Outside KeralaOVS - Latest News

‘മാർത്തോമ്മൻ സ്മൃതി സംഗമം’ ജൂലൈയിൽ; സാന്തോം ബസിലിക്കയിൽ കാതോലിക്കാ ബാവാ കുർബാനയർപ്പിക്കും

ചെന്നൈ: ഓർത്തഡോക്സ് സഭ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാചരണം ‘മാർത്തോ മൻ സ്മൃതി സംഗമം’ എന്ന പേരിൽ ജൂലൈ 2, 3 തീയതിക ളിൽ സംഘടിപ്പിക്കും. മാർത്തോ മ്മാ ശ്ലീഹായുടെ കബറിടമുള്ള ചെന്നൈയിൽ നടക്കുന്ന പരിപാ ടികൾക്ക് മദ്രാസ് ഭദ്രാസനം നേതൃത്വം നൽകും.

ജൂലൈ 2-ന് വൈകിട്ട് 6-ന് കോയമ്പേട് സെന്റ് തോമസ് കോ ളജ് ഓഡിറ്റോറിയത്തിൽ നടത്തു ന്ന പൊതു സമ്മേളനത്തിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലി യോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷനാകും. സെന്റ് തോമസ് ദിനമായ ജൂലൈ 3-ന് മൈലാപ്പൂർ സാന്തോം ബസിലിക്കയിൽ സഭാധ്യക്ഷന്റെ മുഖ്യ കാർമികത്വത്തിൽ കുർബാനയും പ്രത്യേക പ്രാർഥനകളും നടത്തും. സഭയിലെ മറ്റു മെത്രാപ്പൊലീത്തമാർ സഹകാർമികരാകും.

മദ്രാസ് ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ പീലക്സിനോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. കോട്ടയം ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയ കോറസ്, അൽമായ ട്രസ്റ്റി റോണി വർഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ഐസ ക്, ഭദ്രാസന കൗൺസിൽ പ്രതി നിധികളായ ഫാ. ഷിനു കെ.തോ മസ്, ഫാ. പ്രദീപ് പൊന്നച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. മാർത്തോമ്മൻ സ്മൃതി സംഗമത്തിൽ സഭാസ്ഥാനികൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ, വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള അൽമായ പ്രതിനിധികൾ, വൈദികർ തുടങ്ങിയവർ പങ്കെടുക്കും. ഒരുക്കങ്ങൾ വിവിധ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ പുരോഗമിക്കുന്നതായി പബ്ലിസിറ്റി കമ്മിറ്റി കൺ വീനർ ഫാ. ജിജി മാത്യു വാകത്താനം അറിയിച്ചു.