OVS-Pravasi News

സെന്റ് ആൻഡ്രൂ ഓർത്തഡോക്സ് മിഷൻ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

ഗ്ലെൻ ഹെഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് (FYC) റജിസ്ട്രേഷൻ സെന്റ് ആൻഡ്രൂ ഓർത്തഡോക്സ് മിഷൻ ഇടവകയിൽ  ആരംഭിച്ചു.ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച്  സംഘാടക  സംഘം  ജനുവരി 22 ന് ഇടവക സന്ദർശിച്ചു.   ഷെയ്ൻ ഉമ്മൻ (ഭദ്രാസന കൗൺസിൽ അംഗം), ഫാമിലി കോൺഫറൻസ്  ടീം അംഗങ്ങളെ പരിചയപ്പെടു ത്തി.

ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു വറുഗീസ് (ഫുഡ് കമ്മിറ്റി ചെയർ) ഹാനാ ജേക്കബ്, സിജു ജേക്കബ്, മേരി വറുഗീസ്. തുടങ്ങിയവർ സന്ദർശക സംഘത്തിൽ സന്നിഹിതരായിരുന്നു. വികാരി ഫാ. ഡാനിയേൽ (ഡെന്നിസ്) മത്തായി എല്ലാവരും, പ്രത്യേകിച്ച് യുവജനങ്ങളും കുട്ടികളും കോൺഫറൻസിൽ പങ്കെടുക്കേണ്ടതിന്റെ  പ്രസക്തിയെപ്പറ്റി സംസാരിക്കുകയും കോൺഫറൻസിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സംസാരിച്ചു. ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) നടക്കുന്ന കോൺഫറൻസിലേക്ക് FYC ടീം ഇടവകാംഗങ്ങളെ ക്ഷണിച്ചു. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുളള എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം

കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിനെപ്പറ്റിയും സ്പോൺസർഷിപ്പിനെപ്പറ്റിയും ഹാനാ ജേക്കബ് വിശദീകരിച്ചു.  കോൺഫറൻസിൽ പങ്കെടുക്കുന്നത് യുവജനങ്ങൾക്ക്‌ എത്രമാത്രം പ്രയോജനപ്പെടുമെന്ന് സിജു ജേക്കബ് വിവരിച്ചു. പരസ്യങ്ങൾ സ്പോൺസർ ചെയ്തും കോൺഫറൻസിനായി റജിസ്റ്റർ ചെയ്തും നിരവധി ഇടവകാംഗങ്ങൾ സുവനീറിന് പിന്തുണ വാഗ്ദാനം ചെയ്തു. ഷെയ്ൻ ഉമ്മൻ (ഗോൾഡ് സ്പോൺസർ), റോൺ ജേക്കബ് (ഗ്രാൻഡ് സ്പോൺസർ) എന്നിവർക്കും പ്രാർത്ഥനാപൂർവ്വം സഹകരിക്കുന്ന എല്ലാവർക്കും സംഘാടകർ കൃതജ്ഞത അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.