OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് സഭ കോട്ടയത്ത് കൾച്ചറൽ സെന്റർ നിർമ്മിക്കുന്നു.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയത്ത് കൾച്ചറൽ സെന്റർ നിർമ്മിക്കും. 1700 -ൽ പരം ആളുകൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സാധിക്കുന്നതും 3500 ഓളം ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടത്തുവാനും സാധിക്കുന്ന വിധത്തിൽ എല്ലാ വിധ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതുമായ കർച്ചറൽ സെന്ററിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.

കോട്ടയത്ത് കളക്ട്രേറ്റിന് സമീപം ഉള്ള എം.ഡി. സെമിനാരി കോബൗണ്ടിൽ ആണ് ഇത് നിർമ്മിക്കുന്നത് 80000 -ൽ പരം സ്ക്വയർ ഫീറ്റുള്ള കൾച്ചറൽ സെന്ററിന് ആകെ 4 നിലകളാണ് ഉള്ളത്. താഴത്തെ 2 നില (cellar and Sub cellar) വാഹന പാർക്കിങ്ങ്. മൂന്നും നാലും നിലകൾ ഓഡിറ്റോറിയങ്ങൾ (Ground Floor and First Floor). ഓഡിറ്റോറിയത്തിന്റെ ഓരോ നിലയും 17000 Square feet വീതമാണ്. ഒരു നിലയിൽ ഭക്ഷണം കഴിക്കാൻ ഏതാണ്ട് 750 പേർക്കും സമ്മേളനം ആണങ്കിൽ 1500 പേർക്കും ഇരിക്കുവാൻ സാധിക്കും. ഒന്നാം നിലയിലും ഇതുപോലെ തന്നെയാണ് സൗകര്യങ്ങൾ.

കൂടാതെ First Floor Balcony (10000 square feet) 200 പേർക്ക് ഭക്ഷണം കഴിക്കുവാനും സമ്മേളനമാണങ്കിൽ 400 പേർക്കും ഇരിക്കുവാൻ സാധിക്കും. 2 ഹാളിലും ബാൽക്കണിയിലുമായി ഭക്ഷണം കഴിക്കുവാൻ 1700 പേർക്കും സമ്മേളനമാണങ്കിൽ 3500 പേർക്കും ഇരിക്കുവാൻ സാധിക്കും. ഈ രണ്ട് ഹാളിലുമായി വിവിധ കോൺഫ്രൻസകൾ, എക്സിബിഷനുകൾ, എന്നിവയും നടത്തുവാൻ സാധിക്കും. അടിയന്തിര ഘട്ടങ്ങളിൽ മലങ്കര അസോസിയേഷൻ യോഗവും നടത്താം. ആധുനീക സാങ്കേതിക സംവിധാനങ്ങൾ ഉള്ള സ്റ്റേജുകൾ. 20 പേർക്ക് കയറാവുന്ന 4 Lift, 3 Staircase, 38 Bathroom, 44 Urinals, 50 Washbasin, 2 Green Room attached with bathroom, 3 VIP Lounge, 6 Guest room, 2000 square feet Kitchen, 2000 square feet store room, എന്നീ കാര്യങ്ങൾ പ്ലാനിൽ ഉണ്ട്. കൂടാതെ Air-conditioned ഹാളിനോട് അനുബന്ധിച്ച് solar energy systems, rain water harvesting facility, high quality audiovisual equipment, എന്നിവ എല്ലാം ഉണ്ടാകും. ഇത് നിർമ്മിക്കുന്നത് മാർ ഏലിയാ കത്തീഡ്രലിന്റെ മുൻ വശത്തായി MD Higher Secondary school ലേക്കുള്ള വഴിയുടെ വലത്ത് ഭാഗത്തുള്ള സ്ഥലത്താണ്. ഈ ഓഡിറ്റോറിയത്തിന്റെ കിഴക്ക് ഭാഗത്ത് ഉള്ള സ്ഥലത്ത് ഏതാണ്ട് 500 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കും.

2023 സെപ്റ്റംബർ 26 ന് കൂടിയ സഭാ മാനേജിംഗ് കമ്മിറ്റി യോഗം നിർമ്മാണ ആവശ്യത്തിന് വേണ്ടി ബാങ്ക്‌ ലോൺ എടുക്കുവാൻ തീരുമാനിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന കാര്യമാണ് സഭയുടെ പ്രൗഢി വിളിച്ചോതുന്ന ഒരു ഓഡിറ്റോറിയം നിർമ്മിക്കുക എന്നത്. രണ്ട് വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഈ പ്രോജക്ടിന്റെ അനുമതിക്കായി 2011 മുതൽ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇപ്പോൾ പ്രവൃത്തി പഥത്തിലെത്തുന്നത്. കോട്ടയം നഗരസഭ മുതൽ തിരുവനന്തപുരം ചീഫ് ടൗൺ പ്ലാനിങ്ങ് ഓഫീസ് വരെ ഇതിനായി നിരന്തരം കയറി ഇറങ്ങി. 2017 -ൽ CTP യിൽ നിന്നും നിർമ്മാണ അനുമതി ലഭിച്ചു. 2021 -ൽ കോട്ടയം നഗരസഭയിൽ നിന്നും അനുമതി ലഭിച്ചു. ഇതോടൊപ്പം നാഷണൽ ഹൈവേ അതോറിറ്റി, പരിസ്ഥിതി ആഘാത പഠന സമിതി, കേരള പൊലൂഷൻ കൺട്രോൾ ബോർഡ് ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ അനുമതികളും ലഭിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ചുമതല ഏറ്റെടുത്ത ഉടൻ ബന്ധപ്പെട്ട സമിതികൾ വിളിച്ചു ചേർക്കുകയും എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

സഭയുടെ അഭിമാനമായ ഈ പ്രോജക്ട് പ്രവൃത്തി പഥത്തിൽ കൊണ്ടുവരുന്നതിന് വേണ്ടി യാതൊരു പ്രതിഫലവും പറ്റാതെ ഒരു പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചു വരുന്ന സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ എ.കെ.ജോസഫിന് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ എല്ലാ ആശംസകളും നേരുന്നു.