OVS-Kerala News

9 -മത് സെന്റ് സ്റ്റീഫൻസ് അവാർഡിന് റവ. ഫാ. ഗബ്രിയേൽ ജോസഫ് അർഹനായി

ചെങ്ങന്നൂർ: കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ഇടവകയുടെ പടിഞ്ഞാറ് ഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന 9 -മത് സെന്റ് സ്റ്റീഫൻസ് അവാർഡിന് റവ. ഫാ. ഗബ്രിയേൽ ജോസഫ് അർഹനായി.

വയലത്തല മാർ ക്ളീമിസ് ഇടവകാംഗമാണ്. മാർ യൗസേബിയോസ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഡയറക്ടറായി പ്രവർത്തിച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 350- ൽപരം രോഗികളെ വീടുകളിലെത്തി ആവശ്യമായ പരിചരണം നൽകി ശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്യുന്നു. തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രകാശധാര സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം തന്റെ സേവനം ഉപയോഗിക്കുന്നു. മാക്കാംകുന്ന് പള്ളിയുടെ വികാരിയായി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു..