മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വിവാഹ സഹായ വിതരണം മാർച്ച് 20 ന് കോലഞ്ചേരിയിൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിഹാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതി മത ഭേദമെന്യേ നിർദ്ധനരായ യുവതി – യുവാക്കൾക്കുള്ള സഹായ വിതരണ ഉദ്ഘാടനം 2023 മാർച്ച് 20 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിക്കും. വിവാഹ സഹായ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, കണ്ടനാട് വെസ്റ്റ് മെത്രാസന സെക്രട്ടറി ഫാ.ജോസ് തോമസ്, ഫാ.ജേക്കബ് കുര്യൻ ചെമ്മനം എന്നിവർ പ്രസംഗിക്കുമെന്ന് കൺവീനർ എ.കെ. ജോസഫ് അറിയിച്ചു.