OVS - Latest NewsOVS-Kerala News

ഗോൾഡൻ ജൂബിലി നിറവിൽ ദോഹ മലങ്കര ഓർത്തഡോക്സ് ദേവാലയം

ദോഹ:മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലിയുടെ സമാപനം ഒക്‌ടോബർ 6 വെള്ളിയാഴ്ച 4:30നു ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയ അങ്കണത്തിൽ നിന്നും സമാപന റാലിയോട് കൂടി ആരംഭിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം ഇന്ത്യൻ അംബാസിഡർ H. E. ശ്രീ വിപുൽ ഉത്‌ഘാടനം നിർവഹിച്ചു , ഇടവക മെത്രാപോലീത്ത അഭി. ഗീവർഗീസ് മാർ കൂറിലോസ് തിരുമനസ്സുകൊണ്ട്‌ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിവിധ മത, സാംസകാരിക, സാമൂഹിക നേതാക്കൾ പങ്കെടുത്തു.

AD 52-ൽ കർത്തൃ ശിഷ്യനായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സഭയുടെ പൈതൃകം ഉൾക്കൊണ്ട് കൊണ്ട് ദോഹയുടെ മണ്ണിൽ 1973 ൽ അന്നത്തെ ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്താ അഭി. മാത്യുസ് മാർ അത്താനാസിയോസ് (പിന്നീട് പരിശുദ്ധ മാത്യുസ് പ്രഥമൻ കാതോലിക്കാബാവ) തിരുമനസിന്റെ കല്പനയാൽ രൂപീകൃതമായ മലങ്കര സഭയുടെ സ്വതന്ത്ര ദേവാലയം, ദോഹ മലങ്കര ഓർത്തഡോക്സ് ഇടവക ഇന്ന് ശ്രേഷ്ഠതയുടെ നിറവിലാണ്.

അനേകം ആളുകളുടെ കണ്ണ്നീരും, പ്രാർത്ഥനയും കഷ്ടപ്പാടും ഈ ദേവാലയത്തിന്റെ അനുഗ്രഹത്തിന് കാരണമായി എന്ന് നിസംശയം പറയാം. ഇന്ന് 1300-ൽ പരം ആളുകൾ ഒരുമിച്ചു കുടി അതിശ്രേഷ്ഠമായ വിശുദ്ധ ആരാധനയിൽ പങ്കാളികളായി സ്വർഗ്ഗീയ ആരാധനാ നടത്തുന്നു.

ദോഹയിൽ ഓർത്തഡോക്സ് ഇടവക രൂപീകൃതമായതിന്റെ അമ്പതാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം 2023 മേയ് 26 നടത്തപ്പെട്ടു. ജൂബിലി വർഷത്തിൽ (1973-2023) സഭ, ഭദ്രാസനം, ജനങ്ങൾ എന്നിവക്ക് മുൻഗണന നൽകി ആഘോഷ പ്രവർത്തനങ്ങൾ നടത്തി.ക്രിസ്തീയ മൂല്യങ്ങൾ ഉൾക്കൊണ്ട് ആലംബഹീനർക്കും അശരണർക്കും ഒരു കൈത്താങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ മലബാർ ഭദ്രാസനത്തിലെ കടമ്പഴിപ്പുറം സെൻ്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൻ്റെ പുനർനിർമ്മാണം,മലബാർ ബത്തേരി ,ഇടുക്കി ഭദ്രാസനങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇടവകകളിൽ വി.കുർബാന അർപ്പിക്കുന്നതിനുള്ള സഹായം, ബോംബെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ കാൻസർ സെന്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന Dr .മാർ തെയോഫിലോസ് ആശ്രയഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം, അശുപത്രിയിലേക്കുള്ള സൗജന്യ യാത്രാ സഹായം എന്നിവ നല്കുന്നു.

ഈ സുവർണ്ണ നിമിഷത്തിൽ ഇടവക രൂപീകരണത്തിനായി പ്രാർത്ഥനയോടെ അക്ഷീണം പ്രയത്നിച്ച പൂർവ്വികരെയും, അഭി.പിതാക്കമാരെയും, കാലാ കാലങ്ങളിൽ നേതൃത്വം നൽകിയ ശ്രേഷ്ഠ വൈദീകരെയും, ഇടവക നന്ദി പുരസ്സരം അനുസ്മരിക്കുന്നു.