OVS-Pravasi News

ലോഗോ പ്രകാശനം ചെയ്തു

യു.എസ് :- 1973 ഏപ്രിൽ 19 ന് ആരംഭം കുറിച്ച വിശ്വാസികളുടെ ഒരു കൂട്ടായ്മ പീന്നീട് അവരുടെ പ്രാർത്ഥനയുടെ ഫലമായി വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പണി കഴിപ്പിച്ച സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഡാലസ് 2023 ൽ ഒരു നാഴികക്കല്ല് കുറിക്കുന്നു!

2023 ഏപ്രിൽ 19-ാം തീയതി ദേവാലയം ആരംഭിച്ചിട്ട് 50 വർഷം തികയുന്നു. ഇന്ന് ഈ ദേവാലയം യുഎസ്എയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായി മാറി. ഇപ്പോൾ ഈ ഇടവകയിൽ ഇരുന്നൂറിന് മുകളിൽ കുടുംബങ്ങൾ അംഗങ്ങളാണ്.

ഇടവകയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഇടവകാംഗവും, എം. ജി. ഓ. സി. എസ്. എം. പ്രസ്ഥാനംഗവുമായ കുമാരി ആൻ മേരി ജയൻ രൂപകല്പന ചെയ്ത സുവർണ ജൂബിലി ലോഗോ വികാരി റവ.ഫാ. സി.ജി തോമസ്, അസിസ്റ്റൻ്റ് വികാരി റവ. ഫാ. ഡിജു സ്ക്കറിയ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. സുവർണ ജൂബിലി ആഘോഷങ്ങളുടെ ക്രമീകരണങ്ങൾ ആരംഭിക്കുമ്പോൾ ഓരോ അംഗത്തിനും ഇത് അഭിമാന നിമിഷമാണ് എന്ന് അവർ അഭിപ്രായപ്പെട്ടു.