OVS-Kerala News

വള്ളമല പള്ളി വലിയ പെരുന്നാളിന് കൊടിയേറി

കുന്നന്താനം വളളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയുടെ വി. ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാളിനു ബഹു.വികാരി റവ.ഫാ.അനീഷ് ജോസഫ് എബ്രഹാം കൊടിയേറ്റ് നിർവ്വഹിച്ചു.. 23 ന് വൈകീട്ട് സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് റവ.ഫാ.ബിനോയി വർഗീസ് (ആലുവ തൃക്കുന്നത്ത് സെമിനാരി) വചന ശുശ്രുഷ നടത്തപ്പെടുന്നു, 24 ന് വൈകീട്ട് സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് റവ.ഫാ.സ്പെൻസർ കോശി (കൊല്ലം ഭദ്രാസനം ) വചന ശുശ്രുഷ നടത്തപ്പെടുന്നു.

 25 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് റവ.ഫാ. പി.കെ ഗീവർഗീസ് കല്ലുപ്പാറ വചന ശുശ്രൂഷ നടത്തപ്പെടുന്നു.26 ന് 4 മണിക്ക് ആത്മീയ സംഘടനകളുടെ വാർഷികവും സൺഡേസ്കൂൾ കുട്ടികൾക്കുുള്ള ക്ലാസ് ശ്രി : അബി ഫിലിപ്പ് നയിക്കും, 27 ന് 7 മണിക്ക് ചെങ്ങരൂർ ചിറയിൽ നിന്ന് ആരംഭിച്ച് കുന്നന്താനം കവലയിൽ എത്തി പള്ളിയിലേക്ക് ഭക്തി നിർഭരമായ റാസ.

 28 ന് രാവിലെ വി.അഞ്ചിന്മേൽ കുർബ്ബാന അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ, 29 ന് വി.കുർബ്ബാന വെരി.റവ. കെ.കെ ഗീവർഗീസ് റമ്പാച്ചൻ്റെ മുഖ്യ കാർമ്മികത്വത്തിൽ തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയും , തുടർന്ന് കൊടിയിറക്ക് എന്നിവയോടെ ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.