OVS - Latest NewsOVS-Kerala News

വചനിപ്പ് പെരുന്നാളിനും , മാർത്തോമാ നാലാമന്റെ 295 -മത് ഓർമ്മ പെരുന്നാളിനും കൊടിയേറി

കണ്ടനാട്: സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും ഈ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പുണ്യവാനായ മാർത്തോമ്മാ നാലാമൻ മലങ്കര മെത്രാപ്പോലീത്തയുടെ 295 -മത് ഓർമ്മ പെരുന്നാൾ 22 മാർച്ച് 2023 മുതൽ 25 മാർച്ച് 2023 വരെ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു.

22 ബുധനാഴ്ച വൈകിട്ട് സന്ധ്യാ നമസ്കാരത്തെ തുടർന്ന് പെരുന്നാൾ ചടങ്ങുകൾക്ക് വികാരി വെരി റവ ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ കൊടിയുയർത്തി. 23 വ്യാഴാഴ്ച വെളുപ്പിന് അഞ്ചുമണിക്ക് രാത്രി – പ്രഭാത നമസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരം വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം എന്നിവ ഉണ്ടായിരിക്കുന്നത്

24 വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്ക് രാത്രി പ്രഭാത നമസ്കാരം, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരം, വൈകിട്ട് 5:30 മണിക്ക് മാർത്തോമ ഏഴാമൻ മലങ്കര മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നും തീർത്ഥയാത്ര എത്തിച്ചേരുകയും തീർത്ഥയാത്രയ്ക്ക് പള്ളിയിൽ സ്വീകരണം നൽകുന്നതുമാണ്. തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാനമസ്കാരം, അനുസ്മരണ പ്രഭാഷണം, പടിഞ്ഞാറെ കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രധാന പെരുന്നാൾ ദിവസമായ 25 തീയതി ശനിയാഴ്ച രാവിലെ ആറര മണിക്ക് പ്രഭാത നമസ്കാരം തുടർന്ന് ഏഴര മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും മദ്ധ്യസ്ഥപ്രാർത്ഥനയും പള്ളിക്ക് ചുറ്റി പ്രദക്ഷിണവും, തുടർന്ന് സ്നേഹവിരുന്ന്, തുടർന്ന് കൊടിയിറക്കവുമാണ് പ്രധാന ചടങ്ങുകൾ