OVS-Kerala News

സഭയുടെ റിട്ടയേഡ് വൈദികരുടെ സൗഹൃദ സംഗമം പരുമലയിൽ സമാപിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ റിട്ടയേഡ് വൈദികരുടെ സൗഹൃദ സംഗമം പരുമലയിൽ സമാപിച്ചു.ചെങ്ങന്നൂർ ഭദ്രാസന അധിപനും വൈദിക സംഘം പ്രസിഡന്റുമായ അഭി. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം തുമ്പമൺ ഭദ്രാസന അധിപൻ അഭി. കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സഭ ഗുരുരത്നം റവ. ഫാ.ഡോക്ടർ ടി. ജെ ജോഷ്വാ അനുഗ്രഹ പ്രഭാഷണം നടത്തി. റവ ഫ. എം പി ജോർജ്, വൈദിക ട്രസ്റ്റി റവ. ഫ. ഡോ.സജി അമയിൽ, പരുമല സെമിനാരി മാനേജർ വെരി റവ ഫാ.പോൾ റമ്പാൻ, വൈദിക സംഘം സെക്രട്ടറി റവ. ഫാ ഡോ. നൈനാൻ ജോർജ് അല്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം എന്നിവർ സംബന്ധിച്ചു. റവ.ഫാ ഐസക് പരിപാടികൾക്ക് നേതൃത്വം നൽകി.