പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ ബാവാ തിരുമനസ്സിൻ്റെ 17-ാം ഓർമ്മപ്പെരുന്നാൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആറാം കാതോലിക്കാ , ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയ ചാപ്പലിൽ അന്ത്യവിശ്രമം കൊള്ളുന്ന മലങ്കരയുടെ സൂര്യതേജസ്സായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ ബാവാ തിരുമനസ്സിൻ്റെ 17-ാം ഓർമ്മപ്പെരുന്നാൾ 2023 ജനുവരി 22 ഞായർ മുതൽ 26 വ്യാഴം വരെ കൊണ്ടാടപ്പെടുന്നു.

പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര മെത്രാപ്പോലീത്തായും, കിഴക്കിൻ്റെയൊക്കയും കാതോലിക്കായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും, സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും.

എയ്ഞ്ചൽ ബാവയുടെ പുണ്യസ്മൃതികൾ വിശ്രമിക്കുന്ന പരിശുദ്ധ സഭയിലെ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയ ചാപ്പലിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കൗൺസിലിനായി അഡ്വ. ബിജു ഉമ്മൻ (അസ്സോസിയേഷൻ സെക്രട്ടറി), ഫാ.സാമുവേൽ റ്റി. ജോർജ്ജ് (മാനേജർ) എന്നിവർ അറിയിച്ചു.