ചിറളയം കണ്ടനാട് തീർത്ഥയാത്ര – ഒക്ടോബർ 5ന്
ചിറളയം: മലങ്കര സഭയിൽ 13 വർഷക്കാലം നമുക്ക് ആദ്ധ്യാത്മിക ജീവിതം പകർന്നു നൽകിയ ശക്രള്ളാ മാർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് അദ്ദേഹം താമസിക്കുകയും വിശ്വാസികൾക്ക് പ്രബോധനം നൽകിയിട്ടുള്ളതുമായ കുന്നംകുളം ചിറളയം സെന്റ് ലാസറസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും മുൻ പതിവ് പോലെ വികാരി അച്ഛന്റേയും വിശ്വാസികളുടെയും നേതൃത്വത്തിൽ തീർത്ഥയാത്ര ഒക്ടോബർ 5ന് രാവിലെ എത്തിച്ചേരുകയും വി.കുർബ്ബാനയർപ്പിച്ച് വിശുദ്ധന്റെ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തുകയും ചെയ്യുന്നതാണ്. ഒക്ടോബർ 21,22തീയതികളിലാണ് ശക്രള്ളാ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ കണ്ടനാട് പള്ളിയിലും ചിറളയം പള്ളിയിലും ആണ്ടു തോറും നടത്തിവരുന്നത്. കണ്ടനാട് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു കബറിങ്കൽ ധൂപപ്രാർത്ഥന നടത്തുകയും ചെയ്തതിന് ശേഷമാണ് ചിറളയം പള്ളിയിൽ പെരുന്നാൾ കൊടിയേറ്റ് നടത്തുന്നതിന് പള്ളി ഭരണസമിതി ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്. ചിറളയം പള്ളിയിൽ നിന്നും ആഘോഷമായി കണ്ടനാട് പള്ളിയിൽ കൊണ്ടുവന്ന ശക്രള്ളാ ബാവായുടെ ഫോട്ടോയാണ് ഇന്നും ഉപയോഗത്തിൽ ഉള്ളത്.