OVS-Kerala News

കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷത്തിന് കെടിയേറി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും പുത്തൻകുരിശിൽ ആരംഭിച്ചു. ഭദ്രാസന ദിനത്തിന് മുന്നോടിയായി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഭദ്രാസന തലപ്പള്ളിയായ കണ്ടനാട് സെന്റ . മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ നിന്നും നാലാം മാർത്തോമ മലങ്കര മെത്രാപ്പോലീത്തയുടെ കബറിങ്കൽ നിന്ന് ആരംഭിച്ച വാഹനകൊടി ഘോഷയാത്ര ഇന്നലെ വൈകിട്ട് 5 മണിക്ക് പുത്തൻകുരിശ് പള്ളി അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന പരി. ബസേലിയോസ് ഔഗേൻ പ്രഥമൻ നഗറിലെ കൊടിമരത്തിൽ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. കണ്ടനാട്, വരിക്കോലി കുറിഞ്ഞി, എന്നി ദേവാലയങ്ങളിൽ വാഹനകൊടി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. ഭദ്രാസന ദിനാഘോഷങ്ങളുടെ ജററൽ കൺവീനറും
ഭദ്രാസന സെക്രട്ടറിമായ റവ.ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, വെരി.റവ. ഐസക്ക് മട്ടമേല്‍ കോർ എപ്പിസ്കോപ്പ്, റവ.ഫാ ജേക്കബ് കുര്യൻ, റവ. ജിത്തു മാത്യു ഐക്കരക്കുന്നത്ത്, റവ. ഫാ. യാക്കോബ് തോമസ്, റവ. ഫാ.ജോൺ കുര്യാക്കോസ്, ഫാ. ഗിവർഗ്ഗിസ് ജോൺ, ഫാ.പോൾ മത്തായി, റവ.ഫാ. പോൾ ജോൺ കോനാട്ട്, റവ. ഫാ . ബേസിൽ  ജോർജ്, ഫാ.ജോബി അലക്സ്, ഫാ. അജയ് അലക്സ്, ഫാ. തോമസ് സാബു, ഫാ.തോമസ് ബേബി, ഗ്ലാഡ്സൺ കെ.ചാക്കോ, വി.കെ. വർഗ്ഗീസ്, സജീ വർക്കിച്ചൻ പാടത്ത്, അജു മാത്യു പുന്നയ്ക്കൽ, ഗീവിസ് മർക്കോസ്,പേൾ കണ്ണേത്ത്, എൽദോ ബേബി എന്നിവർ പ്രസംഗിച്ചു.

ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വാഹന ഘോഷയാത്രയായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും പരിശുദ്ധ കാതോലിക്കാ ബാവയെയും, നവാഭിഷിക്ത മെത്രാപ്പോലീത്തന്മാരെയും, സഭ സ്ഥാനികളെയും ആനയിക്കുന്നതും 2.30 ന് പുത്തൻകുരിശ് പള്ളി അങ്കണത്തിൽ പരി. ബസേലിയോസ് ഔഗേൻ പ്രഥമൻ സമ്മേളന നഗരിയിലേക്ക് സ്വീകരിക്കുന്നതുമാണ്.തുടർന്ന് 3 PM ന് നടക്കുന്ന ഭദ്രാസന ദിനാഘോഷ സമ്മേളനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. കൊച്ചി ഭദ്രാസന അധിപൻ അഭി. ഡോ. യാക്കോബ് മാർ ഐറേനീയോസ് മെത്രാപ്പോലീത്ത സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. മലങ്കര സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്തന്മാർക്കും സഭാസ്ഥാനികൾക്കും ഭദ്രാസനത്തിന്റെ അനുമേദനം സമർപ്പിക്കും. വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കൾ സമ്മേളനത്തിൽ സംബന്ധിക്കും. ഭദ്രാസനത്തിലെ സാമൂഹീക ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹാരവും ഇതോടൊപ്പം നടത്തപ്പെടും.