OVS - Latest NewsOVS-Kerala News

മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദീകരുടെയും ശുശ്രൂഷകരുടെയും ശമ്പളം വർദ്ധിപ്പിച്ചു.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ വൈദീകരുടെയും ശുശ്രൂഷകരുടെയും ശമ്പളം ഏപ്രിൽ 1 മുതൽ വർദ്ധിപ്പിച്ചു കൊണ്ട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കല്പന പുറപ്പെടുവിച്ചു. 2020-ൽ ശമ്പളം വർദ്ധിപ്പിക്കുന്നതിനായി പരിശുദ്ധ കാതോലിക്കാ ബാവ അദ്ധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ട് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസും അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയും അംഗീകരിച്ചിരുന്നു.

കോവിഡ് – 19 മഹാമാരിയെ തുടർന്ന് ഇടവക – മെത്രാസന തലത്തിൽ സംജാതമായ സാമ്പത്തിക പ്രതിസന്ധി മൂലം 2020 -ൽ പദ്ധതി നടപ്പാക്കുന്നതിന് സാധിച്ചില്ല. 2023 ജനുവരിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വിളിച്ചു കൂട്ടിയ യോഗം 2023 ഏപ്രിൽ മുതൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. 2023 -ൽ ആരംഭിക്കുന്ന പദ്ധതി 2028 വരെ ആക്കുവാനും തീരുമാനിച്ചു.

അടിസ്ഥാന ശമ്പളം:- സേവനം ആരംഭിക്കുന്ന വൈദീകന് അടിസ്ഥാന ശമ്പളം 20000 രൂപയാക്കി. മുൻ പദ്ധതിയിൽ ഇത് 13300 രൂപ ആയിരുന്നു. 6700 രൂപയുടെ വർദ്ധനവ് (20000 -13300 = 6700)

വെയിറ്റേജ്:- അടിസ്ഥാന ശമ്പളം നിശ്ചയിക്കുമ്പോൾ ഒരു വർഷത്തെ സർവ്വീസിന് 200 രൂപ വീതം വെയിറ്റേജ് നൽകണം.

ക്ഷാമബത്ത:- 3 സാമ്പത്തിക വർഷം (2020 മുതൽ) ശബളം വർദ്ധിപ്പിക്കാത്തതിനാൽ പ്രാരംഭ വർഷത്തിൽ 2023 – 24 ൽ 20% തുടർന്നുള്ള വർഷങ്ങളിൽ 25%,30%, 35%, 40% എന്നീ നിരക്കിൽ ക്ഷാമബത്ത നൽകണം.

Contributory Priest Welfare Fund(CPWF):- അടിസ്ഥാന ശമ്പളത്തിന്റെ 5% മെത്രാസനത്തിൽ നിന്നും 5% ശമ്പളത്തിൽ നിന്നും എടുക്കണം.

ആദ്യ വർഷം ലഭിക്കുന്ന ആകെ ശമ്പളം:- സേവനം ആരംഭിക്കുന്ന വൈദീകന് അടിസ്ഥാന ശമ്പളം 20000, D.A. 20%, CPWF 5 % എന്നിവ ഉൾപ്പെടെ 25000 രൂപ (20000+4000+1000) ലഭിക്കും.
10 വർഷം സർവ്വീസ് ഉള്ളവർക്ക് 22000+4400+1100 = 27500 രൂപ
20 വർഷം സർവ്വീസ് ഉള്ളവർക്ക് 24000+4800+1200 = 30000 രൂപ
30 വർഷം സർവ്വീസ് ഉള്ളവർക്ക് 26000+5200+1300= 32500 രൂപ
40 വർഷം സർവ്വീസ് ഉള്ളവർക്ക് 28000+5600+1400 = 35000 രൂപ ആണ് ലഭിക്കുക.

ഇൻക്രിമെന്റ്:- 10 വർഷം വരെ 200 രൂപ
11 മുതൽ 20 വരെ 300 രൂപ.
21 മുതൽ 30 വരെ 400 രൂപ.
31 മുതൽ 40 വരെ 500 രൂപ ആയിരിക്കും.
40 വർഷത്തിനു ശേഷം അടിസ്ഥാന ശമ്പളത്തിൽ മാറ്റമില്ല.

റിട്ടയർമെന്റ്:- റിട്ടയർമെന്റ് പ്രായപരിധി 65 വയസ് ആയിരിക്കും

അലവൻസുകൾ:- ഇടുക്കി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, അങ്കമാലി, കൊച്ചി, തൃശൂർ, കുന്നംകുളം, മലബാർ, സുൽത്താൻ ബത്തേരി, ബ്രഹ്മവാർ എന്നീ ഭദ്രാസനങ്ങളിലെ ശബളത്തോടു കൂടിയ മറ്റ് ജോലി ഇല്ലാത്ത എല്ലാ വൈദീകർക്കും, മറ്റ് മെത്രാസനങ്ങളിൽ 30 ഭവനങ്ങളിൽ കുറവുള്ളതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇടവകകളിൽ സേവനം അനുഷ്ഠിക്കുന്ന ശമ്പളത്തോട് കൂടി മറ്റ് ജോലി ഇല്ലാത്ത എല്ലാ വൈദീകർക്കും 1500 രൂപ അലവൻസ് നൽകണം.

ഇൻഷ്വറൻസ്:- നിലവിലുള്ളതും പെൻഷൻ പറ്റിയതുമായ എല്ലാ വൈദീകർക്കും കുടുംബാംഗങ്ങൾക്കും ഇൻഷ്യറൻസ് പരിരക്ഷ ലഭിക്കും

പെൻഷൻ:- മിനിമം പെൻഷൻ 10000 രൂപ ആയിരിക്കും. മിനിമം പെൻഷൻ ലഭിക്കണമെങ്കിൽ 15 വർഷത്തെ സേവനം പൂർത്തിയായിരിക്കണം.

സബ്സിഡി:- ഇടുക്കി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, അങ്കമാലി, തൃശൂർ, കുന്നംകുളം, മലബാർ, സുൽത്താൻ ബത്തേരി, ബ്രഹ്മവാർ എന്നീ 9 മെത്രാസനങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് നൽകി വരുന്ന സബ്സിഡി തുടരും .

ശുശ്രൂക ശമ്പളം :- പാർട്ട് ടൈം ശുശ്രൂഷകന് കുർബ്ബാന ഉള്ള ആഴ്ചയിൽ 1000 രൂപ നൽകണം.
50 ഭവനങ്ങളിൽ താഴെ വീടുകൾ ഉള്ള ഇടവക – 4500 രൂപ
100 വരെ – 5000
200 വരെ – 6000
300 വരെ -7000
400 വരെ – 8000
500 വരെ -9000
500 ന് മുകളിൽ – 10000 എന്നീ നിരക്കിൽ ശബളം നൽകണം.

വെയിറ്റേജ്:- ഒരു വർഷത്തെ സർവ്വീസിന് 100 രൂപ വെയിറ്റേജ് നൽകണം.