ഭദ്രാസന പാരിഷ് മിഷന് ഒരുങ്ങി കണ്ടനാട് വലിയ പള്ളി

കണ്ടനാട്: മലങ്കര ഓർത്തോഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന പാരിഷ് മിഷൻ, മാർച്ച് 8,9,10,11 (ബുധൻ, വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ ഭദ്രാസന തലപ്പള്ളിയായ കണ്ടനാട് സെൻ്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവായുടെയും, ഭദ്രാസനത്തിലെ വൈദികരുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്നു.

ഭവന സന്ദർശനം, കുടുംബ സംഗമം, ബാലിക ബാലസംഗമം, യുവജന സംഗമം, വനിതാ സംഗമം, സീനിയർ സിറ്റിസൺ ഫെലോഷിപ്പ്, ഗാന ശുശ്രൂഷ, മദ്ധ്യസ്ഥ പ്രാർത്ഥനകൾ, ആത്മീയ പഠന ക്ലാസുകൾ എന്നിവ നടത്തപ്പെടും.

എല്ലാ സഹോദരങ്ങൾക്കും കണ്ടനാട് വലിയ പള്ളിയിലേക്ക് സ്വാഗതം.