OVS - Latest NewsOVS-Kerala News

ഏഴാം മാർത്തോമായുടെ കബറിട കൂദാശയും 214-ാമത് ഓർമ്മ പെരുന്നാളും

കോലഞ്ചേരി:- കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ഏഴാം മാർത്തോമ്മായുടെ 214-ാമത് ഓർമ്മപ്പെരുന്നാളും നവീകരിച്ച കബറിട കൂദാശയും പരിശുദ്ധ മുറിമറ്റത്തിൽ ബാവായുടെ സ്മാരക കബറിട സമർപ്പണവും 4,5 തീയതികളിൽ നടത്തപെടും.

ഇന്ന് 5 മണിക്ക് പാമ്പാക്കുട ചെറിയ പള്ളിയിൽ നിന്ന് പരിശുദ്ധ മുറിമറ്റത്തിൽ ബാവായുടെ സ്മാരക പേടകം വാഹന ഘോഷയാത്രയായി കോലഞ്ചേരി പള്ളിയിലേക്ക് കൊണ്ടു വരുന്നതും തുടർന്ന് 6 മണിക്ക് സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കുന്നതുമാണ്. സന്ധ്യാ നമസ്ക്കാരത്തിന് ശേഷം 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയുടെ കൃതജ്ഞതാ ദിനാചരണ ചടങ്ങിൽ സഭയുടെ അൽമായ ട്രസ്റ്റി ശ്രീ റോണി വർഗ്ഗീസ് പ്രഭാക്ഷണം നടത്തുന്നതുമാണ്.

ജൂലൈ 4 രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും വൈകിട്ട് 5:30 ന് വിവിധ പള്ളികളിൽ നിന്നും ഏഴാം മാർത്തോമ്മായുടെ കബറിങ്കലേക്കുള്ള തീർഥയാത്രകൾക്ക് സ്വീകരണവും നൽകുന്നതാണ്. തീർത്ഥയാത്ര പള്ളിയിൽ എത്തിച്ചേർന്നതിന് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാ നമസ്കാരവും കബറിട കൂദാശയും കബറിങ്കൽ ധൂപ പ്രാർത്ഥനയും ശ്ലൈഹിക വാഴ്‌വും, നേർച്ചയും ഉണ്ടായിരിക്കും

ബുധൻ രാവിലെ 7:30 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, കബറിങ്കൽ ധൂപ പ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, നേർച്ച എന്നിവയോട് കൂടി ഏഴാം മാർത്തോമ്മായുടെ ഈ വർഷത്തെ ഓർമ്മ പെരുന്നാൾ സമാപിക്കും.