Outside KeralaOVS - Latest News

ഡൽഹി ഭദ്രാസന സൺഡേസ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനം നടത്തി

ന്യൂഡൽഹി : മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനതലത്തിലുള്ള (OSSAE-OKR) സണ്ടേസ്കൂൾ അദ്ധ്യാപകരുടെ വാർഷിക സമ്മേളനം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം 10 മണിക്ക് നടന്നു. ഡൽഹി ഭദ്രാസനത്തിൽപ്പെട്ട 16 ദേവാലയങ്ങളിൽ നിന്നുമായി 150 ഓളം പ്രതിനിധികൾ ഈ കോൺഫറൻസിൽ പങ്കെടുത്തു “ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രെ” എന്ന മുഖ്യ ചിന്താവിഷയത്തെ ആസ്പദമാക്കി റവ. ഫാ. ജോൺ റ്റി വർഗീസ്സ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡൽഹി ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റും, ഇടവക വികാരിയുമായ റവ. ഫാ. ജോൺ കെ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു, ഡൽഹി ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ആനി വർഗീസ്, നോയിഡ മാർ ഗ്രീഗോറിയോസ് ഇടവക വികാരി റവ. ഫാ. റ്റി. ജെ. ജോൺസൻ, സെന്റ് ജോൺസ്‌ മയൂർ വിഹാർ ഫേസ് വൺ ഇടവക വികാരി റവ. ഫാ. അജി കെ ചാക്കോ, മീററ്റ് മാർ ഗ്രീഗോറിയോസ് ഇടവക വികാരി റവ. ഫാ. അൻസൽ ജോൺ, ഡിക്കൻ ജോയൽ മാത്യൂ എന്നിവർ പങ്കെടുത്തു.