OVS-Kerala News

പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 55-ാം ശ്രാദ്ധപെരുന്നാൾ ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ

പ്രമുഖ സാമൂഹ്യ-പരിഷ്കത്താവും, സ്ലീബാദാസ സമൂഹം സ്ഥാപകനും, മലബാർ ഭദ്രാസന പ്രഥമ മെത്രാപോലിത്തായും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിജാതിയരുടെ അപ്പോസ്തോലൻ, മലങ്കര ഗാന്ധി എന്നീ അപര നാമങ്ങളാൽ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഭാഗ്യസ്മരണാർഹനായ മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 55-ാം ശ്രാദ്ധപെരുന്നാൾ കണ്ടനാട് കർമ്മേൽ ദയറായിൽ 2013 ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ ആചരിക്കുന്നു. പരിശുദ്ധ സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ പ്രധാന കാർമികത്വത്തിലും സീബാദാസ സമൂഹം അദ്ധ്യക്ഷൻ അഭി. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെയും, മറ്റ് അഭിവന്ദ്യ പിതാക്കന്മാരുടെയും സഹകാർമികത്വത്തിലും നടത്തപെടുന്നു.