നവജ്യോതി മോംസ് ഭദ്രാസന സമ്മേളനം

മാവേലിക്കര :- പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന്റെ ഭാഗമായി നടത്തിയ നവജ്യോതി മോംസ് ഭദ്രാസന സമ്മേളനവും സെമിനാറും ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു.

നവജ്യോതി മോംസ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജസ്റ്റിൻ അനിയൻ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. എബി ഫിലിപ്പ്, സഹ വികാരി ഫാ. ജോയിസ് വി. ജോയി, ട്രസ്റ്റി പി. ഫിലിപ്പോസ്, സെക്രട്ടറി അനി വർഗീസ്, പെരുന്നാൾ കൺവീനർ വിനു ഡാനിയേൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അലക്സാണ്ടർ ഫിലിപ്പോസ്, ബിജു ഏബ്രഹാം, ഇടിച്ചാണ്ടി വർഗീസ്, തോമസ് വർഗീസ്, ജോൺസൺ കെ പാപ്പച്ചൻ, നവജ്യോതി മോംസ് ഭദ്രാസന അനിമേറ്റർ ജോയിസ് തോമസ്, മിനി ഗീവർഗീസ്, മോളി വർഗീസ്, ജെസ്സി സുനിൽ, ജെസ്സി നൈനാൻ, സ്മിത ജോസഫ്, മിനി ജോഷ്വ, കുഞ്ഞുമോൾ ബിജു, ആശ റോയ്, ബിനു അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭ വ്യവസായ ഓഫീസർ ജെ. ചിത്ര, സംരംഭക മറിയാമ്മ ജോൺ എന്നിവർ ക്ലാസെടുത്തു.