OVS - Latest NewsOVS-Kerala News

ക്രിസ്തുമസ് – പുതുവത്സര സംഗമം 2023

തിരുവനന്തപുരം സെന്റ് തോമസ് ഫെലോഷിപ്പിന്റെ ഈ വർഷത്തെ ക്രിസ്തുമസ് – പുതുവർഷ സംഗമം 2023 ജനുവരി 11 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു. സെന്റ് തോമസ് ഫെലോഷിപ്പിന്റെ രക്ഷാധികാരിയും തിരുവനന്തപുരം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കേരള സ്പീക്കർ ശ്രീ. എ. എം. ഷംസീർ ആമുഖ സന്ദേശവും മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യ സന്ദേശവും നൽകി. ചികിത്സയ്ക്ക് ശേഷം വിദേശത്തുനിന്ന് തിരിച്ചെത്തിയ ശ്രീ ഉമ്മൻചാണ്ടി ആദ്യമായിട്ടാണ് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

കേരളമുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സംഗമത്തിൽ എത്തിചേരുവാൻ സാധിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സന്ദേശം സംഗമത്തിൽ വായിക്കുകയുണ്ടായി. കേന്ദ്ര മന്ത്രി ശ്രീ. വി. മുരളീധരൻ, മന്ത്രിമാരായ ശ്രീ. സജി ചെറിയാൻ, ശ്രീ. ആന്റണി രാജു, ശ്രീ. ജി.ആർ അനിൽ, ശ്രീ. അഹമദ് ദേവർകോവിൽ, ചീഫ് വിപ്പ് ശ്രീ.എൻ ജയരാജ്‌, എം പി മാരായ ശ്രീ. കെ. മുരളീധരൻ, ശ്രീ. ബിനോയ്‌ വിശ്വം, ഡെപ്യൂട്ടി മേയർ ശ്രീ. പി. കെ രാജു, സി പി ഐ സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രൻ, യു ഡി ഫ്‌ കൺവീനർ ശ്രീ. എം. എം. ഹസ്സൻ, എം.എൽ. എമാരായ ശ്രീ. കടകംപള്ളി സുരേന്ദ്രൻ, ശ്രീ. ഗണേഷ് കുമാർ,തിരുവനന്തപുരം കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ശ്രീ. വി വി. രാജേഷ്, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. വി. ജോയ്, ശ്രീ. എം വിജയകുമാർ,ശ്രീ. പന്ന്യൻ രവീന്ദ്രൻ, ശ്രീ. പ്രകാശ് ബാബു, ശ്രീ.സി. പി ജോൺ, ശ്രീ. ജോസഫ് എം. പുതുശ്ശേരി, ശ്രീ.പന്തളം സുധാകരൻ, മുൻ കേന്ദ്രമന്ത്രി ശ്രീ. ഒ.രാജഗോപാൽ, ശ്രീ.ജെ ആർ. പത്മകുമാർ, ശ്രീ. എം. എസ് കുമാർ, പത്മശ്രീ. അടൂർ ഗോപാലകൃഷ്ണൻ, പത്മശ്രീ. ജി ശങ്കർ ഹാബിറ്റാറ്റ് എന്നിവരും സംഗമത്തിൽ പങ്കെടുത്തു.
സഹോദര സഭകളിലെ മേല്പട്ടക്കാരായ മാർത്തോമ്മ സഭയുടെ ഗീവർഗ്ഗീസ് മാർ സ്തേപ്പാനോസ്, മലങ്കര കത്തോലിക്കാ സഭയുടെ മാത്യൂസ് മാർ പൊളിക്കർപ്പോസ്, ലാറ്റിൻ കാത്തലിക് സഭയുടെ ബിഷപ്പ് ക്രിസ്തുദാസ്, ഇവാൻജലിക്കൽ സഭയുടെ ബിഷപ്പ് ജോർജ്ജ് ഈപ്പൻ, സാൽവേഷൻ ആർമിയുടെ മേജർ മാത്യു ജോസ് എന്നിവരും ഫാദർ. ജോർജ്ജ് വർഗ്ഗീസ്,ഫാദർ. എബ്രഹാം തോമസ്, ഫാദർ. സി. വി. നൈനാൻ എന്നീ വൈദികരും മറ്റു സമുദായങ്ങളെ പ്രതിനിധീകരിച്ച് ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരു രത്നം ജ്ഞാനനതപസ്വി, ശിവഗിരി ആശ്രമത്തിലെ സ്വാമി വീരേശ്വരാനന്ദ, ഏകലവ്യ ആശ്രമത്തിലെ സ്വാമി അശ്വതി തിരുനാൾ, പാളയം ഇമാം വി. പി. സുഹൈബ് മൗലവി എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടർ ഡോ. രതീഷ് നായർ, ശ്രീ. പി എച്ച് കുര്യൻ ഐ. എ.എസ്, ശ്രീ. സാജൻ പീറ്റർ ഐ. എ. എസ്, അക്കൗണ്ടന്റ് ജനറൽ ഡോ. ബിജു ജേക്കബ് ഐ. എ.എസ്, ശ്രീ. ജേക്കബ് ജോർജ്ജ് മുത്തൂറ്റ്, മുൻ പി എസ് സി മെമ്പർ ശ്രീ. ജിനു സക്കറിയ പ്രൊഫ. ജേക്കബ് ജോൺ, കേരള വാട്ടർ അതൊരിറ്റി ചീഫ് എൻജിനിയർ ശ്രീ. പ്രകാശ് ഇടിക്കുള, ശ്രീ.വർക്കി ജോൺ, ശ്രീ.വർഗ്ഗീസ് പണിക്കർ, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരായ ഡോ. ജോർജ്ജ് കോശി, ഡോ. ജോർജ്ജ് ജേക്കബ്, ഡോ. വിമൽ ജോൺ,ഡോ. ശാന്തമ്മ മാത്യു, ഡോ. എലിസബേത്ത് ജേക്കബ്, ഡോ സൂസൻ ഐപ്പ്‌, ഡോ. സാറ ജേക്കബ് എന്നീ പ്രമുഖരും സംഗമത്തിൽ പങ്കുചേർന്നു.

കലാ- സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന കവി ശ്രീ. പ്രഭാവർമ്മ, ശ്രീ.ജോൺ സാമുവൽ, കവിയത്രി ശ്രീമതി.റോസ് മേരി, മീഡിയ അക്കാദമി ചെയർമാൻ ശ്രീ. ആർ. എസ്.ബാബു മറ്റ് മാധ്യമ പ്രവർത്തകരായ ശ്രീ. സണ്ണികുട്ടി എബ്രഹാം, ശ്രീ. കെ. പി. മോഹൻ, ശ്രീ. ജോൺ മുണ്ടക്കയം, ശ്രീ. വിനു വി ജോൺ,ശ്രീ. അനീഷ് ജേക്കബ്, ശ്രീ.ജേക്കബ് ജോർജ്ജ്, ശ്രീ.എം.ജി രാധാകൃഷ്ണൻ,ശ്രീ.ദിലീപ് മലയാലപ്പുഴ തുടങ്ങിയവർ സംഗമത്തിൽ പങ്കുചേർന്നു. .