സി ജോൺ ( മുൻ  ജുഡീഷ്യൽ മജിസ്ട്രേറ്റ് )  അവർകൾ  ഇത്തരം ആളുകൾ നേരിടേണ്ടി വരുന്ന നിയമപരമായ ശിക്ഷ നടപടികളെയും, നമ്മുടെ നിയമത്തിലെ വിവിധ വകുപ്പുകളെ പറ്റിയും വിശദമായി സംസാരിച്ചു.

 തുടർന്ന് ഷാജിമോൻ ബി, ( റിട്ടയേഡ് എക്സൈസ് ഉദ്യോഗസ്ഥൻ ) യുവാക്കളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെപ്പറ്റിയും, അവയിലൂടെ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ പറ്റിയും  ക്ലാസ് നയിച്ചു. കുട്ടികളുടെയും യുവാക്കളുടെയും മാനസിക വളർച്ചയിലെ വിവിധ സ്റ്റേജുകളെ പറ്റിയും അദ്ദേഹം പ്രതിപാദിച്ചു. തുടർന്ന് ശ്രീ സന്തോഷ് ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന ഇന്റർ ആക്ടീവ് സെഷനിൽ സഭയിലെ ഹ്യൂമൻ എംപവർ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ഇടവകയിൽ ഒരു ലഹരി വിരുദ്ധ സമിതി രൂപീകരിക്കുകയും ചെയ്തു.ശ്രീ ജേക്കബ് മാത്യു കുരക്കാരൻ റെ  നേതൃത്വത്തിൽ  30 ഓളം അംഗങ്ങളെ ചേർത്താണ്  സമിതി രൂപീകരിച്ചത്. ഇടവക തലത്തിലും ഭദ്രാസന തലത്തിലും ഉള്ള തുടർ പ്രവർത്തനങ്ങളോട് ചേർന്ന് പ്രവർത്തിക്കുവാൻ  ബഹുമാനപ്പെട്ട സാജൻ തോമസ് അച്ചൻ സമിതിയോട് ആഹ്വാനം ചെയ്തു.

ഭദ്രാസനത്തിലെ മറ്റ്  റിസോഴ്സ് അംഗങ്ങളായ ശ്രീമാൻ സാബു ഡാനിയേൽ, ശ്രി എൽ ജോയിക്കുട്ടി, ശ്രി ലാബി  ജോസ്,ശ്രി തോമസ് പി ജോൺ ,ശ്രി ഷെറീ സി മാത്യു, മുൻ ഭദ്രാസന കൗൺസിൽ അംഗം ശ്രീ മാത്യു വർഗീസ്, കൊട്ടാരക്കര കൺവെൻഷൻ ട്രഷറർ ജോർജ് മാത്യു എന്നിവർ സംബന്ധിച്ചു. എല്ലാ അംഗങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കൊട്ടാരക്കര –  പുനലൂർ ഭദ്രാസന റിസോഴ്സ് അംഗം ശ്രീ ലാബി ജോസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുൻ ഭദ്രാസന കൗൺസിൽ അംഗവും ഇടവക ട്രസ്റ്റിയുമായ  ശ്രീമാൻ പി എം ജി കുരാക്കാരൻ  നന്ദി പ്രകാശിപ്പിച്ചു.